ഗീതം 41
എന്റെ പ്രാർഥന കേൾക്കേണമേ
1. പ്രിയ താതാ, കേൾക്കുകെന്നെ നീ.
എൻ ദൈവം നീ, ഞാൻ നിന്റേതല്ലോ.
നിൻ നാമം എൻ അഭയമല്ലോ.
(കോറസ്)
എൻ പ്രാർഥന നീ കേൾക്കേണമേ.
2. നന്ദി യാഹേ, നിൻ നൻമകൾക്കായ്.
നീ കാണിക്കും നൽവഴികൾക്കായ്.
മോദിപ്പൂ നിൻ ആർദ്രസ്നേഹത്തിൽ,
(കോറസ്)
എൻ പ്രാർഥന നീ കേൾക്കേണമേ.
3. വാഞ്ഛിപ്പൂ ഞാൻ നൻമ ചെയ്വാനായ്.
നടത്തെന്നെ നിൻ പ്രകാശത്തിൽ.
ഭാരം താങ്ങാൻ ശക്തി നൽകണേ.
(കോറസ്)
എൻ പ്രാർഥന നീ കേൾക്കേണമേ.
(പുറ. 22:27; സങ്കീ. 106:4; യാക്കോ. 5:11 കൂടെ കാണുക.)