ഗീതം 89
യഹോവയുടെ ഹൃദയംഗമമായ ക്ഷണം: ‘മകനേ, ജ്ഞാനിയായി വർത്തിക്കൂ!’
അച്ചടിച്ച പതിപ്പ്
1. നിൻ ഹൃദയം നൽക
കുഞ്ഞേ, എനിക്കു നീ,
എന്നെ നിന്ദിച്ചിടും വൈരി
ലജ്ജിക്കട്ടെ; നിൻ
സർവവും സന്തോഷാൽ
ഏകിടുക നീ;
എനിക്കായ് ജീവിക്കുന്നെന്നു
കാണിക്ക നീ.
(കോറസ്)
എൻ മകനേ, എൻ മക
ളേ, നീ പ്രമോദിപ്പിക്കുകെന്നുള്ളം.
സ്വമനസ്സാലെന്നെ സ്തുതിക്ക;
അണയുവിൻ എൻ ചാരെ നീ.
2. ജ്ഞാനിയായ് നടന്നിടൂ
നീ എൻ വഴിയെ;
വീണാലും താങ്ങിടും
ഞാനെൻ കരങ്ങളിൽ.
ആരെല്ലാം നിന്ദിച്ചാലും
കൈവിടുകിലും, കാത്തുകൊള്ളും
ഞാൻ നിന്നെ എൻ
കൺമണിപോൽ.
(കോറസ്)
എൻ മകനേ, എൻ മക
ളേ, നീ പ്രമോദിപ്പിക്കുകെന്നുള്ളം.
സ്വമനസ്സാലെന്നെ സ്തുതിക്ക;
അണയുവിൻ എൻ ചാരെ നീ.
(ആവ. 6:5; സഭാ. 11:9; യെശ. 41:13 എന്നിവയും കാണുക.)