ഗീതം 78
ദീർഘക്ഷമ
അച്ചടിച്ച പതിപ്പ്
1. തൻ പുണ്യനാമത്തിന്നായ്
തീക്ഷ്ണനല്ലോ യാഹാം ദൈവം.
തൻ നാമം നിന്ദ നീങ്ങി
ശുദ്ധമാകാൻ വാഞ്ഛിപ്പവൻ.
കാലങ്ങളെത്രയായി
സഹിക്കുന്നവൻ നിന്ദ!
തളർന്നതേതുമില്ല
ദീർഘക്ഷമയിലും.
എല്ലാരും രക്ഷ നേടാൻ
യാഹെത്ര വാഞ്ഛിച്ചിടുന്നു!
ദൈവത്തിൻ ദീർഘക്ഷമ
വൃഥാവാകില്ലൊരിക്കലും.
2. ആവശ്യം ദീർഘക്ഷമ
ദിവ്യപാതയിൽ തുടരാൻ;
മാറ്റിടും കോപം, ദ്വേഷം,
ഏകും ഹൃദയശാന്തിയും;
കാണുന്നു മറ്റുള്ളോരിൻ
നന്മയെ എല്ലായ്പോഴും.
പ്രത്യാശിക്കുന്നെപ്പോഴും, എല്ലാം നല്ലതിന്നായ്.
ക്ലേശങ്ങൾ മഥിക്കുമ്പോൾ
മനസ്സാന്നിധ്യം നൽകുന്നു.
യാഹിനെ പകർത്തിടാൻ
ദീർഘമാം ക്ഷമ തുണയ്ക്കും.
(പുറ. 34:14; യെശ. 40:28; 1 കൊരി. 13:4, 7; 1 തിമൊ. 2:4 എന്നിവയും കാണുക.)