ഗീതം 92
“വചനം പ്രസംഗിക്കുക”
1. കൽപ്പിക്കുന്നല്ലോ ദൈവംതാൻ,
പാലിച്ചിടുക നീ തൻ വചനം.
നിന്റെ പ്രത്യാശതൻ കാരണം
ഏവരോടും ചൊല്ലേണമതിനാൽ
(കോറസ്)
പ്രസംഗിക്ക.
ഏവരോടും വചനം
ഘോഷിക്ക.
അന്ത്യം സമീപിക്കയാൽ
ഘോഷിക്ക.
സൗമ്യർ ഗ്രഹിച്ചിടാനായ്
ഘോഷിക്ക
ദേശമെങ്ങും.
2. ക്ലേശങ്ങൾ നമുക്കുണ്ടാകാം,
അപമാനം, വൈരവും ലജ്ജയും;
തോന്നാം തളർച്ച പ്രസംഗിക്കാൻ.
ദൈവത്തിൻ ശക്തിയിലാശ്രയിച്ച്
(കോറസ്)
പ്രസംഗിക്ക.
ഏവരോടും വചനം
ഘോഷിക്ക.
അന്ത്യം സമീപിക്കയാൽ
ഘോഷിക്ക.
സൗമ്യർ ഗ്രഹിച്ചിടാനായ്
ഘോഷിക്ക
ദേശമെങ്ങും.
3. യോജ്യമാം കാലം വന്നിതാ;
പഠിപ്പിക്കണം നാം ഏവരെയും.
രക്ഷാമാർഗം ഘോഷിച്ചിടാനായ്,
യാഹിൻ നാമവും ശുദ്ധമാക്കിടാൻ
(കോറസ്)
പ്രസംഗിക്ക.
ഏവരോടും വചനം
ഘോഷിക്ക.
അന്ത്യം സമീപിക്കയാൽ
ഘോഷിക്ക.
സൗമ്യർ ഗ്രഹിച്ചിടാനായ്
ഘോഷിക്ക
ദേശമെങ്ങും.
(മത്താ. 10:7; 24:14; പ്രവൃ. 10:42; 1 പത്രോ. 3:15 എന്നിവയും കാണുക.)