യഹോവയുടെ അനുഗ്രഹം ധനികനാക്കുന്നു
“ധനികനായ ഒരു മനുഷ്യൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതു ദുഷ്ക്കരമായിരിക്കും.”—മത്തായി 19:23.
1, 2. രണ്ടുതരം ധനങ്ങളും തമ്മിൽ ഏത് അന്തരം വരച്ചുകാട്ടാൻ കഴിയും?
“നിങ്ങൾ ധനികനായിത്തീർന്നിരിക്കുന്നു,” എന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാൽ എന്ത്? പണത്തിന്റെയോ ഭൂസ്വത്തിന്റെയോ വിലപിടിച്ച വസ്തുവകകളുടെയോ കാര്യത്തിൽ അവർ ധനികരായിത്തീർന്നു എന്നാണ് അതിന്റെ അർത്ഥമെങ്കിൽ ഇതു പറയുമ്പോൾ അനേകർ പുളകിതരാകും. എന്നാൽ ഈ നിലപാടിൽ ധനത്തിന്റെ കാര്യം പരിചിന്തിക്കുക: “യഹോവയുടെ അനുഗ്രഹം—അതാണ് ധനികനാക്കുന്നത്, അവൻ അതിനോട് വേദന കൂട്ടുന്നില്ല.”—സദൃശവാക്യങ്ങൾ 10:22.
2 ദൈവം പൂർവ്വപിതാക്കൻമാരോടും യിസ്രായേൽ ജനതയോടും ഇടപെട്ടപ്പോൾ, അവൻ സമ്പൽസമൃദ്ധി നൽകിക്കൊണ്ട് അവരുടെ വിശ്വസ്തതയെ അനുഗ്രഹിച്ചു. (ഉല്പത്തി 13:2; ആവർത്തനം 28:11, 12; ഇയ്യോബ് 42:10-12) അപ്രകാരം അനുഗ്രഹിക്കപ്പെട്ട ഒരാൾ ശലോമോൻ രാജാവായിരുന്നു. അവൻ വലിയ ധനികനായിത്തീർന്നു. എങ്കിലും ഭൗതിക ധനത്തെ കേന്ദ്രീകരിച്ചുള്ള ഒരു ജീവിതം “വ്യർത്ഥവും കാററിനു പിന്നാലെയുള്ള പ്രയത്നവും” ആയിരുന്നുവെന്ന് അവൻ അനുഭവത്തിലൂടെ പഠിച്ചു. (സഭാപ്രസംഗി 2:4-11; 1 രാജാക്കൻമാർ 3:11-13; 9:14, 28; 10:10) അതുകൊണ്ട്, “യഹോവയുടെ അനുഗ്രഹം—അതാണ് ധനികനാക്കുന്നത്,” എന്ന് ശലോമോൻ എഴുതിയപ്പോൾ അവൻ ഭൗതിക ധനത്തിന് ഊന്നൽ നൽകുകയല്ലായിരുന്നു. നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടെങ്കിൽ നിങ്ങളുടെ ജീവിതം അവനെ സേവിക്കാത്തവരുടേതിനേക്കാൾ ഉപമിക്കാൻ കഴിയാതവണ്ണം ധനികമാണെന്ന സത്യം അവൻ പ്രസ്താവിക്കുകയായിരുന്നു. അതെങ്ങനെയാണ്?
3. നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ ഏതു വിധങ്ങളിൽ ധനികരാണ്?
3 നിങ്ങൾ ഒരു ക്രിസ്ത്യാനിയാണെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ യഹോവയുടെ അംഗീകാരം ആസ്വദിക്കാൻ കഴിയും, ദൈവീകജ്ഞാനം പോലുള്ള അനുഗ്രഹങ്ങളും അവനിൽനിന്ന് സ്വീകരിക്കാൻ കഴിയും. സന്തുഷ്ടരും ആശ്രയയോഗ്യരും നിങ്ങളിൽ തല്പരരും ആയ ക്രിസ്ത്യാനികളുടെ ഒരു കുടുംബ സമാന സഭയിലേക്ക് നിങ്ങൾ സ്വീകരിക്കപ്പെടുകയും ചെയ്തേക്കാം. ദൈവത്തിന്റെ നിയമങ്ങൾ പല വ്യാധികളിൽനിന്നും അപകടങ്ങളിൽനിന്നും നിങ്ങളെ സംരക്ഷിക്കുന്നു. ഈ ദുഷ്ട വ്യവസ്ഥിതിക്ക് തൊട്ടുമുമ്പിൽ സ്ഥിതിചെയ്യുന്ന മഹോപദ്രവത്തിലൂടെ നിങ്ങൾക്ക് ദിവ്യസംരക്ഷണവും, തുടർന്ന് ഭൂമിയിൽ വരാനിരിക്കുന്ന അനന്തമായ പറുദീസയിൽ ജീവിതം ലഭിക്കുന്നതിനുള്ള പ്രത്യാശ ഉണ്ടായിരിക്കാനും ന്യായമുണ്ട്. അതുകൊണ്ട്, അത്ഭുതമാർന്ന അത്തരം അനുഗ്രഹങ്ങളും പ്രതീക്ഷകളും ഉള്ളപ്പോൾ “ഞാൻ ധനികനാകുന്നു!” എന്ന് നിങ്ങൾക്ക് സത്യമായും പറയാൻ കഴിയും.—മത്തായി 24:21, 22.
