ചോദ്യപ്പെട്ടി
● പ്രസാധകർ തങ്ങൾ താമസിക്കുന്ന പ്രദേശത്തുളള സഭയോടുകൂടെ സേവിക്കാൻ ശുപാർശചെയ്യപ്പെടുന്നതെന്തുകൊണ്ട്?
ക്രമാനുസൃതവും ദിവ്യാധിപത്യപരവുമായുളള ഒരു വിധത്തിൽ കാര്യങ്ങൾ ചെയ്യുന്നത് പ്രധാനമാണ്. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “എന്തെന്നാൽ ദൈവം കലക്കത്തിന്റെയല്ല, പിന്നെയൊ സമാധാനത്തിന്റെ ദൈവമാകുന്നു. . . . സകലവും യോഗ്യമായും ക്രമീകരണപ്രകാരവും നടക്കട്ടെ.”—1 കൊരി. 14:33, 40.
യാത്രാ പ്രയാസങ്ങളോ ലൗകികജോലിപ്പട്ടികകളോ മേൽവിചാരണയിലെ സഹായത്തിന്റെ ആവശ്യമോ നിമിത്തം വ്യത്യസ്തതകളുണ്ടായിരിക്കാമെങ്കിലും സാധാരണയായി നാം ഏതു സഭയുടെ പ്രദേശത്ത് വസിക്കുന്നുവോ ആ സഭയിൽ സംബന്ധിക്കുന്നതാണ് ഏററവും നല്ലത്. ഇത് വയൽസേവനത്തെ കൂടുതൽ സൗകര്യപ്രദമാക്കുന്നു. നമ്മുടെ പരിസരത്തിന് പുറത്തെ ഒരു കൂട്ടത്തോടുകൂടെ പ്രവർത്തിക്കാൻ നാം വളരെ ദൂരം യാത്ര ചെയ്യേണ്ടതുമില്ല. ഇത് നമ്മുടെ സഭയിലെ മററുളളവരുമായി പ്രവർത്തിക്കുന്നതിനും പുതുതായി തത്പരരായവരെ അവർക്ക് ഏററം സൗകര്യപ്രദമായ യോഗങ്ങളിലേക്കു നയിക്കുന്നതിനും നമ്മെ മെച്ചപ്പെട്ട നിലയിലാക്കുന്നു. അത് ആവശ്യമുളള സമയത്ത് നമ്മെ സഹായിക്കാൻകഴിയുന്ന നമ്മുടെ പ്രദേശത്തെ മററു സഹോദരീസഹോദരൻമാരുമായി നമ്മെ അടുത്ത സമ്പർക്കത്തിൽ നിർത്തുന്നു.
നാം സ്വാതന്ത്ര്യത്തിന്റെ ഒരു ആത്മാവ് ഒഴിവാക്കുകയും രാജ്യതാത്പര്യങ്ങളെ ഒന്നാമതു കരുതുകയും ചെയ്യപ്പെടുന്ന ക്രമീകരണങ്ങൾക്കുളളിൽ പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്. (ലൂക്കോസ് 16:10) ഒരു പുതിയ സഭ രൂപീകരിക്കപ്പെടുകയോ സഭാപുസ്തകാദ്ധ്യയനങ്ങൾ പുനഃക്രമീകരിക്കപ്പെടുകയോ ചെയ്യുമ്പോൾ നാം ചില സുഹൃത്തുക്കളോടുകൂടെ കഴിയാൻ കൂടുതലിഷ്ടപ്പെട്ടേക്കാം. എന്നാൽ പുതിയ ക്രമീകരണത്തെ സ്വീകരിക്കുന്നതിനാൽ നമുക്ക് പുതിയ സുഹൃത്തുക്കളെ നേടുന്നതിനും നമ്മുടെ ദിവ്യാധിപത്യ സഹവാസങ്ങളിൽ വിശാലരാകുന്നതിനും കഴിയും. കൂടാതെ, പ്രസാധകർ തങ്ങൾ സഹവസിക്കുന്ന സഭയുടെ പ്രദേശത്തിനുളളിൽ വസിക്കുമ്പോൾ മൂപ്പൻമാർക്ക് ആട്ടിൻകൂട്ടത്തെ മേയിക്കുന്നതും സഭയുടെ ആത്മീയാവസ്ഥയെ മെച്ചപ്പെടുത്തുന്നതും ഏറെ എളുപ്പമായിത്തീരുന്നു.