ഭാഗം 8 • പ്രവൃത്തികൾ 21:18–28:31
‘തടസ്സമൊന്നും കൂടാതെ ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുന്നു’
കുപിതരായ ജനക്കൂട്ടത്തിന്റെ കൈകളിൽ അകപ്പെടുന്ന, തടവുശിക്ഷ അനുഭവിക്കുന്ന, ഒന്നിനുപുറകെ ഒന്നായി റോമൻ അധികാരികളുടെ മുമ്പാകെ ഹാജരാക്കപ്പെടുന്ന പൗലോസിനെയാണ് ഈ ഭാഗത്തു നാം കാണുന്നത്. ഈ സാഹചര്യങ്ങളിലൂടെയെല്ലാം കടന്നുപോകുമ്പോഴും അപ്പോസ്തലൻ ദൈവരാജ്യത്തെക്കുറിച്ചു സാക്ഷീകരിക്കുന്നതിൽ തുടരുന്നു. പ്രവൃത്തികളുടെ പുസ്തകത്തിന്റെ ആവേശജനകമായ ഉപസംഹാരഭാഗം പരിചിന്തിക്കുമ്പോൾ നിങ്ങളോടുതന്നെ ചോദിക്കുക, ‘ധീരനും തീക്ഷ്ണതയുള്ളവനും ആയ ഈ സുവിശേഷകനെ എനിക്ക് എങ്ങനെ അനുകരിക്കാം?’