ഗീതം 59
എന്നോടൊപ്പം യാഹിനെ സ്തുതിപ്പിൻ!
1. വാഴ്ത്താമൊന്നായ്
നാം യാഹിനെ.
ഏകുന്നു താൻ ജീവൻ സമ്മാനമായ്.
നാം രാപ്പകൽ
പോയ് ഘോഷിക്കാം,
തൻ സ്നേഹത്തെ, തൻ മഹാശക്തിയെ.
നാം ദൈവത്തെ സ്നേഹിക്കാം, വാഴ്ത്തിടാം.
2. വാഴ്ത്താമൊന്നായ്
നാം യാഹിനെ.
കേൾക്കുന്നു താൻ നമ്മൾ കേണീടുമ്പോൾ.
ആശങ്കയിൽ
താങ്ങായ് സദാ,
ആത്മാവിനാൽ കാവലേകീടുന്നു.
നാം വാഴ്ത്തിടാം ദൈവത്തിൻ നാമത്തെ.
3. വാഴ്ത്താമൊന്നായ്
നാം യാഹിനെ.
താൻ നീതിയാൽ നീക്കും അന്യായങ്ങൾ.
ആശ്വാസവും
ആനന്ദവും
ഏകുന്നിതാ ദൈവം തൻ പ്രിയർക്കായ്.
വാഴ്ത്താം നമ്മൾ തീക്ഷ്ണമായ് ദൈവത്തെ.
(സങ്കീ. 94:18, 19; 145:21; 147:1; 150:2; പ്രവൃ. 17:25 കൂടെ കാണുക.)