വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g17 നമ്പർ 2 പേ. 12-13
  • സ്‌പെയിനിലേക്ക്‌ ഒരു യാത്ര

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സ്‌പെയിനിലേക്ക്‌ ഒരു യാത്ര
  • ഉണരുക!—2017
ഉണരുക!—2017
g17 നമ്പർ 2 പേ. 12-13
തോളെദോ, സ്‌പെയിനിലെ ഒരു പ്രസിദ്ധമായ വിനോദസഞ്ചാരനഗരം

സ്‌പെയിനിന്റെ ചരി​ത്ര​വും സംസ്‌കാ​ര​വും ഉറങ്ങി​ക്കി​ട​ക്കുന്ന ഇടമാണ്‌ തോ​ളെ​ദോ. ലോക​പൈ​തൃക കേന്ദ്ര​ങ്ങ​ളിൽ ഈ സ്ഥലവും 1986-ൽ ഇടംപി​ടി​ച്ചു. ഇവി​ടെ​യൊ​ന്നു നിറു​ത്താ​തെ വിനോ​ദ​സ​ഞ്ചാ​രി​കൾക്കു കടന്നു​പോ​കാ​നാ​കില്ല

ദേശങ്ങ​ളും ആളുക​ളും

സ്‌പെ​യി​നി​ലേക്ക്‌ ഒരു യാത്ര

ഭൂപടത്തിൽ സ്‌പെയിൻ അടയാളപ്പെടുത്തിയിരിക്കുന്നു

സ്‌പെ​യിൻ വൈവി​ധ്യ​ങ്ങ​ളു​ടെ നാടാണ്‌. ഭൂപ്ര​കൃ​തി​യു​ടെ​യും ആളുക​ളു​ടെ​യും കാര്യ​ത്തി​ലും അങ്ങനെ​തന്നെ. ഗോത​മ്പു​പാ​ട​ങ്ങ​ളും മുന്തി​രി​ത്തോ​ട്ട​ങ്ങ​ളും ഒലിവു​വൃ​ക്ഷ​ങ്ങ​ളും നെയ്‌തു​കൊ​ടുത്ത ഉടയാട ധരിച്ച സുന്ദരി​യാണ്‌ സ്‌പെ​യിൻ. തെക്കൻ സ്‌പെ​യി​നിൽനിന്ന്‌ കടലി​ടു​ക്കു വഴി ഏകദേശം 14 കിലോ​മീ​റ്റർ പോയാൽ ആഫ്രിക്കൻ ഭൂഖണ്ഡ​ത്തി​ലെ​ത്താം.

ഫൊയ്‌നി​ക്യ​ക്കാർ, ഗ്രീക്കു​കാർ, കാർത്ത​ജീ​നി​യ​ന്മാർ എന്നിങ്ങനെ പല ദേശക്കാ​രും യൂറോ​പ്പി​ന്റെ ഈ തെക്കു​പ​ടി​ഞ്ഞാ​റൻ ഭാഗ​ത്തേക്കു കുടി​യേ​റി​യി​ട്ടുണ്ട്‌. ബി.സി. മൂന്നാം നൂറ്റാ​ണ്ടിൽ റോമാ​ക്കാർ ഈ പ്രദേശം പിടി​ച്ച​ട​ക്കി​യ​പ്പോൾ ഹിസ്‌പാ​നിയ എന്ന പേരാണ്‌ അതിനു നൽകി​യത്‌. പിന്നീട്‌ ഈ പ്രദേശം വിസി​ഗോ​ത്തു​ക​ളും മൂറു​ക​ളും പിടി​ച്ച​ടക്കി. അവർ അവരുടെ സംസ്‌കാ​രം ആ ദേശത്തിന്‌ ഒരു കൈമു​ത​ലാ​യി നൽകി.

2015-ൽ ഏഴു ലക്ഷത്തോ​ളം സന്ദർശ​ക​രാണ്‌ ഇവിടെ എത്തിയത്‌. വെയിൽ കായാ​നും ബീച്ചു​ക​ളു​ടെ മനോ​ഹാ​രിത ആസ്വദി​ക്കാ​നും കലാസാം​സ്‌കാ​രിക സൃഷ്ടികൾ കാണാ​നും ചരി​ത്ര​ത്തി​ന്റെ ഏടുക​ളി​ലൂ​ടെ സഞ്ചരി​ക്കാ​നും ഒക്കെയാണ്‌ ആളുകൾ ഇവിടെ എത്തുന്നത്‌. സ്‌പാ​നിഷ്‌ വിഭവ​ങ്ങ​ളും സഞ്ചാരി​കളെ മാടി​വി​ളി​ക്കു​ന്നു. ഇവിടു​ത്തെ നാടൻ വിഭവ​ങ്ങ​ളാണ്‌ ഉണക്കിയ പന്നിയി​റച്ചി, പലതരം സൂപ്പുകൾ, സാലഡു​കൾ, ഒലിവെണ്ണ ചേർത്ത പച്ചക്കറി​കൾ, മത്സ്യവി​ഭ​വങ്ങൾ എന്നിവ. സ്‌പാ​നിഷ്‌ ഓം​ലെ​റ്റും പയെല്ല​യും ടപാസും ഒക്കെ ലോക​പ്ര​സി​ദ്ധ​മാണ്‌.

