നിങ്ങൾ ഓർമ്മിക്കുന്നുവോ?
[ഇത് ഇംഗ്ലീഷ് മാസികയിൽനിന്നു വ്യത്യസ്തമാണ്] നിങ്ങൾ വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങൾക്ക് ശ്രദ്ധാപൂർവകമായ ചിന്ത കൊടുത്തിരുന്നോ? അങ്ങനെയെങ്കിൽ നിങ്ങൾക്ക് സാധ്യതയനുസരിച്ച് താഴെക്കൊടുക്കുന്നവ ഓർക്കാൻ കഴിയും:
◻ അനുസരണം കെട്ട ദൂതൻമാർ ടാർട്ടറസ്സിൽ വിടപ്പെട്ടതിനാൽ ഇത് അവർക്ക് എന്തർത്ഥമാക്കി? (2 പത്രോസ് 2:4)
അവർക്ക് മേലാൽ യഹോവയുടെ വിശുദ്ധ സ്ഥാപനത്തിൽ ഒരു സ്ഥാനം ഉണ്ടായിരിക്കയില്ല, ഇപ്പോൾ ദിവ്യപ്രകാശത്തിൽനിന്ന് വിച്ഛേദിക്കപ്പെടുകയും ചെയ്തിരിക്കുന്നു. എന്നിരുന്നാലും അവർ ഇപ്പോഴും സാത്താന്റെ മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു, പുരുഷൻമാരെയും സ്ത്രീകളെയും കുട്ടികളെപ്പോലും നിയന്ത്രിക്കാൻ കഠിനശ്രമം ചെയ്തുകൊണ്ട് മനുഷ്യരോട് അടുത്ത സമ്പർക്കം പുലർത്തുന്നതിൽ തുടരുകയും ചെയ്യുന്നു. (വെളിപ്പാട് 12:12, 17)—12⁄1, പേജ് 16.
◻ യഹോവയുടെ ദൃഷ്ടിയിൽ “തിൻമയെ വെറുക്കേണ്ടത്” അത്യാവശ്യമായിരിക്കുന്നതെന്തുകൊണ്ട്? (സങ്കീർത്തനം 97:10)
തിൻമയെ വെറുക്കുന്നവർ അതിൽ വ്യാപരിക്കുന്നതിനുള്ള വഴികൾ അന്വേഷിക്കയില്ല. നേരേമറിച്ച്, അതിനെ ദ്വേഷിക്കാത്ത ആളുകൾ ശാരീരികമായി അതിൽനിന്ന് ഒഴിഞ്ഞിരുന്നേക്കാമെങ്കിലും മാനസികമായി ചീത്ത കാര്യങ്ങളിൽ പങ്കുപററാൻ ആഗ്രഹിച്ചേക്കാം.—12⁄1, പേജ് 23.
◻ ബരോവയിലെ യഹൂദൻമാർ ഏതർത്ഥത്തിൽ തിരുവെഴുത്തുകളെ ‘ശ്രദ്ധാപൂർവം പരിശോധിച്ചു’? (പ്രവൃത്തികൾ 17:11)
ബരോവക്കാർ പൗലോസിനെയും അവൻ അവരോട് അറിയിച്ച സന്ദേശത്തെയും സംശയിച്ചു എന്നല്ല, എന്നാൽ അവർ യേശുവായിരുന്നു മശിഹായെന്ന് ഉറപ്പുവരുത്താൻ ഗവേഷണം നടത്തുകതന്നെ ചെയ്തു. അവരിൽ അനേകരും വിശ്വാസികളായിത്തീർന്നു എന്നത് അവരുടെ ഉദ്ദേശ്യം ശുദ്ധമായിരുന്നു എന്ന് കാണിക്കുന്നു. (പ്രവൃത്തികൾ 17:12)—1⁄1, പേജ് 28.
◻ യിസ്രായേലിനു കൊടുക്കപ്പെട്ട ദൈവത്തിന്റെ നിയമങ്ങൾ വിശുദ്ധരായി നിലനിൽക്കാൻ അവരെ സഹായിച്ചത് ഏതു വിധങ്ങളിൽ?
യഹോവയുടെ നിയമങ്ങൾ ഇസ്രായേല്യരെ ആത്മീയമായും ധാർമ്മികമായും മാനസികമായും ശാരീരികമായും അനുഷ്ഠാനപരമായും ശുദ്ധിയുള്ളവരായി നിലനിൽക്കാൻ സഹായിച്ചു, ഒടുവിൽ പറഞ്ഞത് അവരുടെ ആരാധനയോടുള്ള ബന്ധത്തിൽ.—3⁄1, പേജ് 22.
