ഗീതം 115
ജീവിതം സഫലമാക്കുക
1. യാഹിൻ വചനം മോദാൽ നാം
എന്നും വായിച്ചിടാം;
മന്ദസ്വരത്തിൽ വായിക്കാം,
ധ്യാനിച്ചു പിൻപറ്റാം,
പാദങ്ങൾക്കും മനസ്സിനും
ദീപമായ് ഭവിപ്പാൻ.
(കോറസ്)
ധ്യാനിച്ചു പാലിച്ചിടുകിൽ
യാഹനുഗ്രഹിക്കും.
ചേർന്നു പോക യാഹോടൊത്ത്,
ജൈത്രരായ്ത്തീർന്നിടാൻ.
2. തൻ ജനത്തിൻ രാജാക്കൾക്കായ്
ആജ്ഞയേകി ദൈവം:
‘സ്വന്തകൈയാൽ പകർത്തുവിൻ,
എൻ മൊഴികളെല്ലാം;
എന്നുമെന്നും വായിക്ക നീ,
യോഗ്യമായ് ഭരിപ്പാൻ.’
(കോറസ്)
ധ്യാനിച്ചു പാലിച്ചിടുകിൽ
യാഹനുഗ്രഹിക്കും.
ചേർന്നു പോക യാഹോടൊത്ത്,
ജൈത്രരായ്ത്തീർന്നിടാൻ.
3. ആശ്വാസവും പ്രത്യാശയും
ഏകുന്നു വചനം;
രൂഢമാക്കും വിശ്വാസത്തെ,
ശാന്തിയുമേകിടും.
നാം വചനം കൈക്കൊണ്ടിടാം,
ധന്യരായ്ത്തീർന്നിടാൻ.
(കോറസ്)
ധ്യാനിച്ചു പാലിച്ചിടുകിൽ യാഹനുഗ്രഹി
ക്കും. ചേർന്നു പോക യാഹോടൊ
ത്ത്, ജൈത്രരായ്ത്തീർന്നിടാൻ.
(ആവ. 17:18; 1 രാജാ. 2:3, 4; സങ്കീ. 119:1; യിരെ. 7:23 എന്നിവയും കാണുക.)