ഉന്നതസാങ്കേതികവിദ്യകൊണ്ടു നടത്തുന്ന തെറ്റായ രോഗനിർണ്ണയം
നിങ്ങൾക്ക് ഒരു പ്രത്യേക തകരാറുണ്ടെന്ന് തന്റെ രോഗനിർണ്ണയം വെളിപ്പെടുത്തുന്നുവെന്ന് ഒരു ഡോക്ടർ പറയുമ്പോൾ അയാളുടെ രോഗനിർണ്ണയം ശരിയാണെന്ന് നിങ്ങൾക്ക് തിട്ടമുണ്ടായിരിക്കാൻ കഴിയുമോ? ദി ഗ്ലോഗ് ആൻഡ് മെയിൽ എന്ന ഒരു കനേഡിയൻ ന്യൂസ് പേപ്പർ പസിദ്ധീകരിച്ച ഒരു റിപ്പോർട്ട് എല്ലായ്പ്പോഴും അത് സാദ്ധ്യമല്ലെന്ന് പറയുന്നു! “മരണകാരണം എന്നു ഡോക്ടർ റിപ്പോർട്ടുചെയ്തതും പ്രേതപരിശോധനാകണ്ടുപിടുത്തങ്ങളും തമ്മിൽ ചെയ്ത താരതമ്യപഠനം നൂറിൽ 10 മുതൽ 30 വരെ പ്രാവശ്യം ഡോക്ടർക്ക് തെററു പററിയതായി കണ്ടെത്തുന്നു.” ഉന്നത സാങ്കേതികവിദ്യയുടെ ഉപകരണങ്ങൾ ധാരാളമുണ്ടെങ്കിലും ഇതു സത്യമാണ്. കനേഡിയൻ അസോസിയേഷൻ ഓഫ് പതോളജിസ്ററ്സ് പ്രസിഡണ്ടായ ഡോ. ററി.എഫ്. മക്ലിഗ്ലോട്ട് അത്തരം സജ്ജീകരണത്തിലുള്ള അമിതമായ ആശ്രയം പ്രശ്നത്തിന്റെ ഒരു ഭാഗമാണെന്ന് വിചാരിക്കുന്നു.
“തങ്ങൾക്ക് പ്രേതപരിശോധനയിൽനിന്ന് വളരെയധികമൊന്നും പഠിക്കാനില്ലെന്നു വിചാരിച്ച് അത് മേലാൽ ആവശ്യപ്പെടാത്ത അനേകം ക്ലിനീഷ്യൻമാർ ഉണ്ടായിരിക്കാൻതക്കവണ്ണം അത്ര പരിഷ്കൃത രോഗനിർണ്ണയ അഭ്യൂഹമുണ്ടെ”ന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: “ഈ അഭ്യൂഹം ശരിയല്ലെന്ന് ഞാൻ വിചാരിക്കുന്നു.” “മാരകമായ രോഗങ്ങളുടെ ഏതാണ്ട് 20 ശതമാനം തെററായി നിർണ്ണയം ചെയ്യപ്പെടുന്നു” എന്ന് വെളിപ്പെടുത്തിയ അടുത്ത കാലത്തെ പല പഠനങ്ങളിലേക്കും ന്യൂസ്പേപ്പർ ശ്രദ്ധ ക്ഷണിച്ചു.
ദൃഷ്ടാന്തമായി, ഒരു യുണൈററഡ് സ്റേറററ്സ് യൂണിവേഴ്സിററി ററീച്ചിംഗ് ആശുപത്രിയിൽ “രോഗനിർണ്ണയത്തിന്റെ ആകമാന കൃത്യത വർദ്ധിപ്പിക്കുന്നതിനു പകരം ഉന്നതസാങ്കേതികവിദ്യാ പരീക്ഷണങ്ങളിലുള്ള ആശ്രയം . . . യഥാർത്ഥത്തിൽ ചില കേസുകളിൽ തെററിപ്പോയ നിർണ്ണയത്തിനു സംഭാവനചെയ്തുവെന്ന്” പ്രേതപരിശോധനയുടെ ഒരു 30-വർഷ പഠനം കണ്ടെത്തി. കാനഡാ വിന്നിപെഗ്ഗിലെ ഒരു ആശുപത്രിയിൽ 1983-ൽ നടത്തപ്പെട്ട പ്രേതപരിശോധനകളുടെ 13 ശതമാനം “മരണത്തിനുമുമ്പേ കണ്ടുപിടിച്ചിരുന്നെങ്കിൽ രോഗി കുറേകൂടെ ജീവിച്ചിരിക്കുകയോ സാധ്യതയനുസരിച്ച് സുഖംപ്രാപിക്കുകയോ ചെയ്യുമായിരുന്ന വിധം തെററായ രോഗനിർണ്ണയത്തെ കണ്ടെത്തുകയുണ്ടായി.”
മറെറാരു വിന്നിപെഗ് ആശുപത്രിയിൽ 200 ശവങ്ങളുടെമേൽ നടത്തപ്പെട്ട പരിശോധനയുടെ പഠനം “നിർണ്ണയം ചെയ്തിരുന്നതിന്റെ 24 ശതമാനത്തിൽ വ്യത്യസ്ത രോഗങ്ങൾ അന്തർല്ലീനമായിരുന്നതായി കണ്ടെത്തി.” ഈ ഞെട്ടിക്കുന്ന വസ്തുതകളുടെ വീക്ഷണത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നമുള്ളവർ സ്വതന്ത്ര മെഡിക്കൽ പ്രാക്ടീഷണർമാരിൽനിന്ന് ഒന്നിലധികം അഭിപ്രായങ്ങൾ തേടുന്നത് ജ്ഞാനമായിരിക്കും. (g88 7/8)