ഗീതം 70
‘പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുക’
1. ഈ നാളിൽ വേണം വിവേകം
പ്രധാനകാര്യങ്ങൾ കണ്ടെത്താൻ.
വിവേകം വേണം വേണ്ടതു ചെയ്തിടാൻ,
പിൻതുടരാൻ സത്യം.
നന്മയെ നാം സ്നേഹിച്ചിടാം,
തിന്മയെ നാം വെറുത്തിടാമെന്നും;
പ്രാർഥിച്ചിടാം,
പഠിച്ചിടാം,
മോദിപ്പിക്കാം യാഹിന്റെ ഹൃത്തം.
2. സുവാർത്ത നാം ഘോഷിച്ചിടുന്നു,
ഏറെശ്രേഷ്ഠം മറ്റെന്തുള്ളു?
തേടുന്നു നിന്നജങ്ങളിൽ കാണാതെ
പോയവയെ ഞങ്ങൾ.
കാണിച്ചിടാം അയൽസ്നേഹം;
സൗമ്യരെ നാം സ്വതന്ത്രരായിടാൻ
സഹായിക്കാം.
പ്രസംഗിക്കാം,
അതെത്ര പ്രധാനമാം വേല!
3. പ്രധാനമാം കാര്യങ്ങൾ ചെയ്യുകിൽ
കാക്കും വിശ്വാസം നമ്മെ.
സമാധാനം ഹൃത്തിൽ നിറഞ്ഞിടും,
പ്രത്യാശ ദൃഢമാകും.
നിസ്സ്വാർഥമാം സ്നേഹം കാട്ടും
സ്നേഹിതരെ നേടിടും നാം.
പ്രധാന കാര്യങ്ങൾ
നിവർത്തിക്കിൽ
മഹത്താമനുഗ്രഹം നേടും.
(സങ്കീ. 97:10; മത്താ. 22:37; യോഹ. 21:15-17; പ്രവൃ. 10:42 എന്നിവയും കാണുക.)