മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഏപ്രി.–ജൂൺ
“എല്ലാ കുടുംബങ്ങളിലും ഇടയ്ക്കൊക്കെ പ്രശ്നങ്ങളുണ്ടാകാറുണ്ട്. നമ്മെ സഹായിക്കാനാകുന്ന ഒരു തിരുവെഴുത്തു കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക. അനുകൂലമായി പ്രതികരിക്കുന്നെങ്കിൽ എഫെസ്യർ 4:31 വായിക്കുക.] ഈ തിരുവെഴുത്തിനെ ആസ്പദമാക്കിയുള്ള ചില പ്രായോഗിക നിർദേശങ്ങൾ ഞാൻ കാണിച്ചുതരട്ടെ? ഭിന്നതകൾ പരിഹരിക്കാനും വിവാഹ ജീവിതത്തിൽ സന്തോഷം നിലനിറുത്താനും സഹായിക്കുന്നവയാണിവ.” വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ 18-ാം പേജിലെ ലേഖനം വിശേഷവത്ക്കരിക്കുക.
ഉണരുക! ഏപ്രി.–ജൂൺ
“ദൈവം പാപങ്ങൾ ക്ഷമിക്കുമോ എന്നതിനെക്കുറിച്ച് പലർക്കും പല വീക്ഷണമാണുള്ളത്. ഇതിനെക്കുറിച്ചു നിങ്ങളുടെ അഭിപ്രായമെന്താണ്? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിക്കുമോ എന്നു തിരുവെഴുത്തിൽനിന്നു ഞാൻ കാണിച്ചുതരട്ടെ? [അനുകൂലമായി പ്രതികരിക്കുന്നെങ്കിൽ പ്രവൃത്തികൾ 3:19 വായിക്കുക.] നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ദൈവത്തിന്റെ കരുണ ലഭിക്കാൻ ആവശ്യമായ പടികൾ ഞാൻ വിശദീകരിക്കാം.” വീട്ടുകാരനു താത്പര്യമുണ്ടെങ്കിൽ 10-ാം പേജിലെ ലേഖനം വിശേഷവത്ക്കരിക്കുക.