നമ്മുടെ യുവജനങ്ങളുടെഭാവിയെന്ത്?
ആണവഭീഷണിഭീകരരുടെ ബോംബുകളിൽനിന്നായാലും ശരി ആണവനിലയങ്ങളിൽ സംഭവിക്കുന്ന അപകടംമൂലമായാലും ശരി—സകലരെയും ഭീതിപ്പെടുത്തുന്നു. നിങ്ങളുടെ സ്വന്തം കുട്ടികളും പേരക്കിടാങ്ങളുമുൾപ്പെടെ യുവജനങ്ങളെക്കുറിച്ചു നിങ്ങൾ തികച്ചും ആശങ്കാകുലരായിരിക്കാം. ഒരു ആണവഭീഷണി ഏതു കുട്ടിയുടെയും ആരോഗ്യത്തെയും ഭാവിയെയും അവതാളത്തിലാക്കുമെന്നത് എത്ര ദുഃഖകരം.
എങ്കിലും നിരാശപ്പെടേണ്ട. യുവജനങ്ങളുടെ ഭാവി സംബന്ധിച്ചു ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കാൻ നിങ്ങൾക്കു മതിയായ കാരണമുണ്ട്. പ്രത്യാശ കുടികൊള്ളുന്നതു യുവജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാനവ ഉദ്യമങ്ങളിലല്ല. മറിച്ച്, നമ്മുടെ സ്രഷ്ടാവിന്റെ കരങ്ങളിലിരിക്കുന്ന ഭാവിയിലാണ്.
ദൈവപുത്രനായ യേശു മധ്യപൂർവദേശത്തു പഠിപ്പിച്ചപ്പോൾ യുവജനങ്ങളെക്കുറിച്ചുള്ള കരുതൽ പ്രകടമാക്കി. (മർക്കൊസ് 9:36, 37, 42; 10:13-16) ദൈവം ഒടുവിൽ ആണവഭീഷണി അവസാനിപ്പിച്ച് ആഗോളവ്യാപകമായ പറുദീസ സംസ്ഥാപിക്കുമ്പോൾ സമാനമായ കരുതൽ പ്രതിഫലിക്കുമെന്നു ബൈബിൾ കാണിക്കുന്നു. നമ്മുടെ യുവജനങ്ങൾക്ക് അത് ആസ്വദിക്കാനാവും, നിങ്ങൾക്കും അതിനു കഴിയും.
നിങ്ങൾ കൂടുതലായ വിവരങ്ങളെ സ്വാഗതംചെയ്യുകയോ നിങ്ങൾക്ക് ഒരു സൗജന്യ ഭവന ബൈബിളധ്യയനം നടത്താൻ ആരെങ്കിലും നിങ്ങളെ സന്ദർശിക്കാനാഗ്രഹിക്കുകയോ ചെയ്യുന്നുവെങ്കിൽ ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah. India-യിലേക്കോ 2-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.