യഹോവ തന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ട്?
ആയിരത്തിത്തൊള്ളായിരത്തി അറുപത്തിനാലിൽ പോളണ്ടിൽ പ്രസിദ്ധീകരിച്ച “പഴയനിയമത്തിന്റെ” ഒരു ഭാഷ്യം ഈ ചോദ്യത്തിന് വളരെ ചിന്തോദ്ദീപകമായ ഒരു വിധത്തിൽ ഉത്തരം നൽകി. റോമൻകത്തോലിക്കാസഭയുടെ ഇംപ്രിമാത്തൂറിൻ കീഴിൽ ലുബ്ലിൻ യൂണിവേഴ്സിററിയിലെ പ്രൊഫസറായ ഡോ. സ്ററാനിസ്ലോ ലാക്ക് ഇപ്രകാരം കുറിക്കൊണ്ടു:
“വീണ്ടെടുക്കപ്പെട്ട ജനങ്ങൾ മനുഷ്യവർഗ്ഗത്തിന്റെ മുമ്പാകെ ദൈവനാമത്തിന് ഉത്തരവാദികൾ ആണ്.” “വിജാതീയർ യാഹ്വേയുടെ (യഹോവ) നാമത്തെ വാഴ്ത്തുകയും അവർ അതിനെ നിന്ദിക്കാതിരിക്കയും ചെയ്യുന്നതിന്” പരിശ്രമിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഇസ്രായേല്യരുടേതായിരുന്നു. “യാഹ്വേ എന്നതിന് ഒരു അർത്ഥമുണ്ട് . . . ആ നാമം ഏററുപറയുന്നവരോടുള്ള പ്രതികരണത്തിനനുസരണമായി ലോകം ന്യായംവിധിക്കപ്പെടും.” ആ പ്രൊഫസർ “യാഹ്വേയുടെ നാമം ജനതകളുടെയിടയിൽ മഹത്തായിരിക്കും . . . അത് മുഴുലോകത്തിലും വ്യാപിക്കും. മോശക്ക് ആ നാമത്തിന്റെ ശക്തി അതുപോലുള്ളതായിരുന്നു . . . ” എന്ന് പ്രസ്താവിച്ചു.
അതെ, മലാഖി 1:11-ൽ പ്രവചിക്കുന്നതുപോലെ: “‘എന്റെ നാമം ജനതകളുടെയിടയിൽ മഹത്തായിരിക്കും,’ സൈന്യങ്ങളുടെ യഹോവ പറഞ്ഞിരിക്കുന്നു.” “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടു”വാൻ തക്കവണ്ണം ഇന്ന് ആരാണ് ലോകവിസ്തൃതമായി ആ നാമം പ്രഘോഷിച്ചുകൊണ്ടിരിക്കുന്നത്? യഹോവയുടെ സാക്ഷികൾ! “അവന്റെ നാമത്തിനുവേണ്ടിയുള്ള ഈ ജനം” എന്ന്, അതേ, “ആ നാമം ഏററുപറയുന്നവർ” എന്നുള്ള പൊതുജനങ്ങളുടെ പ്രതികരണം അവരെ സംബന്ധിച്ച് ജീവൻമരണ പ്രശ്നമാണ്. യഹോവയെ സംബന്ധിച്ചും അവന്റെ സാക്ഷികളെ സംബന്ധിച്ചും നിങ്ങളുടെ പ്രതികരണമെന്താണ്?—പ്രവൃത്തികൾ 2:21; 15:14; മലാഖി 3:16-18 താരതമ്യം ചെയ്യുക. (w90 2⁄15)