അധ്യായം 28
സ്നേഹമുളള ഒരു ഇടയൻ
നിനക്ക് എന്നെങ്കിലും ഏകാന്തത തോന്നാറുണ്ടോ?—ആരെങ്കിലും നിന്നെ മേലാൽ സ്നേഹിക്കുന്നുണ്ടോയെന്നു നീ സംശയിക്കുന്നുണ്ടോ?—
അല്ലെങ്കിൽ എന്നെങ്കിലും നീ വഴിതെററിപ്പോയിട്ടുണ്ടോ?—നിനക്ക് എങ്ങനെയുളള വിചാരമാണുണ്ടായത്?—അതിനു നിന്നെ ഭയപ്പെടുത്താൻ കഴിയും, ഇല്ലയോ?—
മഹദ്ഗുരു ഒരിക്കൽ വഴിതെററിപ്പോയ ഒന്നിനെക്കുറിച്ച് ഒരു കഥ പറഞ്ഞു. എന്നാൽ ഒരു കുട്ടിയല്ലായിരുന്നു വഴിതെററിപ്പോയത്, ഒരു ആടായിരുന്നു.
ആട് എന്താണെന്നു നിനക്കറിയാം, അല്ലേ?—മനുഷ്യനു കമ്പിളി കിട്ടുന്ന ഒരു ചെറിയ മൃഗമാണത്. ചില വിധങ്ങളിൽ നീ ഒരു ആടിനെപ്പോലെയാണ്. അതെങ്ങനെ?
ആടുകൾ വലുതോ വളരെ ശക്തിയുളളതോ അല്ല. അവ വഴിതെററിപ്പോകുമ്പോൾ ഭയപ്പെടുന്നു. അവയ്ക്കു സ്നേഹവും ദയയും ആവശ്യമാണ്. അവയെ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും ആരെങ്കിലും ആവശ്യമാണ്, നിനക്ക് ആവശ്യമായിരിക്കുന്നതുപോലെതന്നെ. ആടുകളെ പരിപാലിക്കുന്ന മനുഷ്യനെ ഇടയൻ എന്നു വിളിക്കുന്നു.
യേശു തന്റെ കഥയിൽ നൂറ് ആട് ഉണ്ടായിരുന്ന ഒരു ഇടയനെക്കുറിച്ചു പറഞ്ഞു. എന്നാൽ അപ്പോൾ ഒരു ആട് വഴിതെററിപ്പോയി. മററുളളവ പോയപ്പോൾ അതു തിരക്കോടെ പുല്ലു തിന്നുകയായിരുന്നിരിക്കാം. അല്ലെങ്കിൽ കുന്നിന്റെ മറുവശത്ത് എന്താണെന്നു കാണാൻ അത് ആഗ്രഹിച്ചിരിക്കാം. എന്നാൽ ആട് അറിഞ്ഞുകേട്ടു വന്നപ്പോഴേക്ക് അതു മററുളളവയിൽനിന്ന് അകന്നുകഴിഞ്ഞിരുന്നു. ആ കുട്ടി ചുററും നോക്കി അതു മാത്രമേയുളളുവെന്നു കണ്ടപ്പോൾ അതിനു എങ്ങനെയുളളതോന്നൽ ഉണ്ടായിയെന്നു നിനക്ക് ഊഹിക്കാൻ കഴിയുമോ?—
ഒരു ആട് വഴിതെററിപ്പോയതായി ഇടയൻ കാണുമ്പോൾ അവൻ എന്തു ചെയ്യും? ഏതായാലും അതെല്ലാം ആടിന്റെ കുററമാണ്, അതുകൊണ്ടു താൻ അതിനെക്കുറിച്ചു വ്യാകുലപ്പെടുന്നില്ല എന്ന് അവൻ പറയുമോ? അതോ അവൻ തൊണ്ണൂറെറാൻപതു ആടിനെയും ഒരു സുരക്ഷിതസ്ഥലത്തു വിട്ടിട്ടു ഒരെണ്ണത്തിനെ മാത്രം അന്വേഷിച്ചു പുറപ്പെടുമോ? ഒരു ആട് അത്ര പ്രയാസപ്പെടാൻതക്ക വിലയുളളതാണോ?—നീയാണു വഴിതെററിപ്പോയ ആടെങ്കിൽ ഇടയൻ നിന്നെ അന്വേഷിക്കാൻ നീ ആഗ്രഹിക്കുമോ?—
ഇടയൻ തന്റെ ആടുകളെയെല്ലാം വളരെയധികം സ്നേഹിച്ചു, വഴിതെററിപ്പോയതിനെപ്പോലും. അതുകൊണ്ട് അവൻ വഴിതെററിപ്പോയതിനെ തേടി പോയി.
