ഗീതം 82
‘നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ’
1. നമ്മിലെ പ്രകാശം
സൂര്യപ്രഭപോൽ
പ്രസരിപ്പിക്കാനായ്
കല്പിച്ചേശു താൻ.
യാഹിൻ വചനാൽ നാം
സാന്ത്വനം നൽകാം,
ശാന്തിയിൻ സന്ദേശം നാം
പാരിൽ നിറയ്ക്കാം.
2. രാജ്യത്തിൻ സന്ദേശം
എങ്ങെങ്ങും ഭൂവിൽ
നൽകിടും സന്തോഷം
കേൾക്കുന്നോർക്കെല്ലാം.
ഈ സന്തോഷവാർത്ത
ഘോഷിച്ചെന്നും നാം
പകർന്നിടാം സത്യത്തിൻ
ദീപ്തി നാടെല്ലാം.
3. കാരുണ്യത്തിൻ ശോഭ
രത്നപ്രഭപോൽ
പ്രവൃത്തിയിൽ, വാക്കിൽ
വിളങ്ങീടട്ടെ.
ആർദ്രസ്നേഹമോടെ
നൻമ ചെയ്യാം നാം,
യാഹിന്നുള്ളം എന്നെന്നും
മോദിപ്പാൻ നമ്മിൽ.
(സങ്കീ. 119:130; മത്താ. 5:14, 15, 45; കൊലോ. 4:6 കൂടെ കാണുക.)