പ്രവചനം
നിർവ്വചനം: ഒരു നിശ്വസ്ത ദൂത്; ദിവ്യേഷ്ടത്തിന്റെയും ഉദ്ദേശ്യത്തിന്റെയും ഒരു വെളിപ്പാട്. വരാനിരിക്കുന്ന എന്തെങ്കിലും മുൻകൂട്ടിപ്പറയുന്നതും നിശ്വസ്ത ധാർമ്മിക പ്രബോധനവും ഒരു ദിവ്യ കൽപന അല്ലെങ്കിൽ ന്യായവിധി പ്രഖ്യാപിക്കുന്നതും പ്രവചനമായിരിക്കാൻ കഴിയും.
ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏതു പ്രവചനങ്ങൾ ഇപ്പോൾത്തന്നെ നിവർത്തിയേറിയിരിക്കുന്നു?
ചില ഉദാഹരണങ്ങൾക്ക് “ബൈബിൾ,” “അന്ത്യനാളുകൾ,” “തീയതികൾ” എന്നീ മുഖ്യ ശീർഷകങ്ങളും “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനകരവുമാകുന്നു” എന്ന പുസ്തകത്തിന്റെ 343-346 പേജുകളും കാണുക.
ഇനിയും നിവൃത്തിയേറാനുളള ചില ശ്രദ്ധേയമായ ബൈബിൾ പ്രവചനങ്ങൾ ഏവയാണ്?
1 തെസ്സ. 5:3: “അവർ ‘സമാധാനവും സുരക്ഷിതത്വവും!’ എന്ന് പറയുന്നത് എപ്പോഴോ അപ്പോൾ ഗർഭിണിക്ക് പ്രസവവേദന വരുന്നതുപോലെ നാശം അവരുടെമേൽ പെട്ടെന്നുവരും, അവർ യാതൊരു പ്രകാരത്തിലും രക്ഷപെടുകയുമില്ല.”
വെളി. 17:16: “നീ കണ്ട പത്തു കൊമ്പും വന്യമൃഗവും വേശ്യയെ [മഹാബാബിലോനെ] ദ്വേഷിക്കുകയും അവളെ ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസളഭാഗങ്ങൾ തിന്നുകളയുകയും അവളെ തീകൊണ്ട് പൂർണ്ണമായി ദഹിപ്പിക്കുകയും ചെയ്യും.”
യെഹെ. 38:14-19: “നീ ഗോഗിനോട് ഇപ്രകാരം പറയണം, ‘പരമാധീശകർത്താവായ യഹോവ പറഞ്ഞിരിക്കുന്നത് ഇതാണ്: “എന്റെ ജനമായ [ആത്മീയ] ഇസ്രായേൽ നിർഭയമായി വസിക്കുന്ന അന്നാളിൽ അല്ലയോ നീ അത് അറിയുന്നത്? നിന്റെ സ്ഥലത്തുനിന്ന് വടക്കേ അതിവിദൂരഭാഗങ്ങളിൽ നിന്ന് നീയും നിന്നോടുകൂടെ അനേക ജനങ്ങളും . . . തീർച്ചയായും വരും.” “അന്നാളിൽ ഗോഗ് ഇസ്രായേൽ ദേശത്തു വരുന്ന നാളിൽ എന്റെ ക്രോധം എന്റെ മൂക്കിൽ ജ്വലിക്കും” എന്നാണ് പരമാധികാര കർത്താവായ യഹോവയുടെ അരുളപ്പാട്. “എന്റെ തീക്ഷ്ണതയിലും എന്റെ ക്രോധാഗ്നിയിലും ഞാൻ സംസാരിക്കേണ്ടി വരും.”’”
ദാനി. 2:44: “ആ രാജ്യം [ദൈവത്താൽ സ്ഥാപിക്കപ്പെട്ടത്] . . . ഈ [മാനുഷ] രാജ്യങ്ങളെയെല്ലാം തകർത്തു നശിപ്പിക്കുകയും അതുതന്നെ അനിശ്ചിത കാലത്തോളം നിലനിൽക്കുകയും ചെയ്യും.”
യെഹെ. 38:23: “ഞാൻ നിശ്ചയമായും എന്നെത്തന്നെ മഹത്വീകരിക്കുകയും എന്നെത്തന്നെ വിശുദ്ധീകരിക്കുകയും അനേക ജനതകളുടെയും കണ്ണുകൾക്കു മുമ്പാകെ എന്നെത്തന്നെ വെളിപ്പെടുത്തുകയും ചെയ്യും. ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിയും വരും.”
