അർമ്മഗെദ്ദോൻ
നിർവ്വചനം: എബ്രായയിൽ നിന്നും എടുത്തിട്ടുളളതും അനേകം വിവർത്തകരാൽ “അർമ്മഗെദ്ദോൻ” എന്ന് തർജ്ജമ ചെയ്യപ്പെട്ടിട്ടുളളതുമായ ഹാർ-മഗെദ്ദോൻ എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം “മെഗിദ്ദോ പർവ്വതം” അല്ലെങ്കിൽ “സൈന്യങ്ങൾ സമ്മേളിക്കുന്ന പർവ്വതം” എന്നാണ്. ബൈബിൾ ആ പേരിനെ ബന്ധപ്പെടുത്തുന്നത് ഒരു ന്യൂക്ലിയർ സർവ്വനാശത്തോടല്ല മറിച്ച് ലോകവ്യാപകമായി നടക്കാൻ പോകുന്ന “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തോടാണ്. (വെളി. 16:14, 16) യഹോവയാം ദൈവത്തിനും യേശുക്രിസ്തു മുഖാന്തരമുളള രാജ്യത്തിനുമെതിരായി ഭൂമിയിലെ രാഷ്ട്രീയ ഭരണാധികാരികൾ ഒത്തു ചേരുന്ന “സ്ഥലത്തെ [ഗ്രീക്ക്, റേറാപോൺ; അതായത്, അവസ്ഥ അല്ലെങ്കിൽ സാഹചര്യം]”യാണ് ഇത് കൃത്യമായി അർത്ഥമാക്കുന്നത്. അത്തരം എതിർപ്പ് ദൈവരാജ്യത്തിന്റെ ദൃശ്യപ്രതിനിധികളായ, യഹോവയുടെ ഭൂമിയിലെ ദാസൻമാർക്കെതിരെയുളള ആഗോളവ്യാപകമായ നടപടിയാൽ പ്രകടമാക്കപ്പെടും.
ചിലർ “തെർമോന്യൂക്ലിയർ അർമ്മഗെദ്ദോൻ” എന്ന് വിളിക്കുന്ന നടപടിയാൽ ഭൂമിയെ നശിപ്പിക്കാൻ ദൈവം മനുഷ്യരെ അനുവദിക്കുമോ?
സങ്കീ. 96:10: “യഹോവ തന്നെ രാജാവായിരിക്കുന്നു. ഫലഭൂയിഷ്ഠമായ ഭൂമിയും [എബ്രായ, റെറവെൽ; ഫലഭൂയിഷ്ഠവും ജനവാസമുളളതുമായ ഭൂമി, വാസയോഗ്യമായ ഭൂഗോളം] ഇളക്കപ്പെടാൻ കഴിയാത്തവണ്ണം ഉറപ്പായി സ്ഥാപിതമായിത്തീരുന്നു.”
സങ്കീ. 37:29: “നീതിമാൻമാർ തന്നെ ഭൂമിയെ കൈവശമാക്കും, അവർ അതിൽ എന്നേക്കും വസിക്കും.”
വെളി. 11:18: “രാഷ്ട്രങ്ങൾ കോപാകുലരായി നിന്റെ സ്വന്തം [യഹോവയുടെ] കോപവും . . . ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നവരെ നശിപ്പിക്കാനുളള നിയമിത സമയവും വന്നു.”
ബൈബിളിൽ പരാമർശിക്കപ്പെട്ടിരിക്കുന്നപ്രകാരം അർമ്മഗെദ്ദോൻ എന്താണ്?
വെളി. 16:14, 16: “അവ വാസ്തവത്തിൽ ഭൂതനിശ്വസ്തമൊഴികളാണ്, അവ അടയാളങ്ങൾ കാണിച്ചുകൊണ്ട് സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിലേക്ക് മുഴുനിവസിത ഭൂമിയിലെയും രാജാക്കൻമാരെ കൂട്ടിച്ചേർക്കാൻ അവരുടെ അടുക്കലേക്ക് പുറപ്പെടുന്നു. അവ അവരെ എബ്രായയിൽ ഹാർ-മഗെദ്ദോൻ [അർമ്മഗെദ്ദോൻ] എന്ന് വിളിക്കപ്പെടുന്ന സ്ഥലത്ത് കൂട്ടിച്ചേർത്തു.”
