നഷ്ടപ്പെട്ടത് കണ്ടെത്തുന്നു
കഴിഞ്ഞ വർഷം, യഹോവയുടെ സാക്ഷികളായ ഒരു ദമ്പതികൾ യു.എസ്.എ.യിലെ മേരിലാൻഡിലുള്ള ഒരു മനുഷ്യന് വീക്ഷാഗോപുരം, ഉണരുക! മാസികകൾ കൊടുത്തപ്പോൾ നയപൂർവം അദ്ദേഹം അതു നിരസിച്ചു. അതേസമയം, കൂടെയുണ്ടായിരുന്ന ഇളയമകൾ താൻ അതു വാങ്ങിച്ചോട്ടെയെന്ന് ചോദിച്ചു, അദ്ദേഹം അതിനു സമ്മതിച്ചു. അപ്പനും മോളും കൂടെ അവരുടെ കാർ വൃത്തിയാക്കി ചപ്പുചവറുകളൊക്കെ കുപ്പത്തൊട്ടിയിൽ നിക്ഷേപിക്കുകയായിരുന്നു. അതോടൊപ്പം മാസികയും കളഞ്ഞേക്കുമെന്നു കരുതി പിന്നീട് അവിടെപ്പോയി നോക്കാൻ മാസിക നൽകിയ ആ സാക്ഷികൾ തീരുമാനിച്ചു.
എന്നാൽ മാസിക അതിലുണ്ടായിരുന്നില്ല. പക്ഷേ അതിൽനിന്ന് ഒരു പേഴ്സും ഒരു ചെറിയ ബാഗും അവർക്കു കിട്ടി. ഉടൻതന്നെ ആ പേഴ്സിൽ കണ്ട മേൽവിലാസത്തിലുള്ള വ്യക്തിയെ സന്ദർശിക്കാൻ അവർ തീരുമാനിച്ചു. വീട്ടുപടിക്കൽ എത്തിയ സാക്ഷികൾ അവിടെ മധ്യവയസ്കയായ ഒരു സ്ത്രീ കുതിരയെ അതിന്റെ ലായത്തിലേക്ക് കൊണ്ടുപോകുന്നതുകണ്ടു. കൊണ്ടുചെന്ന സാധനങ്ങൾ അവർ ആ സ്ത്രീക്കു കൊടുത്തപ്പോൾ സന്തോഷപൂർവം അവർ ഇങ്ങനെ പറഞ്ഞു: “ഓ ദൈവമേ, വിലപിടിപ്പുള്ള ഈ സാധനങ്ങളെല്ലാം തിരികെ കിട്ടിയല്ലോ, എന്റെ പാസ്പോർട്ടും, ചെക്ക് ബുക്കും, ക്രെഡിറ്റ് കാർഡുകളും കുതിരകളെ കുറിച്ചുള്ള രേഖകളുമെല്ലാം.” തലേ രാത്രിയിൽ ആരോ അവ മോഷ്ടിച്ചതാണെന്ന് അവർ പറഞ്ഞു. കുപ്പത്തൊട്ടി കാലിയാക്കുന്നതിനു മുമ്പ് ആ സാക്ഷികൾ അതു പരിശോധിച്ചില്ലായിരുന്നെങ്കിൽ ആ സ്ത്രീക്ക് ഒരിക്കലും തന്റെ സാധനങ്ങൾ തിരിച്ചുകിട്ടില്ലായിരുന്നു.
തന്റെ പേഴ്സും ബാഗും കൊണ്ടുവന്ന ആ ദമ്പതികൾക്ക് ആ സ്ത്രീ ഒരു പ്രതിഫലം കൊടുത്തു. എന്നാൽ അതു സ്വീകരിക്കുന്നതിനുപകരം, ആ സ്ത്രീയുടെ സാധനങ്ങളും ഒപ്പം, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയും ആ ദമ്പതികൾ അവർക്കു നൽകി. ലോകവ്യാപക വിതരണത്തെ പിന്തുണയ്ക്കുന്നതിനായി ആ സ്ത്രീ ഒരു ചെക്ക് എഴുതി അവർക്കു കൊടുത്തു. കൂടാതെ, അന്നു മുതൽ അവർ നല്ല താത്പര്യത്തോടെ ബൈബിൾ പഠിക്കുകയും ചെയ്യുന്നു.
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന 32 പേജുള്ള ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നപക്ഷം, ഇതോടൊപ്പം കൊടുത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽ നൽകിയിരിക്കുന്ന വിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ വിലാസത്തിലോ അയയ്ക്കുക.
◻ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അയച്ചു തരിക.
◻ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിനു താത്പര്യമുണ്ട്.