ദൈവത്തിലുള്ള വിശ്വാസം—അതുമാത്രം മതിയോ?
“നിങ്ങൾ ഒരു ദൈവത്തിലോ ഒരു വിശ്വാസത്തിലോ വിശ്വസിക്കുന്നുണ്ടോ?” എന്ന് വിശ്വപ്രസിദ്ധ അഭിപ്രായവോട്ടെടുപ്പുകാരനായ ജോർജ്ജ് ഗാലപ്പ് ജൂണിയർ ചോദിച്ചു. ചിലരെ ഒരു പക്ഷെ അതിശയിപ്പിച്ചേക്കു മാറ് പരിശോധനാ വിധേയരായ മുതിർന്നവരുടെയും, (30 വയസ്സിന് മേൽ പ്രായമുള്ള) കൗമാരപ്രായക്കാരുടെയും 95 ശതമാനം ഉവ്വ് എന്നു ഉത്തരം പറഞ്ഞു! പക്ഷെ വിശ്വാസം പ്രവൃത്തിയായി പരിണമിക്കുന്നത് എത്രമാത്രമായിരിക്കും? കണ്ടിടത്തോളം തുലോം തുച്ചം. കാരണം, ചിസ്ററർ ഗാലപ്പ് ചില മുതിർന്ന യുവാക്കളോട് “നിങ്ങളുടെ ദൈനംദിനപ്രവർത്തനങ്ങളെയും ചിന്തനങ്ങളെയും നിങ്ങളുടെ മതവിശ്വാസങ്ങൾ എത്രത്തോളം സ്വാധീനിക്കുന്നുണ്ട്?” എന്ന് ചോദിച്ചപ്പോൾ വെറും 26% മാത്രമെ “വളരെയധികം” എന്ന് പറഞ്ഞുള്ളു.—അമേരിക്കയുടെ വിശ്വാസാന്വേഷണം “ജോർജ്ജ് ഗാലപ്പു ജൂണിയർ, ഡേവിഡ് പോളിംഗ് എന്നിവരാലുള്ളത്.
ആ സ്ഥിതിക്ക് ദൈവത്തിലുള്ള വെറും വിശ്വാസം മാത്രം മതിയാകുന്നില്ല എന്ന് സ്പഷ്ടമാണ്. ശിഷ്യനായ യാക്കോബ് ഇങ്ങനെനയെഴുതി: “ദൈവം ഒന്നേയുള്ളു എന്നു നിങ്ങൾ വിശ്വസിക്കുന്നു, ഇല്ലേ? വളരെ നല്ലതുതന്നെ ഭൂതങ്ങളും വിശ്വസിക്കയും വിറയ്ക്കയും ചെയ്യുന്നു. . . . പ്രവൃത്തി ഇല്ലാതുള്ള വിശ്വാസം നിർജ്ജീവം ആണ്.” (യാക്കോബ് 2:19, 20) നേരെമറിച്ച്, വെറും വിശ്വാസത്തിന്നപ്പുറം പോയ ആളുകളെക്കുറിച്ച് ബൈബിൾ പറയുന്നു. ഉദാഹരണത്തിന് “ഹാനോക്ക് സത്യദൈവത്തോടൊത്ത് നടന്നു.” (ഉല്പത്തി 5:24) ദൈവവും ഹാനോക്കും തമ്മിലുള്ള ബന്ധം അവരിരുവരും ഒന്നിച്ചു നടന്നു എന്നു പറയാനാവും വിധം അത്ര ഉററബന്ധം ആയിത്തീർന്നു! എന്നാൽ ഈ അനന്യമായ ബന്ധത്തിലൂടെ ഹാനോക്ക് അനുഗ്രഹിക്കപ്പെട്ടത് എന്തുകൊണ്ടായിരുന്നു.
