ഗീതം 126
സ്നേഹത്താലുള്ള നമ്മുടെ പ്രയത്നം
അച്ചടിച്ച പതിപ്പ്
1. സുന്ദരമീ സുദിനം;
ഞങ്ങൾ നിന്നോടു പ്രാർഥിപ്പൂ.
സ്തുതിക്കുന്നു നിന്നെ;
മാനസം നിറയുന്നിതാ.
എത്രയവർണനീയം
ഞങ്ങളോടുള്ള നിൻ സ്നേഹം!
ഞങ്ങളാൽതീർത്തൊരീ
ആലയം നിന്റെയാശിഷം.
(കോറസ്)
യഹോവേ, നിൻ ഗൃഹം തീർക്കാനായ്
പദവി നീ ഇതാ, നൽകി.
നിന്നിടട്ടെ നിത്യം നിൻ ചാരെ ഞങ്ങളൊന്നായ്;
നിൻ സ്തുതിക്കായ് എല്ലാം ചെയ്യും.
2. ഞങ്ങളിതാ, കാണുന്നു
സന്തുഷ്ടിപൂക്കും മുഖങ്ങൾ.
എന്നുമെന്നും ഞങ്ങൾ ഓർത്തിടും
ഈ സ്നേഹബന്ധം.
ആത്മാവിനെ ഏകി നീ
ഐക്യത്തിൽ ഞങ്ങൾ വർത്തിക്കെ.
നിൻ മഹത്ത്വം ഇതാ ഏറുന്നു
എത്ര ശ്രേഷ്ഠമായ്!
(കോറസ്)
യഹോവേ, നിൻ ഗൃഹം തീർക്കാനായ്
പദവി നീ ഇതാ, നൽകി.
നിന്നിടട്ടെ നിത്യം നിൻ ചാരെ ഞങ്ങളൊന്നായ്;
നിൻ സ്തുതിക്കായ് എല്ലാം ചെയ്യും.
(സങ്കീ. 116:1; 147:1; റോമ. 15:5, 6 എന്നിവയും കാണുക.)