ഗീതം 137
വിശ്വസ്തസ്ത്രീകൾ, ക്രിസ്തീയസഹോദരിമാർ
1. സാറയും രൂത്തും പോൽ വിശ്വസ്തരായോർ
ത്യാഗനിർഭരമാം ജീവിതങ്ങളാൽ,
ആത്മസമർപ്പണം ചെയ്തു യാഹിന്നായ്.
ഇന്നു നാമാരും പേരറിയാത്തോരായ്
ദൈവമാം യാഹിന്നു പ്രിയരായ
സ്ത്രീരത്നങ്ങൾ പാരിൽ വസിച്ചിരുന്നേറെ.
2. ധീരത, സ്നേഹം, ദയ, നൻമ എല്ലാം
ജീവിതവഴിയിൽ കാത്തുപോന്നവർ.
ഇന്നവർ നമുക്കും ദൃഷ്ടാന്തങ്ങളായ്.
അവരെപ്പോൽ ക്രിസ്തീയ സ്ത്രീകൾ ഇന്നും
പുലർത്തും ജീവിത പരിശുദ്ധി,
ജീവിതത്തിൽ നമ്മൾ അനുകരിച്ചീടാം.
3. അമ്മമാർ, മക്കൾ, ഭാര്യമാരാം നിങ്ങൾ
സൗമ്യവിനീതരായ് ഭക്തി കാക്കുമ്പോൾ,
സൗന്ദര്യം അതിയായ് വർധിച്ചീടുന്നു.
ദൈവമാം യാഹിൻ പ്രീതിവാത്സല്യങ്ങൾ
നുകർന്നീടും നിങ്ങൾ നിറവോടെ,
ദൈവത്തിന്റെ പ്രിയ പുത്രിമാരായെന്നും.
(ഫിലി. 4:3; 1 തിമൊ. 2:9, 10; 1 പത്രോ. 3:4, 5 കൂടെ കാണുക.)