4. നിങ്ങൾ ആത്മീയമായി ധനികനായിരിക്കുന്നതിനെ എങ്ങനെ അപകടപ്പെടുത്തിയേക്കാം? (വെളിപ്പാട് 3:17, 18)
4 എങ്കിലും, യഹോവയുടെ അനുഗ്രഹങ്ങളാൽ നിങ്ങൾ “ധനികൻ” ആയിരിക്കുന്ന അവസ്ഥ, പണവും ഭൗതിക സ്വത്തും ആകുന്ന മററു ധനങ്ങളാൽ അപകടാവസ്ഥയിലായേക്കാം. ‘ഞാൻ പണസ്നേഹത്താൽ വ്യതിചലിച്ചുപോകുന്ന ഒരു യഥാർത്ഥ അപകടത്തെ അഭിമുഖീകരിക്കുന്നു,’ എന്ന് (സാമ്പത്തിക ഭദ്രതയുള്ളവരോ വരുമാനമാർഗ്ഗം കുറഞ്ഞവരോ ആയിരുന്നാലും) നമ്മിൽ ആരും തന്നെ മനസ്സോടെ സമ്മതിക്കുകയില്ല. എന്നിരുന്നാലും ഈ മുന്നറിയിപ്പ് ഓർമ്മിക്കുക: “പണസ്നേഹം സകലതരം ദോഷങ്ങൾക്കും കാരണമാകുന്നു. ചിലർ ഈ സ്നേഹം കാംക്ഷിച്ച് വിശ്വാസം വിട്ടുഴലുകയും അനേകം വേദനകളോടെ തങ്ങളെത്തന്നെ ആസകലം മുറിവേൽപ്പിക്കുകയും ചെയ്തിരിക്കുന്നു.” (1 തിമൊഥെയോസ് 6:10) എല്ലാ അംഗീകൃത ക്രിസ്ത്യാനികളും, അവർക്ക് ക്രിസ്തുവിനോടുകൂടെ സ്വർഗ്ഗീയ ഭരണാധികാരികളായിത്തീരാൻ കഴിയുന്ന ഒരു അച്ചാരമായി ദൈവാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടവരായിരുന്ന ഒരു കാലത്താണ് അത് എഴുതപ്പെട്ടത്. അതുപോലെ അനേകരും യേശുവിനോടുകൂടെ നടന്നിട്ടുള്ള അപ്പോസ്തലൻമാരെയും മററുള്ളവരെയും നേരിട്ട് കണ്ടിട്ടുണ്ടായിരുന്നു. പണം അവരിൽ ചിലരെ “വ്യതിചലിപ്പിച്ചെ”ങ്കിൽ നമ്മുടെ കാര്യത്തിൽ അപകടം എത്ര വലുതാണ്!—2 കൊരിന്ത്യർ 5:5; റോമർ 8:17, 23.
ധനവാനും ഒട്ടകവും
5. ധനത്തോടുള്ള യേശുവിന്റെ വീക്ഷണം എന്തായിരുന്നു?
5 ധനത്തിന്റെ ആപത്ത് യേശു കൂടെക്കൂടെ പ്രസ്താവിച്ചു, എന്തെന്നാൽ അത് ധനികരെയും ദരിദ്രരെയും, എല്ലാവരെയും ബാധിക്കുന്ന ഒരു അപകടമാണ്. (മത്താ. 6:24-32; ലൂക്കോ. 6:24; 12:15-21) വ്യക്തിപരമായ പരിശോധനക്കുള്ള ഒരു അടിസ്ഥാനം എന്ന നിലയിൽ യേശു ഒരു സന്ദർഭത്തിൽ എന്തു പറഞ്ഞുവെന്ന് പരിചിന്തിക്കുക, മത്തായി 19:16-24-ലും മർക്കോസ് 10:17-30-ലും ലൂക്കോസ് 18:18-30-ലും വിവരിച്ചിരിക്കുന്ന പ്രകാരംതന്നെ. ഈ വിവരണങ്ങളിൽ ഒന്നോ എല്ലാമോ വായിക്കുന്നതിന് ഇപ്പോൾ എന്തുകൊണ്ട് ഒന്ന് നിറുത്തികൂടാ?
