പ്രവാചകന്മാരുടെ മാതൃക അനുകരിക്കുക—മീഖാ
1. മീഖാ എങ്ങനെ ചിന്തിച്ചുകാണും, അവന്റെ ശുശ്രൂഷ വൃഥാവിലാകാതിരുന്നത് എന്തുകൊണ്ട്?
1 ‘ഈ ദുഷിച്ച വ്യവസ്ഥിതിയുടെ അവസാനം എന്നായിരിക്കും വരിക?’ യഹൂദയ്ക്കും ഇസ്രായേലിനും എതിരെയുള്ള യഹോവയുടെ ന്യായവിധിദൂതുകൾ പ്രഖ്യാപിച്ചുകൊണ്ടിരുന്ന സമയത്ത് മീഖാ പ്രവാചകൻ സമാനമായി ചിന്തിച്ചിട്ടുണ്ടായിരിക്കണം. എങ്കിലും അവന്റെ ശുശ്രൂഷ വൃഥാവിലായില്ല. ബി.സി. 740-ൽ മീഖായുടെ ജീവിതകാലത്തുതന്നെ ശമര്യയ്ക്കെതിരെയുള്ള യഹോവയുടെ വാക്കുകൾ നിവൃത്തിയേറി. (മീഖാ 1:6, 7) പിന്നീട്, ബി.സി. 607-ൽ യെരുശലേം നശിപ്പിക്കപ്പെട്ടു. (മീഖാ 3:12) യഹോവയുടെ ന്യായവിധിക്കായി കാത്തിരിക്കവെ ഇന്ന് നമുക്ക് എങ്ങനെ മീഖായെ അനുകരിക്കാം?
2. യഹോവയുടെ ദിവസത്തിനായി കാത്തിരിക്കവെ നാം ക്ഷമ കാണിക്കേണ്ടത് ഏതു വിധത്തിൽ, എന്തുകൊണ്ട്?
2 ക്ഷമയുള്ളവരായിരിക്കുക: “ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും” എന്നു മീഖാ എഴുതി. (മീഖാ 7:7) എന്നാൽ മീഖാ വെറുതെ കാത്തിരിക്കുകയായിരുന്നില്ല. യഹോവയുടെ പ്രവാചകനെന്ന നിലയിൽ അവൻ തിരക്കിലായിരുന്നു. യഹോവയുടെ ദിവസത്തിനായി കാത്തിരിക്കവെ നാമും “വിശുദ്ധവും ഭക്തിപൂർണവുമായ” കാര്യങ്ങളിൽ മുഴുകിയിരിക്കണം. (2 പത്രോ. 3:11, 12) യഹോവയുടെ ക്ഷമ വ്യക്തികൾക്ക് അനുതപിക്കാൻ സമയം നൽകുന്നു. (2 പത്രോ. 3:9) അതുകൊണ്ട് ക്ഷമ കാണിക്കുന്നതിൽ പ്രവാചകന്മാരെ അനുകരിക്കാനുള്ള ദൈവികബുദ്ധിയുപദേശം നാം ഹൃദയപൂർവ്വം കൈക്കൊള്ളുന്നു.—യാക്കോ. 5:10.
3. യഹോവയുടെ പരിശുദ്ധാത്മാവിനുവേണ്ടി നാം യാചിക്കേണ്ടത് എന്തുകൊണ്ട്?
3 യഹോവയുടെ ശക്തിയിൽ ആശ്രയിക്കുക: വെല്ലുവിളി നിറഞ്ഞ നിയമനമായിരുന്നു മീഖായുടേതെങ്കിലും അതു നിർവ്വഹിക്കുന്നതിനുള്ള ശക്തിക്കായി അവൻ യഹോവയിലേക്കു നോക്കി. (മീഖാ 3:8) ശക്തിക്കായി യഹോവയിൽ ആശ്രയിക്കാൻ ദൈവവചനം നമ്മോടും പറയുന്നതു തക്ക കാരണത്തോടെയാണ്. ക്ഷീണിച്ചിരിക്കുന്നവർക്കു തങ്ങളുടെ ദിവ്യാധിപത്യ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാൻ വേണ്ട ശക്തി അവൻ ഉദാരമായി നൽകുന്നു. (സങ്കീ. 84:5, 7; യെശ. 40:28-31) നിങ്ങളുടെ ജീവിതത്തിൽ ഇത് അനുഭവപ്പെട്ടിട്ടുണ്ടോ? നിങ്ങൾ നിരന്തരമായി യഹോവയോട് തന്റെ പരിശുദ്ധാത്മാവിന്റെ സഹായത്തിനായി അപേക്ഷിക്കാറുണ്ടോ?—ലൂക്കോ. 11:13.
4. മീഖായുടെ ജീവിതഗതി നമുക്ക് ഇന്ന് ഉത്തമമാതൃകയായിരിക്കുന്നത് എങ്ങനെ?
4 മീഖാ തന്റെ ജീവിതത്തിലുടനീളം ദൈവേഷ്ടം ചെയ്യുന്നതിനു മുൻഗണന കൊടുത്തു. ചുറ്റും ധാർമിക ദുഷിപ്പ് നിറഞ്ഞിരുന്നിട്ടും അവൻ വിശ്വസ്തനായി തുടരാൻ ദൃഢനിശ്ചയമുള്ളവനായിരുന്നു. സമാനമായി, നമ്മുടെ നിർമലതയും ദിനന്തോറും പരിശോധിക്കപ്പെടുന്നു. “നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും” എന്ന തീരുമാനത്തിൽ നമുക്കും ഉറച്ചുനിൽക്കാം.—മീഖാ 4:5.