ഞെട്ടലുളവാക്കുന്ന ഭക്തിവിരുദ്ധമായ ചെയ്തികൾ സർവ്വസാധാരണമായിത്തീർന്നു ഒരു അധഃപതിച്ച മതാന്തരീക്ഷത്തിനുമദ്ധ്യേ ആയിരുന്നു താൻ ജീവിച്ചിരുന്നതെങ്കിലും ഹാനോക്ക് ഒരു നീതിയുള്ള ജീവിതഗതി പിന്തുർന്നു എന്നതായിരുന്നു ഒരു സംഗതി. ധൈര്യത്തോടെ സ്പഷ്ടമായ ഭാഷയിൽ തന്റെ സമകാലീനരുടെ ദുഷിച്ച വഴികളെ അവർ തുറന്നുകാട്ടി. അവൻ ഇങ്ങനെ പ്രവചിച്ചു:“നോക്കൂ! യഹോവ എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളും നിമിത്തവതും ഭക്തികെട്ട പാപികള തനിക്കെതിരെ പറഞങ എല്ലാ ഞെട്ടിക്കുന്ന കാര്യങ്ങൾ നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും കുററംവിധിപ്പാനും തന്റെ വിശുദ്ധൻമാരായ സഹസ്രാങ്ങളോടുകൂടി വന്നിരിക്കുന്നു—യൂദ 14, 15.
‘ദൈവത്തോട് ഒത്ത് നടന്നത് ഹാനോക്കിനെ ഗുരുതരമായ അപകടത്തിലാക്കി. അവന്റെ ശത്രുക്കൾ അവനെ നിഗ്രഹിക്കാനും അവന്റെ അസഹ്യമായ പ്രവചിക്കലിന് അറുതി വരുത്തുവാനും പദ്ധതിയിട്ടതായി തോന്നുന്നു. എന്നാൽ താൻ ആരോടൊത്ത് നടന്നുവോ ആ ദൈവം ഇടപെട്ടു. ബൈബിൾ ഇങ്ങനെ പറയുന്നു: “വിശ്വാസത്താൽ ഹാനോക്ക് മരണം കാണാതവണ്ണം മാററപ്പെട്ടു. ദൈവം അവനെ മാററുകയാൽ എങ്ങും അവനെ കണ്ടെത്താനായില്ല.” അതേ ദൈവം അവനെ മരണത്തിൽ എടുത്തു. അവന്റെ ശത്രുക്കളുടെ കൈകളാലുള്ള ഘോര മരണത്തിൽനിന്നും അവനെ വിടുവിക്കുന്നതിനായിരുന്നു. അങ്ങനെ ചെയ്തത്—എബ്രായർ 11:5, 13; ഉല്പത്തി 5:24; യോഹന്നാൻ 3:13 താരതമ്യം ചെയ്യുക.
സത്യദൈവത്തോടൊത്ത് നടന്ന മറെറാരുപുരുഷൻ നോഹയായിരുന്നു. ഹാനോക്കിനെപ്പോലെ നോഹ ഒരു “നീതിയുള്ള പുരുഷനായിരുന്നു.” അവൻ തന്റെ സമകാലീനരുടെ ഇടയിൽ നിഷ്ക്കളങ്കനായി സ്വയം തെളിയിച്ചു.” (ഉല്പത്തി 6:9) അവന്റെ നാളിൽ അഴിഞ്ഞനടത്ത പ്രബലവും അക്രമം വ്യാപകവും ആയിരുന്നിട്ടുപോലും അവന്റെ നില അങ്ങിനെയായിരുന്നു. നോഹ പക്ഷെ ദൈവഭയം പ്രകടമാക്കുകയും “ഒരു നീതി പ്രസംഗി”യായി നിലകൊള്ളുകയും ചെയ്തു. ദൈവം അതുകൊണ്ട് പുരാതന ലോകത്തിൻമേൽ ഒരു ജലപ്രളയം വരുത്തിയപ്പോൾ അവനെയും അവന്റെ കുടുംബത്തെയും സംരക്ഷിച്ചു!—2 പത്രോസ് 2:5; എബ്രായർ 11:7; ഉല്പത്തി 6:5, 11.
തന്നോടൊത്ത് നടക്കുന്നതിനുള്ള ക്ഷണം ദൈവം ഇപ്പോഴും വെച്ചുനീട്ടുന്നുണ്ടോ? തീർച്ചയായും ഉണ്ട്! നാം ദൈവത്തിന്വേണ്ടി “പരതിയന്വേഷിച്ച് അവനെ വാസ്തവത്തിൽ കണ്ടെത്തുന്നു”വെങ്കിൽ ദൈവം “നാം ഓരോരുത്തരിൽനിന്നും” വിദൂരത്തിലായിരിക്കയില്ല” എന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു. (പ്രവൃത്തികൾ 17:27) പക്ഷെ നമുക്കിതെങ്ങനെ ചെയ്യാൻകഴിയും? ദൈവത്തോടൊത്ത് നടക്കുന്നതിൽ വാസ്തവത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ത്?(w85 9/1)