ഗീതം 22
“യഹോവ എന്റെ ഇടയനാകുന്നു”
1. യാഹാം ദൈവമെന്നിടയൻ;
ഭയമെനിക്കെന്തിന്?
ആർദ്രമായ് പാലിക്കും തന്നാടെ
മറക്കാതെ എന്നുമേ.
സ്വച്ഛജലെ നയിച്ചെന്നെ
അനുഗ്രഹിച്ചിടുന്നു.
സ്വനാമകീർത്തിക്കായ് പാലിക്കും
തൻനീതിമാർഗെ അവൻ.
സ്വനാമകീർത്തിക്കായ് പാലിക്കും
തൻനീതിമാർഗെ അവൻ.
2. അന്ധതമസ്സിലേകനായ്
നിർഭയം ഞാൻ പോയിടും.
കാക്കും എന്നെയെന്നും ദണ്ഡിനാൽ;
അവൻ മഹാപാലകൻ.
തൈലം പൂശി തണുപ്പിക്കും;
നിറച്ചിടും എൻ പാത്രം.
ഈ സ്നേഹദയ ചൊരിവോൻതൻ
ആലയെ വസിക്കും ഞാൻ.
ഈ സ്നേഹദയ ചൊരിവോൻതൻ
ആലയെ വസിക്കും ഞാൻ.
3. എന്റെ ഇടയൻ സ്നേഹാർദ്രൻ!
സ്തുത്യാനന്ദാൽ പാടും ഞാൻ.
തന്നാർദ്രകരുതലിൻ മൊഴി
അജങ്ങൾക്കു പങ്കിടും.
നിന്റെ മൊഴി പിൻപറ്റും ഞാൻ,
നിൻ പാതെ ഞാൻ പോയിടും;
നിൻസേവനമാകുമെൻ നിധി
നന്ദിയോടെ കാക്കും ഞാൻ.
നിൻസേവനമാകുമെൻ നിധി
നന്ദിയോടെ കാക്കും ഞാൻ.
(സങ്കീ. 28:9; 80:1 എന്നിവയും കാണുക.)