◻ “മാനസിക ശുദ്ധി” എന്നു പറയുന്നതിന്റെ അർത്ഥമെന്താണ്?
“മാനസിക ശുദ്ധി” എന്നാൽ ‘സത്യമായതും നീതിയായതും നിർമ്മലമായതും’ ആയ കാര്യങ്ങൾ സംസാരിച്ചുകൊണ്ടും ‘ഈ കാര്യങ്ങൾ തുടർന്ന് ചിന്തിച്ചുകൊണ്ടും’ മനസ്സിൽ ശുദ്ധിയുള്ളവരായിരിക്കുന്നതിന് നമ്മുടെ പക്ഷത്ത് ബോധപൂർവകമായ പ്രയത്നം ഉണ്ടായിരിക്കുകയെന്നാണ്. (ഫിലിപ്പിയർ 4:8)—4⁄1, പേജ് 14.
◻ ലഘുവായ കുശുകുശുപ്പിനെതിരേ പോലും നാം ജാഗ്രതപാലിക്കേണ്ടതെന്തുകൊണ്ട്?
നാം ആരേയും ദ്രോഹിക്കാൻ ഉദ്ദേശിക്കാത്ത ഒരു ‘അഭിപ്രായം’ പറഞ്ഞേക്കാം, എന്നാൽ ‘നിരുപദ്രവം എന്നു തോന്നുന്ന’ കുശുകുശുപ്പ് ആവർത്തിക്കുകയും പൊടിപ്പുംതൊങ്ങലും വെക്കുകയും അഥവാ വളച്ചൊടിക്കുകയും ചെയ്യുമ്പോൾ അതു മുഖാന്തരം അത് ആരേക്കൊണ്ട് പറഞ്ഞുവോ അയാളുടെ നല്ല പേര് ഇല്ലാതാക്കുകയും സൽക്കീർത്തിക്ക് കളങ്കം വരുത്തുകയും ചെയ്തുകൊണ്ട് ദ്രോഹകരമായിത്തീർന്നേക്കാം. (സദൃശവാക്യങ്ങൾ 20:19)—5⁄1, പേജ് 26.
◻ ഒരു പുരുഷൻ ഒരു ക്രിസ്തീയ മേൽവിചാരകനായിത്തീരുന്നതിന് എന്ത് ആന്തരത്തോടെ കാംക്ഷിക്കണം? (1 തിമൊഥെയോസ് 3:1)
ഒരു പുരുഷൻ ഒരു മേൽവിചാരകന്റെ ഉദ്യോഗത്തിനുവേണ്ടി എത്തിപ്പിടിക്കണം, അയാൾ മററുള്ളവരെ സേവിക്കാനുള്ള ആഗ്രഹം നിമിത്തം വിനയപൂർവം അങ്ങനെ ചെയ്യണം. അയാൾ ശരിയായ ഉദ്ദേശ്യങ്ങളാൽ പ്രേരിതനായിത്തീരുമ്പോൾ അയാളുടെ പക്ഷത്തെ ഈ പ്രവർത്തനത്തിന് ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും ആത്മീയമായ അനുഗ്രഹങ്ങളിൽ കലാശിക്കാൻ കഴിയും.—5⁄1, പേജ് 10.
◻ ലൗകികാധികാരങ്ങളെ “ശ്രേഷ്ഠം” എന്നു വിളിക്കുമ്പോൾ നാം ഏതെങ്കിലും വിധത്തിൽ യഹോവയുടെ മഹത്വത്തെ കുറച്ചുകളയുകയാണോ? (റോമർ 13:1)
അല്ല, എന്തുകൊണ്ടെന്നാൽ യഹോവ, കേവലം “ശ്രേഷ്ഠനേ”ക്കാൾ വളരെയധികം ഉയർന്നവനാണ്. അവൻ “പരമാധികാരിയായ കർത്താവ്,” “പരമോന്നതനായ ഒരുവൻ” ആണ്. (സങ്കീർത്തനം 73:28; ദാനിയേൽ 7:18, 22) ലൗകികാധികാരികൾ മററു മനുഷ്യരോടുള്ള ബന്ധത്തിലും അവരുടെ സ്വന്തം പ്രവർത്തനമണ്ഡലത്തിലും മാത്രമാണ് ശ്രേഷ്ഠർ ആയിരിക്കുന്നത്. അവർ ജനസമൂഹങ്ങളെ ഭരിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഉത്തരവാദികൾ ആണ്.—6⁄1, പേജ് 12.