കാണാതെപോയ ആട് അതിന്റെ ഇടയിൽ വരുന്നതു കണ്ടപ്പോൾ എന്തു സന്തോഷമുളളതായിരുന്നുവെന്നു ചിന്തിക്കുക. തന്റെ ആടിനെ കണ്ടെത്തിയതിൽ ഇടയൻ സന്തോഷിച്ചുവെന്നു യേശു പറഞ്ഞു. വഴിതെററിപ്പോകാഞ്ഞ തൊണ്ണൂററിയൊൻപതിനെക്കാൾ അധികമായി അതിനെക്കുറിച്ച് അവൻ സന്തോഷിച്ചു.
യേശുവിന്റെ കഥയിലെ ഇടയനെപ്പോലെയായിരിക്കുന്നതാരാണ്? ആ ഇടയൻ തന്റെ ആടുകൾക്കുവേണ്ടി ചെയ്തതുപോലെ നമ്മെ കരുതുന്നതാരാണ്?—തന്റെ സ്വർഗസ്ഥപിതാവ് അങ്ങനെ ചെയ്യുന്നുവെന്നു യേശു പറഞ്ഞു. അവന്റെ പിതാവ് യഹോവയാം ദൈവമാണ്.
യഹോവ തന്റെ ജനത്തിന്റെ വലിയ ഇടയനാണ്. അവൻ തന്നെ സ്നേഹിക്കുന്നവരെയെല്ലാം, നിന്നെപ്പോലെയുളള കുട്ടികളെപ്പോലും, സ്നേഹിക്കുന്നു. നമ്മിലാരും ഉപദ്രവമേൽക്കാനോ നശിപ്പിക്കപ്പെടാനോ അവൻ ആഗ്രഹിക്കുന്നില്ല. ദൈവം നമുക്കുവേണ്ടി അത്രയധികം കരുതുന്നുവെന്നറിയുന്നത് ആഹ്ലാദകരമല്ലയോ?——മത്തായി 18:12-14.
നീ യഹോവയാംദൈവത്തിൽ യഥാർഥമായി വിശ്വസിക്കുന്നുവോ?—അവൻ നിനക്ക് ഒരു യഥാർഥവ്യക്തിയാണോ?—
നമുക്കു യഹോവയെ കാണാൻ കഴികയില്ലെന്നുളളതു സത്യമാണ്. അത് അവൻ ഒരു ആത്മാവായിരിക്കുന്നതുകൊണ്ടാണ്. നമ്മുടെ കണ്ണുകൾക്ക് അദൃശ്യമായിരിക്കുന്ന ഒരു ശരീരമാണവനുളളത്. എന്നാൽ അവൻ ഒരു യഥാർഥവ്യക്തിയാണ്, അവനു നമ്മെ കാണാൻ കഴിയും. നമുക്കു സഹായമാവശ്യമുളളപ്പോൾ അവന് അറിയാം. നീ നിന്റെ പിതാവിനോടും മാതാവിനോടും സംസാരിക്കുന്നതുപോലെ നമുക്കു പ്രാർഥനയിൽ അവനോടു സംസാരിക്കാൻ കഴിയും. നാം ഇതു ചെയ്യാൻ യഹോവ ആഗ്രഹിക്കുന്നു.
അതുകൊണ്ട് നിനക്ക് എന്നെങ്കിലും ദുഃഖമോ ഏകാന്തതയോ അനുഭവപ്പെടുന്നുവെങ്കിൽ നീ എന്തു ചെയ്യണം?—യഹോവയോടു സംസാരിക്കുക. അവനോട് അടുത്തുചെല്ലുക. അവൻ നിന്നെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യും. നീ ഏകാന്തനാണെന്നുളളതുപോലെയുളള തോന്നൽ നിനക്കുണ്ടാകുമ്പോൾപ്പോലും യഹോവ നിന്നെ സ്നേഹിക്കുന്നുവെന്നോർക്കുക.
ഇനിയും നമുക്കു നമ്മുടെ ബൈബിളെടുക്കാം. നമ്മുടെ ഹൃദയങ്ങളെ ഊഷ്മളമാക്കുന്ന ചിലതു നാം ഒന്നിച്ചു വായിക്കാൻ പോകയാണ്. ഇരുപത്തിമൂന്നാം സങ്കീർത്തനത്തിലേക്കു തിരിയുക. നമുക്ക് ഒന്നാമത്തെ വാക്യം മുതൽ തുടങ്ങാം.a
അവിടെ ഇങ്ങനെ പറയുന്നു: “യഹോവ എന്റെ ഇടയനാകുന്നു. എനിക്ക് ഒന്നിനും കുറവുണ്ടാകയില്ല. പുല്ലു നിറഞ്ഞ മേച്ചിൽസ്ഥലങ്ങളിൽ അവൻ എന്നെ കിടത്തുന്നു; നല്ലവെളളമുളള വിശ്രമസ്ഥലങ്ങൾക്കരികെ അവൻ എന്നെ നടത്തുന്നു. എന്റെ ദേഹിക്ക് അവൻ നവോൻമേഷം നൽകുന്നു. അവൻ തന്റെ നാമം നിമിത്തം എന്നെ നീതിപാതകളിൽ നയിക്കുന്നു. ഞാൻ കൂരിരുൾതാഴ്വരയിലൂടെ നടന്നാലും, ഞാൻ ഒരുദോഷത്തെയും ഭയപ്പെടുകയില്ല. എന്തുകൊണ്ടെന്നാൽ നീ എന്നോടു കൂടെയുണ്ട്; നിന്റെ വടിയും നിന്റെ ദണ്ഡുമാണ് എന്നെ ആശ്വസിപ്പിക്കുന്ന വസ്തുക്കൾ.”
