ജീവിതവും ശുശ്രൂഷയും
യേശുവിന്റെ പരീക്ഷകളിൽനിന്ന് പഠിക്കുക
യേശുവിന്റെ സ്നാനം കഴിഞ്ഞയുടൻ ദൈവാത്മാവ് അവനെ യഹൂദ മരുഭൂമിയിലേക്ക് നയിച്ചു. അവന് ചിന്തിക്കാൻ നിരവധി കാര്യങ്ങളുണ്ട്. എന്തുകൊണ്ടെന്നാൽ അവന്റെ സ്നാപനസമയത്ത് “സ്വർഗ്ഗങ്ങൾ തുറന്നു” അങ്ങനെ അവന് സ്വർഗ്ഗീയ കാര്യങ്ങൾ ദർശിക്കാൻ കഴിഞ്ഞു. അപ്രകാരം, ദൈവം തന്നോടു പറഞ്ഞ സകല സംഗതികളും ഉൾപ്പെടെ, ദൈവത്തിന്റെ ഒരു ആത്മ പുത്രനെന്ന നിലയിലുള്ള യേശുവിന്റെ ജീവിതം അവൻ പൂർണ്ണമായും ഇപ്പോൾ ഓർക്കുന്നുണ്ട്. വാസ്തവത്തിൽ, അവന് ധ്യാനിക്കുന്നതിനായി നിരവധി കാര്യങ്ങൾതന്നെയുണ്ട്.
യേശു 40 രാവും 40 പകലും മരുഭൂമിയിൽ ചെലവഴിക്കുന്നു. ഇക്കാലത്ത് അവൻ ഒന്നും ഭക്ഷിക്കുന്നില്ല. അതുകൊണ്ട്, അവൻ വളരെ വിശന്നിരിക്കുമ്പോൾ, പിശാച് അവനെ പരീക്ഷിക്കാൻ അടുക്കുന്നു. അവൻ പറയുന്നു: “നീ ദൈവപുത്രനാണെങ്കിൽ, ഈ കല്ലുകളോട് അപ്പമായിത്തീരാൻ പറയുക.” എന്നാൽ തന്റെ വ്യക്തിപരമായ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താൻ തന്റെ അത്ഭുതശക്തി ഉപയോഗിക്കുന്നത് തെററാണെന്ന് യേശുവിനറിയാം. അതുകൊണ്ട് അവൻ പരീക്ഷയ്ക്ക് വശംവദനാകുന്നില്ല.
എന്നാൽ പിശാച് വിടുന്നില്ല. അവൻ മറെറാരു സമീപനം പരീക്ഷിച്ചു നോക്കുന്നു. ദൈവദൂതൻമാർ യേശുവിനെ സംരക്ഷിക്കുമെന്നതിനാൽ ആലയ മതിലിൽനിന്ന് താഴേക്ക് ചാടാൻ അവൻ യേശുവിനെ വെല്ലുവിളിക്കുന്നു. എന്നാൽ അത്തരമൊരു കൗതുക പ്രദർശനം കാഴ്ചവെക്കാൻ യേശു വശംവദനാകുന്നില്ല. തിരുവെഴുത്തുകളിൽനിന്ന് ഉദ്ധരിച്ചുകൊണ്ട്, ഈ വിധത്തിൽ ദൈവത്തെ പരീക്ഷിക്കുന്നത് തെററാണെന്ന് അവൻ ചൂണ്ടിക്കാണിക്കുന്നു.
മൂന്നാമത്തെ പരീക്ഷയിൽ, പിശാച് യേശുവിനെ ലോകത്തിലെ സകല രാജ്യങ്ങളും ഒരത്ഭുതകരമായ വിധത്തിൽ കാണിച്ചുകൊണ്ട് പറയുന്നു: “നീ എന്നെ കുമ്പിട്ട് ആരാധനയുടെ ഒരു ക്രിയ കാണിച്ചാൽ ഞാൻ ഇതെല്ലാം നിനക്ക് തരാം.” എന്നാൽ, ദൈവത്തോട് വിശ്വസ്തനായി നിലകൊള്ളുന്നത് തെരഞ്ഞെടുത്തുകൊണ്ട് അവൻ തെററു ചെയ്യാനുള്ള പ്രലോഭനത്തിന് വഴങ്ങുന്നത് വീണ്ടും ഒഴിവാക്കുന്നു.
നമുക്ക് യേശുവിന്റെ ഈ പരീക്ഷകളിൽനിന്ന് പഠിക്കാൻ കഴിയും. ഉദാഹരണത്തിന്, ചില ആളുകൾ അവകാശപ്പെടുന്നതുപോലെ പിശാച് തിൻമയെന്ന വെറുമൊരു ഗുണമല്ലെന്നും അവൻ ഒരു യഥാർത്ഥ ആത്മവ്യക്തിയാണെന്നും അവ കാണിക്കുന്നു. ലോക ഗവൺമെൻറുകളെല്ലാം പിശാചിന്റെ സ്വത്താണെന്നും യേശുവിന്റെ ഈ പരീക്ഷ വെളിപ്പെടുത്തുന്നു. അവ വാസ്തവത്തിൽ പിശാചിന്റെ അല്ലെങ്കിൽ അവൻ അവ യേശുവിന് വാഗ്ദാനം ചെയ്തത് ഒരു യഥാർത്ഥ പരീക്ഷയാകുന്നതെങ്ങനെ?
ഇതിനെക്കുറിച്ചും ചിന്തിക്കുക: ആരാധനയുടെ ഒരു ക്രിയയ്ക്ക് പ്രതിഫലമായ ലോകത്തിലെ സകല രാജ്യങ്ങൾ നൽകാൻ പോലും അവൻ മനസ്സുള്ളവനാണെന്ന് പിശാച് പറയുകയുണ്ടായി. പിശാച് സമാനമായ ഒരു വിധത്തിൽ നമ്മെ പരീക്ഷിക്കാൻ നന്നായി ശ്രമിച്ചേക്കാം. ഒരുപക്ഷേ ലൗകിക ധനമോ അധികാരമോ സ്ഥാനമോ നേടാനുള്ള ആശാവഹമായ അവസരങ്ങൾ നമ്മുടെ മുമ്പാകെ പ്രതിഷ്ഠിച്ചേക്കാം. എന്നാൽ പരീക്ഷ എന്തുതന്നെയായിരുന്നാലും ദൈവത്തോട് വിശ്വസ്തനായിരുന്നുകൊണ്ട് യേശുവിന്റെ മാതൃക പിൻപററുന്നത് എത്ര ബുദ്ധിയായിരിക്കും! മത്തായി 3:16; 4:1-11; മർക്കോസ് 1:12, 13; ലൂക്കോസ് 4:1-13.
◆ യേശുവിന് സ്വർഗ്ഗങ്ങൾ തുറക്കപ്പെട്ടു എന്ന് പറയുന്നതിന്റെ അർത്ഥമെന്ത്?
◆ പിശാച് യേശുവിനെ പരീക്ഷിക്കാൻ ശ്രമിച്ചതെങ്ങനെ?
◆ യേശുവിന്റെ പരീക്ഷകളിൽനിന്ന് നമുക്ക് എന്ത് പഠിക്കാൻ കഴിയും? (w85 10/1)
[9-ാം പേജ് നിറയെയുള്ള ചിത്രം]