6, 7. (എ) യേശുവും ഒരു യുവാവും തമ്മിൽ എന്തു സംഭാഷണം നടന്നു? (ബി) അതിനുശേഷം യേശു എന്തു ബുദ്ധ്യുപദേശം നൽകി?
6 ഒരു യുവ ഭരണാധികാരി യേശുവിന്റെ അടുത്തുവന്ന് ഇപ്രകാരം ചോദിച്ചു: “എന്തു ചെയ്യുന്നതിനാൽ എനിക്ക് നിത്യജീവൻ അവകാശമാക്കാൻ കഴിയും?” ആവശ്യമായിരിക്കുന്നത് എന്താണെന്ന് അറിയിക്കുന്നതിൽ യഹോവ പരാജയപ്പെട്ടിട്ടില്ലെന്ന് പ്രകടമാക്കിക്കൊണ്ട് യേശു ന്യായപ്രമാണത്തിലേക്ക് അവനെ നയിച്ചു. താൻ ‘ചെറുപ്പം മുതൽ’ ദൈവത്തിന്റെ കല്പനകൾ പ്രമാണിക്കുന്നുണ്ടെന്ന് അയാൾ ഉത്തരം പറഞ്ഞു. അയാൾ ജീവന്റെ വാതില്ക്കൽ ആയിരുന്നതുപോലെ ആയിരുന്നു, എങ്കിലും തനിക്ക് എന്തോ കുറവുള്ളതുപോലെ അയാൾക്ക് തോന്നി. ഒരുപക്ഷേ, നിത്യജീവനിലേക്ക് പ്രവേശിക്കുന്നതിനുള്ള അന്തിമ പടിയായിരിക്കുന്ന ഏതെങ്കിലും കൂടുതലായ നൻമ, ഏതെങ്കിലും സാഹസിക നടപടി ഉണ്ടായിരിക്കുമെന്ന് അയാൾ കരുതിയിരിക്കാം. യേശുവിന്റെ പ്രതികരണത്തിന് വ്യാപകമായ ധ്വനിയുണ്ട്: “നിനക്കുള്ളതെല്ലാം വിററ് ദരിദ്രർക്ക് വിതരണം ചെയ്യുക, നിനക്ക് സ്വർഗ്ഗങ്ങളിൽ നിക്ഷേപം ഉണ്ടാകും; വന്ന് എന്റെ അനുഗാമിയാവുകയും ചെയ്യുക! എന്തു സംഭവിച്ചു? “അവൻ ഇതു കേട്ടപ്പോൾ അത്യന്തം ദുഃഖമുള്ളവനായിത്തീർന്നു, കാരണം അവൻ മഹാധനികനായിരുന്നു [അഥവാ, വളരെ സമ്പത്തുള്ളവനായിരുന്നു].” അതുകൊണ്ട് ആ മനുഷ്യൻ വിട്ടുപോയി.—ലൂക്കോസ് 18:18, 21-23; മർക്കോസ് 10:22.
7 അതിനുശേഷം യേശു ഇപ്രകാരം പ്രസ്താവിച്ചു: “പണമുള്ളവർ ദൈവരാജ്യത്തിലേക്ക് പ്രവേശിക്കുന്നത് എത്ര ദുഷ്ക്കരമായിരിക്കും! വാസ്തവത്തിൽ, ധനികനായ ഒരു മനുഷ്യൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനേക്കാൾ എളുപ്പം ഒരു ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്.” (ലൂക്കോസ് 18:24, 25) ആ ബുദ്ധുപദേശം ധനികനായ ആ ഭരണാധികാരിക്ക് മാത്രമായിരുന്നോ? അതോ, നിങ്ങൾ ധനികനോ ഭരിദ്രനോ ആയിരുന്നാലും നിങ്ങളും ഉൾപ്പെട്ടിരിക്കുന്നുവോ? നമുക്കു കാണാം.
