ഈ ചെറുപുസ്തകം എങ്ങനെ ഉപയോഗിക്കാം?
ഈ ചെറുപുസ്തകത്തിൽ, ഓരോ ദിവസത്തേക്കും ഒരു വാക്യവും അതെക്കുറിച്ചുള്ള വിശദീകരണവും കൊടുത്തിരിക്കുന്നു. ഇത് എപ്പോൾ വേണമെങ്കിലും വായിക്കാം. പക്ഷേ, രാവിലെതന്നെ വായിക്കുന്നതു വളരെ പ്രയോജനകരമാണെന്നു പലരും മനസ്സിലാക്കിയിരിക്കുന്നു. അങ്ങനെയാകുമ്പോൾ ദിവസം മുഴുവനും അത്തരം കാര്യങ്ങളെക്കുറിച്ച് അവർക്കു ചിന്തിക്കാനാകും. കുടുംബത്തിൽ എല്ലാവരുംകൂടി ഒരുമിച്ചിരുന്ന് ആ വാക്യം ചർച്ച ചെയ്യുന്നത് ഏറെ പ്രയോജനകരമാണ്. ലോകമെങ്ങുമുള്ള ബഥേൽ കുടുംബങ്ങൾ രാവിലെ, ഭക്ഷണസമയത്താണു ദിനവാക്യം പരിചിന്തിക്കുന്നത്.
വാക്യത്തിന്റെ വിശദീകരണത്തിനുശേഷം കൊടുത്തിരിക്കുന്ന പരാമർശം അതിന്റെ ഉറവിടം ഏതാണെന്നു കാണിക്കുന്നു. ഉദാഹരണത്തിന്, “w24.04 പേ. 2 ഖ. 1, 3” എന്ന പരാമർശത്തിന്റെ വിശദീകരണം താഴെ കൊടുത്തിരിക്കുന്ന ബോക്സിൽ കാണാം. വിഷയത്തെക്കുറിച്ചുള്ള കൂടുതലായ വിശദാംശങ്ങൾ ആ ലേഖനത്തിൽ കാണാനാകും.
w24 |
വീക്ഷാഗോപുരത്തിന്റെ വർഷം (2024) |
04 |
വീക്ഷാഗോപുരത്തിന്റെ മാസം (ഏപ്രിൽ) |
2 |
വാക്യവും വിശദീകരണവും ഉള്ള പേജ്/പേജുകൾ |
ഖ.1, 3 |
വാക്യവും വിശദീകരണവും ഉള്ള ഖണ്ഡിക/ഖണ്ഡികകൾ |