തങ്ങളുടെ ദൈവം യഹോവയാണെങ്കിൽ ആളുകൾക്ക് ആ വിധത്തിലാണ് അനുഭവപ്പെടുക. നിനക്ക് ആ വിധത്തിൽ തോന്നുന്നുണ്ടോ?—
ഒരു സ്നേഹമുളള ഇടയൻ തന്റെ ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതുപോലെ യഹോവ തന്റെ ജനത്തെ നന്നായി പരിപാലിക്കുന്നു. അവൻ തങ്ങൾക്കുവേണ്ടിചെയ്യുന്ന നല്ല കാര്യങ്ങൾ നിമിത്തം അവർക്കു നവോൻമേഷം തോന്നുന്നു. പോകേണ്ട ശരിയായ വഴി അവൻ അവർക്കു കാണിച്ചുകൊടുക്കുന്നു; അവർ സന്തോഷപൂർവം പിന്തുടരുന്നു. അവർക്കു ചുററും ഉപദ്രവം ഉളളപ്പോൾപോലും അവർക്കു ഭയമില്ല. ആടുകളെ ഉപദ്രവിച്ചേക്കാവുന്ന മൃഗങ്ങളിൽനിന്ന് ഒരു ഇടയൻ അവയെ സംരക്ഷിക്കുന്നതിനു തന്റെ വടിയും ദണ്ഡും ഉപയോഗിക്കുന്നു. അവൻ തങ്ങളെ സംരക്ഷിക്കുമെന്നു ദൈവജനങ്ങൾക്കറിയാം. ദൈവം അവരോടുകൂടെയുളളതുകൊണ്ട് അവർക്കു സുരക്ഷിതത്വം തോന്നുന്നു.
യഹോവ യഥാർഥത്തിൽ തന്റെ ആടുകളെ സ്നേഹിക്കുന്നു. അവൻ അവയ്ക്കുവേണ്ടി ആർദ്രതയോടെ കരുതുന്നു. ബൈബിൾ ഇങ്ങനെ പറയുന്നു: ‘ഒരു ഇടയനെപ്പോലെ അവൻ തന്റെ സ്വന്തം ആടുകളെ നയിക്കും. തന്റെ ഭുജങ്ങൾകൊണ്ട് അവൻ കുട്ടികളെ കൂട്ടിച്ചേർക്കും. കുഞ്ഞാടുകളെ അവൻ ശ്രദ്ധയോടെ സഹായിക്കും.’—യെശയ്യാ 40:11
യഹോവ അതുപോലെയുളളവനാണെന്ന് അറിയുന്നതു നിനക്കു നല്ല തോന്നലുളവാക്കുന്നില്ലയോ?—നീ അവന്റെ ആടുകളിലൊന്നായിരിക്കുവാൻ ആഗ്രഹിക്കുന്നുവോ?—
ആടുകൾ അവയുടെ ഇടയന്റെ ശബ്ദം ശ്രദ്ധിക്കുന്നു. അവ അവനോട് അടുത്തു നിലകൊളളുന്നു. നീ യഹോവയെ ശ്രദ്ധിക്കുന്നുവോ?—നീ അവനോട് അടുത്തു നില കൊളളുന്നുവോ?—അപ്പോൾ നീ ഒരിക്കലും ഭയപ്പെടേണ്ട ആവശ്യമില്ല. യഹോവ നിന്നോടുകൂടെ ഇരിക്കും.
(യഹോവ തന്നെ സ്നേഹിക്കുന്നവരെ സ്നേഹപൂർവം പരിപാലിക്കുന്നു. ഇതിനെ സംബന്ധിച്ചു ബൈബിൾ സങ്കീർത്തനം 37:25 [36:25, Dy]; 55:22 [54:23, Dy]; യെശയ്യാ 41:10; ലൂക്കോസ് 12:29-31 എന്നിവിടങ്ങളിൽ പറയുന്നത് ഒരുമിച്ചു വായിക്കുക.)
[അടിക്കുറിപ്പുകൾ]
a സങ്കീർത്തനം 22, ഡൂവേ ഭാഷാന്തരം.