8. (എ) ചെറുപ്പക്കാരനായ ആ യഹൂദ ഭരണാധികാരി എന്തിനേപ്പോലെയായിരുന്നു? (ബി) അയാൾക്ക് എന്ത് തെററുണ്ടായിരുന്നു, അത് നമ്മെ ഉൽക്കണ്ഠപ്പെടുത്തുന്നതെന്തുകൊണ്ട്?
8 ആധുനിക നാളിലെ ഒരു സമാനവ്യക്തിയെ—നല്ല ബൈബിൾ പരിജ്ഞാനവും ധാർമ്മിക ഗുണങ്ങളും ഉള്ളവനും ഒരു ധനിക കുടുംബത്തിൽനിന്ന് വന്നവനും ആയ ഒരു യുവ ക്രിസ്ത്യാനിയെ—നിങ്ങളുടെ ഭാവനയിൽ കാണുന്നെങ്കിൽ നിങ്ങൾ ആ യുവ ഭരണാധികാരിയുടെ അവസ്ഥ ഗ്രഹിക്കാൻ സഹായിക്കപ്പെട്ടേക്കാം. നിങ്ങൾക്ക് അത്തരം ഒരു വ്യക്തിയോട് ഇന്ന് അസൂയ തോന്നിയേക്കാം. എന്നാൽ യേശു യൗവനക്കാരനായ ആ യഹൂദനിൽ ഒരു കുറവു കണ്ടു: അയാളുടെ സ്വത്തോ സമ്പാദ്യങ്ങളോ അയാളുടെ ജീവിതത്തിൽ വളരെ പ്രധാനമായിരുന്നു. അതുകൊണ്ട് യേശു അപ്രകാരം ബുദ്ധ്യുപദേശം നൽകി. ധനികനോ ദരിദ്രനോ ആയിരുന്നാലും ഈ ബൈബിൾ വിവരണം നമുക്കെല്ലാം വേണ്ടിയാണെന്ന് നിങ്ങൾക്ക് ഗ്രഹിക്കാൻ കഴിഞ്ഞേക്കും. പണമോ സമ്പാദ്യങ്ങളോ നമ്മിൽ ആരുടെ സംഗതിയിലും വളരെ പ്രാധാന്യമുള്ളതായിത്തീർന്നേക്കാം. നമുക്ക് ഇപ്പോൾത്തന്നെ അവ ഉണ്ടെങ്കിലും നാം അത് ലഭിക്കാൻ ആഗ്രഹിക്കുന്നെങ്കിലും അത് സത്യംതന്നെ.
9. യേശു സമ്പത്തിനെ അപ്പാടെ കുററംവിധിക്കുകയല്ലായിരുന്നുവെന്ന് നാം എങ്ങനെ അറിയുന്നു?
9 യേശു, ഭൗതിക ധനമുള്ള ഒരു വ്യക്തിക്ക് ദൈവത്തെ സേവിക്കാൻ കഴിയില്ലെന്ന് പറയുകയല്ലായിരുന്നു. അനേകർ അങ്ങനെ ചെയ്തിട്ടുണ്ട്. ആ യുവ യഹൂദൻ ഒരളവുവരെ അങ്ങനെ ചെയ്തിരുന്നു. “ധനികനായിരുന്ന” സക്കായി എന്ന നികുതിപിരിവുകാരൻ ഉണ്ടായിരുന്നു. (ലൂക്കോസ് 19:2-10) ഒന്നാം നൂററാണ്ടിലെ ചില അഭിഷിക്ത ക്രിസ്ത്യാനികൾ ധനികരായിരുന്നു. അതുകൊണ്ട് അവർക്ക് “പങ്കുവെക്കാൻ ഒരുക്കമുള്ളവരും ഉദാരരും ആയിരിക്കാനുള്ള” പ്രത്യേക വെല്ലുവിളിയുണ്ടായിരുന്നു. (1 തിമൊഥെയോസ് 6:17, 18; യാക്കോബ് 1:9, 10) ഇന്നും ധനികരായ ചില ക്രിസ്ത്യാനികൾ ഉണ്ട്. അവർ പലപ്പോഴും രാജ്യവേലയെ പിന്താങ്ങാൻ ഉദാരമായി കൊടുക്കുകയും അവരുടെ ഭവനങ്ങൾ യോഗങ്ങൾക്കായി വിട്ടുകൊടുക്കുകയും അവരുടെ വാഹനങ്ങൾ ശുശ്രൂഷയിൽ ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു. അപ്പോൾ, ധനവാനെയും ഒട്ടകത്തെയും സംബന്ധിച്ച് യേശു അപ്രകാരം പറഞ്ഞതെന്തുകൊണ്ട്? നമുക്ക് അതിൽനിന്ന് എന്തു പഠിക്കാൻ കഴിയും?