മദ്ധ്യപൂർവ്വദേശത്ത് മാത്രമായിരിക്കുമോ അർമ്മഗെദ്ദോൻ യുദ്ധം നടക്കുക?
എല്ലാ രാഷ്ട്രങ്ങളിലെയും ഭരണാധിപൻമാരും സൈന്യങ്ങളും ദൈവത്തിനെതിരായി ഒന്നിച്ചു കൂട്ടപ്പെടും
വെളി. 16:14: “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിലേക്ക് മുഴുനിവസിതഭൂമിയിലെയും രാജാക്കൻമാരെ കൂട്ടിച്ചേർക്കാൻ അവ അവരുടെ അടുക്കലേക്ക് പുറപ്പെടുന്നു.”
വെളി. 19:19: “കാട്ടുമൃഗവും [മാനുഷ രാഷ്ട്രീയാധിപത്യം മൊത്തത്തിൽ] ഭൂമിയിലെ രാജാക്കൻമാരും അവരുടെ സൈന്യങ്ങളും കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്യാൻ കൂട്ടിച്ചേർക്കപ്പെട്ടത് ഞാൻ കണ്ടു.”
യിരെ. 25:33: “അന്നാളിൽ യഹോവയാൽ നിഗ്രഹിക്കപ്പെട്ടവർ നിശ്ചയമായും ഭൂമിയുടെ ഒരററം മുതൽ മറേറ അററം വരെ ഉണ്ടായിരിക്കും.”
അർമ്മഗെദ്ദോൻ (ഹാർ-മഗെദ്ദോൻ) എന്ന പേരിന്റെ ഉപയോഗം യുദ്ധം അക്ഷരീയ മെഗിദ്ദോ പർവ്വതത്തിൽ നടക്കും എന്ന് അർത്ഥമാക്കാവുന്നതല്ല
മെഗിദ്ദോ എന്നൊരു അക്ഷരീയ പർവ്വതമില്ല; പുരാതന മെഗിദ്ദോയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്നത് 70 അടി (21 മീററർ) ഉയരമുളള ഒരു മൊട്ടക്കുന്നിലാണ്.
“മുഴു നിവസിത ഭൂമിയിലെയും” രാജാക്കൻമാരും അവരുടെ സൈന്യങ്ങളും മെഗിദ്ദോയ്ക്ക് താഴെയുളള എസ്ദ്രായേലോൺ സമതലത്ത് ഒതുങ്ങുകയില്ല. ആ സമതലം 20 മൈൽ (32 കി. മീ.) മാത്രം നീളവും കിഴക്കേ അററത്ത് 18 മൈൽ (29 കി. മീ.) മാത്രം വീതിയുമുളള ഒരു ത്രികോണമാണ്.—ദി ജിയോഗ്രഫി ഓഫ് ദി ബൈബിൾ (ന്യൂയോർക്ക്, 1957), ഡെന്നിസ് ബാലി, പേ. 148.
ചരിത്രത്തിൽ മെഗിദ്ദോ വഹിച്ച പങ്കു നിമിത്തം ആ പേര് ഉചിതമാണ്; മെഗിദ്ദോക്ക് താഴെയുളള സമതലം പല നിർണ്ണായക യുദ്ധങ്ങളുടെയും വേദിയായിരുന്നു
കനാന്യ സൈന്യാധിപനായിരുന്ന സിസെര ന്യായാധിപനായ ബാരാക്കിന്റെ മുൻപിൽ തോൽപ്പിക്കപ്പെടുവാൻ യഹോവ ഇടയാക്കിയത് അവിടെ വച്ചായിരുന്നു.—ന്യായാ. 5:19, 20; 4:12-24.
ഈജിപ്ററിലെ ഫറവോനായിരുന്ന തുത്മോസ് III പറഞ്ഞു: “മെഗിദ്ദോ പിടിച്ചടക്കുന്നത് ആയിരം പട്ടണങ്ങൾ പിടിച്ചടക്കുന്നതിന് സമമാണ്!”—എൻഷ്യൻറ് നിയർ ഈസ്റേറൺ ടെക്സ്ററ്സ് റിലേററിംഗ് ററു ദി ഓൾഡ് റെറസ്ററമെൻറ് (പ്രിൻസ്ററൺ, എൻ. ജെ.; 1969) ജെയിംസ് പ്രിററ്ചാർഡ് എഡിററ് ചെയ്തത്, പേ. 237.
