ഗീതം 100
അവരെ സ്വീകരിച്ച് ആതിഥ്യമരുളുക
1. ആതിഥ്യമരുളി ആർദ്രസ്നേഹത്തിൽ
അത്യുന്നതൻ നമ്മെ കരുതിടുന്നു.
മഴയും വെയിലും
എന്നും ആഹാരവും
നൽകുന്നു ദൈവം ദാനങ്ങളായ്.
ദുഃഖിതർക്കായ് നമ്മൾ കരുതീടുമ്പോൾ
അനുകരിക്കയാം ദൈവത്തെ നമ്മൾ.
നാം കാണിക്കുന്നതാം
കാരുണ്യങ്ങൾക്കെല്ലാം
നൽകും യഹോവ തൻ കൃപകൾ.
2. ആലംബഹീനരാം പ്രിയർക്കായ് നമ്മൾ
താങ്ങും തണലുമായ് വർത്തിക്കാം എന്നും.
അർഹരാം അന്യർക്കും
ആതിഥ്യമരുളാം;
ലുദിയയെപ്പോൽ നാം കരുതാം.
സ്വഭവനത്തിൽ നാം അതിഥികൾക്കായ്
സാന്ത്വനം പകരാം, ശാന്തി ഏകിടാം.
ദൈവത്തിൻ കാരുണ്യം
അനുകരിപ്പോരെ
കൈക്കൊള്ളും ദൈവം തൻ പ്രിയരായ്.
(പ്രവൃ. 16:14, 15; റോമ. 12:13; 1 തിമൊ. 3:2; എബ്രാ. 13:2; 1 പത്രോ. 4:9 കൂടെ കാണുക.)