വെളി. 20:1-3: “അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കൈയിൽ പിടിച്ചുകൊണ്ട് ഒരു ദൂതൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങുന്നത് ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്നുളള ആദ്യ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരമാണ്ടേക്ക് ബന്ധിച്ചു. ആയിരമാണ്ടു കഴിയുവോളം ജനതകളെ വഞ്ചിക്കാതിരിക്കാൻ അവനെ അവൻ അഗാധത്തിൽ തളളിയിട്ട് അടച്ചു പൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിനുശേഷം അവനെ അൽപ്പകാലത്തേക്ക് അഴിച്ചു വിടേണ്ടതാകുന്നു.”
യോഹ. 5:28, 29: “ഇതിങ്കൽ ആശ്ചര്യപ്പെടരുത്, എന്തുകൊണ്ടെന്നാൽ സ്മാരക കല്ലറകളിലുളളവരെല്ലാം അവന്റെ ശബ്ദം കേട്ട്, നൻമ പ്രവൃത്തികൾ ചെയ്തവർ ഒരു ജീവന്റെ പുനരുത്ഥാനത്തിനായിട്ടും മോശമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നവർ ഒരു ന്യായവിധിയുടെ പുനരുത്ഥാനത്തിനായിട്ടും പുറത്തുവരുവാനുളള നാഴിക വരുന്നു.”
വെളി. 21:3, 4: “സിംഹാസനത്തിൽ നിന്ന് ഒരു ഉറച്ച ശബ്ദം പറയുന്നതായി ഞാൻ കേട്ടത്: ‘നോക്കൂ! ദൈവത്തിന്റെ കൂടാരം മനുഷ്യവർഗ്ഗത്തോടുകൂടെയാണ്, അവൻ അവരോടുകൂടെ വസിക്കും, അവർ അവന്റെ ജനങ്ങളായിരിക്കുകയും ചെയ്യും. ദൈവം തന്നെ അവരോടുകൂടെ ഉണ്ടായിരിക്കും. അവൻ അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മേലാൽ മരണമുണ്ടായിരിക്കുകയില്ല, ദു:ഖമോ മുറവിളിയോ വേദനയോ മേലാൽ ഉണ്ടായിരിക്കുകയില്ല. ആദ്യമുണ്ടായിരുന്നവ കടന്നുപോയിരിക്കുന്നു.’”
1 കൊരി. 15:24-28: “പിന്നെ അവസാനം, അപ്പോൾ അവൻ രാജ്യം തന്റെ ദൈവവും പിതാവുമായവനെ ഏൽപിക്കും . . . എന്നാൽ എല്ലാം അവനു കീഴ്പ്പെട്ടു വന്നശേഷം ദൈവം സകലർക്കും സകലവും ആകേണ്ടതിന് പുത്രൻ താനും സകലവും തനിക്ക് കീഴാക്കിക്കൊടുത്തവന് കീഴ്പ്പെട്ടിരിക്കും.”
ക്രിസ്ത്യാനികൾക്ക് ബൈബിൾ പ്രവചനങ്ങളിൽ ആഴമായ താൽപര്യമുണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
മത്താ. 24:42: “നിങ്ങളുടെ കർത്താവ് ഏതു ദിവസം വരുന്നു എന്ന് അറിയാത്തതിനാൽ ഉണർന്നിരിക്കുക.”
2 പത്രോ. 1:19-21: “[യേശുവിന്റെ മറുരൂപപ്പെടലിങ്കൽ സംഭവിച്ച സംഗതികളുടെ ഫലമായി] കൂടുതൽ ഉറപ്പാക്കപ്പെട്ട പ്രവാചക വചനവും നമുക്കുണ്ട്; നിങ്ങൾ അതിന് . . . ശ്രദ്ധ കൊടുത്തുകൊണ്ടിരുന്നാൽ നന്ന്. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, മറിച്ച് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടിട്ട് മനുഷ്യർ ദൈവത്തിൽ നിന്ന് സംസാരിച്ചതത്രേ.”
സദൃ. 4:18: “നീതിമാൻമാരുടെ പാതയോ നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്ന ഉജ്ജ്വല പ്രകാശം പോലെയാകുന്നു.”
മത്താ. 4:4: “മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല യഹോവയുടെ വായിൽ നിന്ന് വരുന്ന സകല വചനം കൊണ്ടും കൂടെ ജീവിക്കേണ്ടതാകുന്നു.” (അതിൽ അവന്റെ മഹത്തായ പ്രവാചക വാഗ്ദാനങ്ങളും ഉൾപ്പെടുന്നു.)
2 തിമൊ. 3:16: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പഠിപ്പിക്കുന്നതിനും ശാസിക്കുന്നതിനും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിൽ ശിക്ഷണം നൽകുന്നതിനും പ്രയോജനപ്രദവുമാകുന്നു.” (അപ്രകാരം ദൈവത്തിന്റെ എഴുതപ്പെട്ട വചനം മുഴുവനായും നമ്മുടെ ശ്രദ്ധാപൂർവ്വകമായ പഠനം അർഹിക്കുന്നു.)
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘നിങ്ങൾ പ്രവചനങ്ങൾക്ക് വളരെയധികം പ്രാധാന്യം കൽപിക്കുന്നു. ക്രിസ്തുവിനെ രക്ഷകനായി അംഗീകരിക്കുന്നതും ഒരു നല്ല ക്രിസ്തീയ ജീവിതം നയിക്കുന്നതും മാത്രമേ ആവശ്യമായിരിക്കുന്നുളളു’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘യേശുക്രിസ്തുവിന്റെ സ്ഥാനം വിലമതിക്കുന്നത് തീർച്ചയായും ജീവൽ പ്രധാനമാണ്. എന്നാൽ ഒന്നാം നൂററാണ്ടിൽ യഹൂദൻമാർ യേശുവിനെ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ഒരു കാരണം അവർ പ്രവചനങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല എന്നതായിരുന്നുവെന്ന് നിങ്ങൾ അറിഞ്ഞിരുന്നോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘മശിഹ (ക്രിസ്തു) എപ്പോൾ പ്രത്യക്ഷപ്പെടുമെന്നും അവൻ എന്തു ചെയ്യുമെന്നും എബ്രായ തിരുവെഴുത്തുകളിലെ പ്രവചനങ്ങൾ മുൻകൂട്ടി പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ യഹൂദൻമാർ പൊതുവെ ഈ പ്രവചനങ്ങൾ പറഞ്ഞ കാര്യങ്ങൾക്ക് ശ്രദ്ധ കൊടുത്തില്ല. മശിഹാ എന്തു ചെയ്യണം എന്നതിനെപ്പററി അവർക്ക് സ്വന്തം ആശയങ്ങളുണ്ടായിരുന്നു, അതിന്റെ ഫലമായി അവർ ദൈവപുത്രനെ തളളിക്കളഞ്ഞു. (“യേശുക്രിസ്തു” എന്നതിൻ കീഴിൽ പേജ് 211 കാണുക.)’ (2) ‘ക്രിസ്തു സ്വർഗ്ഗീയ രാജാവായി ഭരണം ആരംഭിക്കുകയും എല്ലാ ജനതകളിലെയും ആളുകളെ തന്റെ സന്ദേശം അറിയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സമയത്താണ് നാം ഇന്ന് ജീവിക്കുന്നത്. (മത്താ. 24:14) എന്നാൽ മിക്കയാളുകളും മറെറന്തോ ആണ് നോക്കിപ്പാർത്തിരിക്കുന്നത്.’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘ഒരു നല്ല ക്രിസ്ത്യാനിയായിരിക്കുക എന്നത് പ്രധാനമാണെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ യേശു പഠിപ്പിച്ച ചില കാര്യങ്ങൾ ഞാൻ ചെയ്യുകയും എന്നാൽ ജീവിതത്തിൽ ഒന്നാമത് വയ്ക്കണമെന്ന് അവൻ പറഞ്ഞ കാര്യങ്ങൾ ഞാൻ അവഗണിക്കുകയുമാണെങ്കിൽ ഞാൻ ഒരു നല്ല ക്രിസ്ത്യാനിയായിരിക്കുമോ? . . . ഇവിടെ മത്തായി 6:33-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം അവൻ എന്തു പറഞ്ഞു എന്ന് നോക്കുക.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘രക്ഷകനെന്ന നിലയിൽ നമുക്ക് അവനിലുളള വിശ്വാസം നിമിത്തം ക്ഷമക്കുവേണ്ടി യാചിക്കുന്നതിനും മുമ്പേ രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കാൻ യേശു പഠിപ്പിച്ചു എന്നതു വാസ്തവമല്ലേ? (മത്താ. 6:9-12)’