മെഗിദ്ദോ (“സൈന്യങ്ങളുടെ സമ്മേളിക്കൽ” എന്ന് അർത്ഥം) എന്ന പരാമർശനം ഉചിതമാണ്, കാരണം അർമ്മഗെദ്ദോൻ എല്ലാ രാഷ്ട്രങ്ങളിലെയും ഭരണാധിപൻമാരും അവരുടെ സൈന്യങ്ങളും മററു പിന്തുണക്കാരും ഉൾപ്പെടുന്ന ഒരു ലോക സാഹചര്യമാണ്.
ആര് അല്ലെങ്കിൽ എന്ത് ആയിരിക്കും അർമ്മഗെദ്ദോനിൽ നശിപ്പിക്കപ്പെടുക?
ദാനി. 2:44: “സ്വർഗ്ഗസ്ഥനായ ദൈവം . . . ഒരു രാജ്യം സ്ഥാപിക്കും. അത് ഈ രാജ്യങ്ങളെയെല്ലാം തകർത്ത് ഇല്ലാതാക്കുകയും അതുതന്നെ അനിശ്ചിതകാലങ്ങളോളം നിലനിൽക്കുകയും ചെയ്യും.”
വെളി. 19:17, 18: “ഒരു ദൂതൻ സൂര്യനിൽ നിൽക്കുന്നതു ഞാൻ കണ്ടു, അവൻ ഉറച്ച ശബ്ദത്തിൽ ആകാശമദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും വിളിച്ചു പറഞ്ഞു: ‘രാജാക്കൻമാരുടെ മാംസളഭാഗങ്ങളും സൈന്യാധിപൻമാരുടെ മാംസളഭാഗങ്ങളും വീരൻമാരുടെ മാംസളഭാഗങ്ങളും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസളഭാഗങ്ങളും സ്വതന്ത്രൻമാരും അടിമകളും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസളഭാഗങ്ങളും തിന്നാൻ ദൈവത്തിന്റെ വലിയ അത്താഴ വിരുന്നിന് വന്നുകൂടുവിൻ.’”
1 യോഹ. 2:16, 17: “ലോകത്തിലുളളതെല്ലാം—ജഡമോഹം, കൺമോഹം, ഒരുവന്റെ ജീവനത്തിന്റെ പ്രതാപപ്രകടനം—പിതാവിൽ നിന്നല്ല ലോകത്തിൽ നിന്നത്രേ ഉത്ഭവിക്കുന്നത്. കൂടാതെ ഈ ലോകം കടന്നുപോവുകയാകുന്നു, അങ്ങനെ തന്നെ അതിന്റെ മോഹവും, എന്നാൽ ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”
വെളി. 21:8: “ഭീരുക്കൾ, അവിശ്വാസികൾ, തങ്ങളുടെ മ്ലേച്ഛതകൾ നിമിത്തം അറക്കത്തക്കവർ, കൊലപാതകികൾ, ദുർവൃത്തർ, ആത്മവിദ്യ ആചരിക്കുന്നവർ, വിഗ്രഹാരാധികൾ എന്നിവരെ സംബന്ധിച്ചും ഭോഷ്ക്കുപറയുന്ന സകലരെ സംബന്ധിച്ചുമാണെങ്കിൽ അവരുടെ ഓഹരി തീയും ഗന്ധകവും കത്തുന്ന തടാകത്തിലായിരിക്കും. അതിന്റെ അർത്ഥം രണ്ടാം മരണം എന്നാണ്.”
ആ നാശം എന്നേക്കുമുളളതായിരിക്കുമോ?
മത്താ. 25:46: “ഇവർ [ക്രിസ്തുവിന്റെ “സഹോദരൻമാർ”ക്ക് നൻമചെയ്യാൻ വിസമ്മതിച്ചവർ] നിത്യഛേദനത്തിലേക്ക് പോകും.”
2 തെസ്സ. 1:8, 9: “ദൈവത്തെ അറിയാത്തവരും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുളള സുവാർത്ത അനുസരിക്കാത്തവരും . . . നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.”
അതിജീവകർ ഉണ്ടായിരിക്കുമോ?
സെഫ. 2:3: “യഹോവയുടെ ന്യായത്തീർപ്പുകൾ അനുഷ്ഠിച്ചിരിക്കുന്നവരായ ഭൂമിയിലെ സകല സൗമ്യൻമാരുമായുളേളാരെ യഹോവയെ അന്വേഷിപ്പിൻ, നീതി അന്വേഷിപ്പിൻ, സൗമ്യത അന്വേഷിപ്പിൻ. യഹോവയുടെ കോപദിവസത്തിൽ ഒരുപക്ഷേ നിങ്ങൾ മറക്കപ്പെട്ടേക്കാം.”
റോമ. 10:13: “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും.”
സങ്കീ. 37:34: “യഹോവയിൽ പ്രത്യാശിച്ച് അവന്റെ വഴി അനുസരിക്കുക, ഭൂമിയെ കൈവശമാക്കാൻ അവൻ നിന്നെ ഉയർത്തും. ദുഷ്ടൻമാർ ഛേദിക്കപ്പെടുമ്പോൾ നീ അതു കാണും.”
യോഹ. 3:16: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന യാതൊരുവനും നശിപ്പിക്കപ്പെടാതെ നിത്യജീവൻ ഉണ്ടായിരിക്കേണ്ടതിന് ദൈവം . . . അവനെ നൽകി.”
വെളി. 7:9, 10, 14: “നോക്കൂ! എല്ലാ രാഷ്ട്രങ്ങളിലും ഗോത്രങ്ങളിലും ജനങ്ങളിലും ഭാഷകളിലും നിന്നുളളതായി ഒരു മനുഷ്യനും എണ്ണാൻ കഴിയാത്ത ഒരു മഹാപുരുഷാരം വെളളയുടുപ്പുകളണിഞ്ഞ് കൈയ്യിൽ കുരുത്തോലകളുമായി സിംഹാസനത്തിനും, കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതു ഞാൻ കണ്ടു. ‘രക്ഷക്ക് ഞങ്ങൾ സിംഹാസനത്തിലിരിക്കുന്ന ഞങ്ങളുടെ ദൈവത്തോടും കുഞ്ഞാടിനോടും കടപ്പെട്ടിരിക്കുന്നു’ എന്ന് അവർ ഉറച്ച ശബ്ദത്തിൽ ആർത്തുകൊണ്ടിരിക്കുന്നു. . . . ‘ഇവരാണ് മഹോപദ്രവത്തിൽ നിന്ന് പുറത്തു വരുന്നവർ.’”
അർമ്മഗെദ്ദോനിൽ കൊച്ചുകുട്ടികൾക്ക് എന്തു സംഭവിക്കും?
ആ ചോദ്യത്തിന് ബൈബിൾ നേരിട്ട് ഉത്തരം നൽകുന്നില്ല, നമ്മൾ ന്യായാധിപൻമാരല്ല. എന്നിരുന്നാലും സത്യക്രിസ്ത്യാനികളുടെ കൊച്ചുകുട്ടികളെ “വിശുദ്ധ”രായി ദൈവം വീക്ഷിക്കുന്നു എന്ന് ബൈബിൾ കാണിച്ചുതരിക തന്നെ ചെയ്യുന്നു. (1 കൊരി. 7:14) കഴിഞ്ഞ കാലങ്ങളിൽ ദൈവം ദുഷ്ടൻമാരെ നശിപ്പിച്ചപ്പോൾ അവൻ അവരുടെ കൊച്ചുകുട്ടികളെയുംകൂടി നശിപ്പിച്ചു എന്നും അതു വെളിപ്പെടുത്തുന്നു. (സംഖ്യ 16:27, 32; യെഹെ. 9:6) ആരും നശിച്ചുപോകാൻ ദൈവം ആഗ്രഹിക്കുന്നില്ല, അതുകൊണ്ട് മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രയോജനം ലഭിക്കാൻ വേണ്ടി അവൻ ഇപ്പോൾ ഒരു മുന്നറിയിപ്പ് മുഴക്കിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴും അർമ്മഗെദ്ദോനിലും തങ്ങളുടെ കുട്ടികളെ ദൈവം പ്രീതിയോടെ വീക്ഷിക്കാൻ ഇടയാക്കുന്ന ഒരു ഗതി പിന്തുടരുന്നത് മാതാപിതാക്കളുടെ ഭാഗത്ത് ജ്ഞാനമായിരിക്കുകയില്ലേ?
