ഗീതം 9
നമ്മുടെ ദൈവമായ യഹോവയെ സ്തുതിക്കുക!
അച്ചടിച്ച പതിപ്പ്
1. വാഴ്ത്തിടാം യാഹിനെയെന്നും,
മുന്നറിയിപ്പും നൽകിടാം.
യാഹിന്റെ ശ്രേഷ്ഠനാമത്തെ
ഏവരോടും ഘോഷിച്ചിടാം നാം.
തന്റെ ആദ്യജാതൻ രാജാവായ
വാഴേണ്ടും സമയമായെന്ന്
യാഹാം ദൈവം പ്രഖ്യാപിക്കുന്നു;
ഏവരും തൻ ചെവിചായ്ക്കട്ടെ.
(കോറസ്)
വാഴ്ത്തിൻ നാം യാഹിനെ നിത്യം!
സ്തുതിപ്പിൻ ഭൂവിലെങ്ങും സദാ!
2. കീർത്തിക്കാം ദൈവത്തെ ഒന്നായ്,
ഉച്ചനാദത്തിൽ പാടിടാം.
ആനന്ദഗീതമോടെ തൻ ശ്രേഷ്ഠനാമം
നിത്യം വാഴ്ത്തിടാം.
നന്ദി നിറഞ്ഞ ഹൃദയത്താൽ
നാം വാഴ്ത്തിടാം ദൈവമഹത്ത്വം.
ധീരം ഘോഷിക്കാം: ‘യാഹാം ദൈവം
കാരുണ്യവാനും സ്നേഹാർദ്രനും.’
(കോറസ്)
വാഴ്ത്തിൻ നാം യാഹിനെ നിത്യം!
സ്തുതിപ്പിൻ ഭൂവിലെങ്ങും സദാ!
(സങ്കീ. 89:27; 105:1; യിരെ. 33:11 എന്നിവയും കാണുക.)