മാരിസ്‌കാഡ ഒരു പരമ്പരാ​ഗത മത്സ്യവി​ഭ​വ​മാണ്‌

മാരിസ്‌കാഡ ഒരു പരമ്പരാ​ഗത മത്സ്യവി​ഭ​വ​മാണ്‌

ഫ്‌ളെമിങ്കോ നൃത്തം ചെയ്യുന്ന രണ്ടു സ്‌പാനിഷുകാർ

ഫ്‌ളെമങ്കോ നൃത്തരൂ​പം

ഇവിടു​ത്തെ നാട്ടു​കാർ സൗഹൃ​ദ​മ​ന​സ്‌ക​രും സംസാ​ര​പ്രി​യ​രും ആണ്‌. മിക്കവ​രും കത്തോ​ലി​ക്കാ മതവി​ശ്വാ​സി​ക​ളാ​ണെ​ങ്കി​ലും കുറച്ച്‌ പേരേ കുർബാന കൂടാ​റു​ള്ളൂ. ഈ അടുത്ത വർഷങ്ങ​ളിൽ ആഫ്രി​ക്ക​യിൽനി​ന്നും ഏഷ്യയിൽനി​ന്നും ലാറ്റിൻ അമേരി​ക്ക​യിൽനി​ന്നും പലരും ഇവി​ടേക്കു കുടി​യേ​റി​യി​രി​ക്കു​ന്നു. മതവി​ശ്വാ​സ​ങ്ങ​ളെ​യും ആചാരാ​നു​ഷ്‌ഠാ​ന​ങ്ങ​ളെ​യും കുറി​ച്ചൊ​ക്കെ സംസാ​രി​ക്കാൻ ഇവിടു​ത്തു​കാർക്ക്‌ വലിയ ഇഷ്ടമാണ്‌. ഓരോ വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചും ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ അറിയാൻ യഹോ​വ​യു​ടെ സാക്ഷികൾ ഇവരെ സഹായി​ക്കു​ന്നു.

2015-ൽ 10,500-ലധികം സാക്ഷികൾ 70-ഓളം യോഗ​സ്ഥ​ലങ്ങൾ (രാജ്യ​ഹാ​ളു​കൾ എന്നു വിളി​ക്കു​ന്നു.) പണിയാ​നോ പുതു​ക്കി​പ്പ​ണി​യാ​നോ വേണ്ടി സ്വമന​സ്സാ​ലെ മുന്നോ​ട്ടു​വന്നു. ചില നിർമാ​ണ​പ​ദ്ധ​തി​കൾക്ക്‌ മുനി​സി​പ്പാ​ലി​റ്റി സ്ഥലം നൽകി. കുടി​യേ​റി​പ്പാർക്കുന്ന മറുനാ​ട്ടു​കാർക്കു​വേണ്ടി യഹോ​വ​യു​ടെ സാക്ഷികൾ സ്‌പാ​നിഷ്‌ ഭാഷ കൂടാതെ 30-ലധികം ഭാഷക​ളിൽ യോഗങ്ങൾ നടത്തുന്നു. 2016-ൽ യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കാ​നാ​യി യഹോ​വ​യു​ടെ സാക്ഷികൾ നടത്തിയ ഒരു പ്രത്യേ​ക​യോ​ഗ​ത്തിൽ 1,86,000-ത്തിലധി​കം ആളുകൾ കൂടി​വന്നു.

നിങ്ങൾക്ക്‌ അറിയാ​മോ?

ലോകത്തിൽ ഏറ്റവും കൂടുതൽ ഒലിവെണ്ണ ഉത്‌പാ​ദി​പ്പി​ക്കുന്ന സ്ഥലമാണ്‌ സ്‌പെ​യിൻ.

കാനറി ദ്വീപി​ലെ പീക്കോ​ഡി ടൈഡാണ്‌ സ്‌പെ​യി​നി​ലെ ഏറ്റവും ഉയരം​കൂ​ടിയ പർവതം. ഇതിന്‌ 12,198 അടി (3,718 മീ.) ഉയരമുണ്ട്‌. സമു​ദ്ര​നി​ര​പ്പിൽനി​ന്നുള്ള ഉയരം കണക്കാ​ക്കി​യാൽ, ലോക​ത്തി​ലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ​ത​ങ്ങ​ളിൽ മൂന്നാം സ്ഥാനമാണ്‌ ഇതിനു​ള്ളത്‌.

  • പ്രധാന ഭാഷകൾ: സ്‌പാ​നിഷ്‌, ബാസ്‌ക്‌, കാറ്റലൻ, ഗലീസ്യൻ, വലെൻസി​യൻ

  • ജനസംഖ്യ: 4,64,39,000

  • തലസ്ഥാനം: മാഡ്രിഡ്‌

  • കാലാവസ്ഥ: കൊടും​ചൂ​ടും കൊടും​ത​ണു​പ്പും മാറി​മാ​റി വരുന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2022)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2023 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക