ഗീതം 144
സമ്മാനത്തിൽ കണ്ണു നട്ടിരിക്കുക!
1. ഇരുൾ നീങ്ങിയന്ധർ കാണുമ്പോൾ,
ബധിരരെല്ലാരും കേൾക്കുമ്പോൾ,
ഇളം ബാലർ മോദിച്ചാർക്കുമ്പോൾ,
പ്രശാന്തി പാരിൽ വാഴുമ്പോൾ,
മരിച്ചോരുണർന്നെണീക്കുമ്പോൾ,
മരണം നമ്മെ വിട്ടോടുമ്പോൾ,
(കോറസ്)
നുകർന്നീടാൻ ഈ സന്തോഷങ്ങൾ,
നോക്കാം ലക്ഷ്യത്തിൽ ഇന്നു നാം.
2. കരടീം കുഞ്ഞാടും മേയുമ്പോൾ,
ഇളം പുല്ലു തേടും സിംഹങ്ങൾ.
ഇവയെ പൈതങ്ങൾ മേയ്ക്കുമ്പോൾ,
സന്തോഷം ഭൂവിൽ ഏറുമ്പോൾ,
കണ്ണുനീരെല്ലാം പൊയ്പോകുമ്പോൾ,
ഭയനൊമ്പരങ്ങൾ മായുമ്പോൾ,
(കോറസ്)
നുകർന്നീടാൻ ഈ സന്തോഷങ്ങൾ,
നോക്കാം ലക്ഷ്യത്തിൽ ഇന്നു നാം.
(യശ. 11:6-9; 35:5-7; യോഹ. 11:24 കൂടെ കാണുക)