മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! നവം. 8
“മുൻകാലങ്ങളെ അപേക്ഷിച്ച് ആളുകൾ ഇന്ന് ഏറെ സമ്മർദത്തിൻ കീഴിൽ ജീവിക്കുന്നതായി കാണപ്പെടുന്നു എന്നതിനോടു നിങ്ങൾ യോജിക്കുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിൾ അതു മുൻകൂട്ടി പറഞ്ഞു. [2 തിമൊഥെയൊസ് 3:1 വായിക്കുക.] ജീവിതം വളരെ കഠിനമാണെന്നു കണ്ടെത്തി അനേകരും ജീവനൊടുക്കുന്നു. ഈ മാസിക യഥാർഥ പ്രോത്സാഹനം നൽകുന്നു. നിരാശയോടു പോരാടാനും ജീവിച്ചിരിക്കുന്നത് മൂല്യവത്താക്കാനും എങ്ങനെ കഴിയുമെന്ന് അതു കാണിക്കുന്നു.”
വീക്ഷാഗോപുരം നവം. 15
“‘യേശു നമുക്കുവേണ്ടി മരിച്ചു’ എന്ന പ്രയോഗം നാം കേട്ടിട്ടുണ്ട്. [യോഹന്നാൻ 3:16 ഉദ്ധരിക്കുക.] ഒരു മനുഷ്യന്റെ മരണത്തിന് നമ്മെയെല്ലാം രക്ഷിക്കാൻ കഴിയുന്നത് എങ്ങനെയെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ലളിതമായ ഉത്തരം ബൈബിൾ നൽകുന്നു. ‘യേശു രക്ഷിക്കുന്നു—എങ്ങനെ?’ എന്ന ഈ ലേഖനം അതു വ്യക്തമായി വിശദീകരിക്കുന്നു.”
ഉണരുക! നവം. 8
“ഓരോ വർഷവും പരീക്ഷാഫലം അറിഞ്ഞതിനെ തുടർന്ന് അനേകം ചെറുപ്പക്കാർ ജീവനൊടുക്കുന്നത് ഉത്കണ്ഠാജനകമായ ഒരു കാര്യമായി നിങ്ങൾക്കു തോന്നുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവം വാഗ്ദാനം ചെയ്യുന്ന മഹത്തായ ഭാവിയെ കുറിച്ച് ഉണരുക! മാസിക വിശദീകരിക്കുന്നു. അങ്ങനെ നിഷേധാത്മക ചിന്തകൾ ഒഴിവാക്കാൻ അത് ചെറുപ്പക്കാരെയും പ്രായമായവരെയും സഹായിക്കുന്നു. [സങ്കീർത്തനം 37:10, 11, 29 വായിക്കുക.] ഈ പ്രത്യേക ലക്കത്തിന്റെ വായന നിങ്ങൾ തീർച്ചയായും ആസ്വദിക്കും. [32-ാം പേജിലെ ലേഖനത്തിലേക്കു ശ്രദ്ധ തിരിച്ചിട്ട് ഉചിതമായ ആശയങ്ങൾ പരാമർശിക്കുക.]”
വീക്ഷാഗോപുരം ഡിസം. 1
“അനേകം ആളുകളും സമ്മാനം നൽകലിലും മറ്റു ദയാപ്രവൃത്തികളിലും കൂടുതലായി ഏർപ്പെടുന്ന ഒരു സമയമാണിത്. അത്, മത്തായി 7:12-ൽ യേശു പറഞ്ഞ സുവർണ നിയമം നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. [വായിക്കുക] വർഷത്തിൽ ഉടനീളം ആ നിയമം അനുസരിച്ചു ജീവിക്കുക സാധ്യമാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ‘സുവർണ നിയമം—ഇന്നും പ്രായോഗികമോ?’ എന്ന വിഷയത്തെ കുറിച്ചു ചിന്തിക്കുന്നതിനുള്ള വക ഈ മാസിക നൽകുന്നു.”