ഗീതം 20
അങ്ങ് പ്രിയമകനെ നൽകി
1. പിതാവേ, യഹോവേ,
നിരാശർ ഞങ്ങൾക്കായ്
പ്രത്യാശ നൽകി നീ
പ്രിയജാതനാൽ.
നിൻ സ്നേഹകൃപയ്ക്കായ്,
സന്തോഷസ്തുതിയായ്,
എല്ലാം നൽകി ഞങ്ങൾ
നിന്നിഷ്ടം ഘോഷിക്കും.
(കോറസ്)
നിൻ ഓമൽ മകനെ
നീയേകി ഞങ്ങൾക്കായ്;
എന്നേക്കും ഞങ്ങൾ പാടും
സ്തുതി നിൻ ഏകജാതന്നായ്.
2. മരുവിൽ മഴപോൽ,
നൽകി നിൻ മകനെ.
ചൊരിഞ്ഞു സ്വജീവൻ
അവൻ യാഗമായ്.
ഞങ്ങൾ നിൻ പ്രിയരായ്
എന്നെന്നും ജീവിപ്പാൻ,
ഞങ്ങൾക്കായ് നൽകി നീ
വിശിഷ്ട സമ്മാനം.
(കോറസ്)
നിൻ ഓമൽ മകനെ
നീയേകി ഞങ്ങൾക്കായ്;
എന്നേക്കും ഞങ്ങൾ പാടും
സ്തുതി നിൻ ഏകജാതന്നായ്.
(അവസാനം)
യഹോവേ, പിതാവേ, കണ്ണീരോടിന്നിതാ,
നിൻ സ്നേഹകൃപയ്ക്കായ് നന്ദിയേകുന്നു ഞങ്ങൾ.
(യോഹ. 3:16; 15:13 കൂടെ കാണുക.)