ദുഷ്ടൻമാരുടെ നാശത്താൽ ദൈവത്തിന്റെ സ്നേഹം ലംഘിക്കപ്പെടുന്നുവോ?
2 പത്രോ. 3:9: “ആരും നശിച്ചുപോകാനാഗ്രഹിക്കാതെ, എല്ലാവരും അനുതാപത്തിലേക്ക് വരണമെന്ന് യഹോവ ആഗ്രഹിക്കുന്നതുകൊണ്ട് അവൻ . . . നിങ്ങളോട് ക്ഷമ കാണിക്കുകയാണ്.”
ലൂക്കോ. 18:7, 8: “രാപ്പകൽ തന്നോട് നിലവിളിക്കുന്ന തന്റെ തെരഞ്ഞെടുക്കപ്പെട്ടവരുടെ കാര്യത്തിൽ ദൈവം ദീർഘക്ഷമയുളളവനാണെങ്കിലും അവരോട് നീതിനിർവ്വഹിക്കപ്പെടാൻ അവൻ ഇടയാക്കുകയില്ലേ? അവരോട് വേഗത്തിൽ നീതി നിർവ്വഹിക്കപ്പെടാൻ അവൻ ഇടയാക്കും എന്ന് ഞാൻ നിങ്ങളോട് പറയുന്നു.”
2 തെസ്സ. 1:6: “നിങ്ങളെ [അവന്റെ ദാസൻമാരെ] ഉപദ്രവിക്കുന്നവർക്ക് ഉപദ്രവം തിരികെ കൊടുക്കുന്നത് ദൈവത്തിന്റെ ഭാഗത്ത് നീതിയാണ്.”
ഒരു നിഷ്പക്ഷ നില സ്വീകരിക്കുക സാദ്ധ്യമാണോ?
2 തെസ്സ. 1:8: “[സ്വന്തം തെരഞ്ഞെടുപ്പിനാൽ] ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുളള സുവാർത്ത അനുസരിക്കാത്തവർക്കും അവൻ പ്രതികാരം നൽകുന്നു.”
മത്താ. 24:37-39: “നോഹയുടെ നാളുകൾ പോലെ തന്നെ . . . പ്രളയം വന്ന് എല്ലാവരെയും അടിച്ചൊഴുക്കിക്കൊണ്ടു പോകുന്നതുവരെ അവർ ശ്രദ്ധിച്ചില്ല, മനുഷ്യപുത്രന്റെ സാന്നിദ്ധ്യവും അങ്ങനെ തന്നെയായിരിക്കും.”
മത്താ. 12:30: “എന്റെ പക്ഷത്തല്ലാത്തവൻ എനിക്ക് എതിരാണ്, എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.”
ആവർത്തനം 30:19, 20 താരതമ്യം ചെയ്യുക.
ദൈവത്തിനെതിരെയുളള യുദ്ധത്തിൽ കലാശിക്കുന്ന ലോകസാഹചര്യത്തിലേക്ക് രാഷ്ട്രങ്ങളെ തളളിക്കൊണ്ടുപോകുന്നത് ആരുടെ സ്വാധീനമാണ്?
വെളി. 16:13, 14: “മഹാസർപ്പത്തിന്റെ [പിശാചായ സാത്താൻ; വെളി. 12:9] വായിൽനിന്നും കാട്ടുമൃഗത്തിന്റെ വായിൽനിന്നും കളളപ്രവാചകന്റെ വായിൽനിന്നും തവളകളെപ്പോലെ മൂന്ന് അശുദ്ധനിശ്വസ്ത മൊഴികൾ വരുന്നതു ഞാൻ കണ്ടു. അവ വാസ്തവത്തിൽ ഭൂതനിശ്വസ്ത മൊഴികളാകുന്നു, അടയാളങ്ങളും കാണിക്കുന്നു, അവ മുഴുനിവസിതഭൂമിയിലുമുളള രാജാക്കൻമാരെ സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന് കൂട്ടിച്ചേർപ്പാൻ അവരുടെ അടുക്കലേക്ക് പുറപ്പെടുന്നു.”
ലൂക്കോസ് 4:5, 6; 1 യോഹന്നാൻ 5:19 താരതമ്യം ചെയ്യുക; കൂടാതെ പ്രവൃത്തികൾ 5:38, 39; 2 ദിനവൃത്താന്തം 32:1, 16, 17.