10. ആ സന്ദർഭത്തിലെ യേശുവിന്റെ ബുദ്ധ്യുപദേശത്തിൽനിന്ന് നമുക്ക് എന്ത് നിഗമനം ചെയ്യാൻ കഴിയും?
10 നിങ്ങൾക്ക് വിലമതിക്കാൻ കഴിയുന്നപ്രകാരം ദൈവത്തെ ആരാധിച്ചുതുടങ്ങുന്നത് ഒരു സംഗതിയും അവസാനത്തോളം വിശ്വസ്തനെന്ന് തെളിയിക്കുന്നത് മറെറാരു സംഗതിയും ആണ്. (മത്തായി 24:13; ഫിലിപ്പിയർ 3:12-14) “ധനവാനായ ഒരു മനുഷ്യൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനേക്കാൾ എളുപ്പം ഒരു ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്,” എന്ന് പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിൽ ഉണ്ടായിരുന്നത് ഇതായിരുന്നിരിക്കണം. (മർക്കോസ് 10:25) ഒരു ഒട്ടകത്തിനും ചെറിയ ഒരു സൂചിക്കുഴയിലൂടെ ഞെരുങ്ങി കടക്കാൻ കഴിയില്ല, അതുകൊണ്ട് യേശു അക്ഷരാർത്ഥം എടുക്കേണ്ടതില്ലാത്ത ഒരു അതിശയോക്തി ഉപയോഗിക്കുകയായിരുന്നുവെന്ന് സ്പഷ്ടം. എങ്കിലും, ധനികനായ ഒരു മനുഷ്യന് ഒരു കാര്യം ചെയ്യുന്നത് എത്ര പ്രയാസകരമാണെന്ന് അത് പ്രകടമാക്കുന്നു. എന്ത്? ദൈവത്തെ സേവിച്ചു തുടങ്ങുന്നതല്ല, പിന്നെയോ “രാജ്യത്തിലേക്ക് പ്രവേശിക്കുന്നത്,” യഥാർത്ഥത്തിൽ നിത്യജീവൻ നേടുന്നത്. നിങ്ങളുടെ സാമ്പത്തിക നില എന്തുതന്നെയായിരുന്നാലും യേശുവിന്റെ ബുദ്ധ്യുപദേശത്തിന് നിങ്ങളുടെ ചിന്തയെ, നിങ്ങളുടെ ആത്മീയ പുരോഗതിയെ, നിങ്ങൾ നിത്യജീവൻ സമ്പാദിക്കുന്നതിനെ സഹായിക്കാൻ കഴിയും.
ധനികർക്ക് വളരെ ദുഷ്ക്കരമായിരിക്കുന്നതെന്തുകൊണ്ട്?
11. യേശുവിന്റെ പ്രസംഗം ധനികരെയും ദരിദ്രരെയും എങ്ങനെ ബാധിച്ചു?
11 യേശുവും അപ്പോസ്തലൻമാരും ചെയ്ത പ്രസംഗത്തിലൂടെ, ‘ദരിദ്രൻമാരോട് സുവാർത്ത ഘോഷിക്കപ്പെട്ടു.’ (മത്തായി 11:5) ധനികരോട് യാതൊരു വിവേചനയും ഇല്ലായിരുന്നു. എങ്കിലും, പ്രത്യക്ഷത്തിൽ തങ്ങളുടെ ആത്മീയ ആവശ്യം തിരിച്ചറിയുകയും പ്രത്യാശയുടെ ദൂതിനോട് പ്രതികരിക്കുകയും ചെയ്തവരിൽ കൂടുതലും ദരിദ്രർ ആയിരുന്നു. (മത്തായി 5:3, 6; 9:35, 36) ധനികരായ യഹൂദൻമാർ കാര്യാദികൾ പൊയ്ക്കൊണ്ടിരുന്ന വിധത്തിൽ ഏറെ സംതൃപ്തരായിരുന്നു. (ലൂക്കോസ് 6:20, 24, 25 താരതമ്യപ്പെടുത്തുക) അപ്പോഴും, അന്നും അപവാദങ്ങൾ ഉണ്ടായിരുന്നു, ഇന്നും അപവാദങ്ങൾ ഉണ്ട്. ധനികരായ ചില വ്യക്തികൾ ബൈബിളിന്റെ സന്ദേശം സ്വീകരിക്കുകയും ദൈവത്തെ സേവിക്കുകയും ചെയ്യുന്നു. അവരെ സംബന്ധിച്ചിടത്തോളം ഭാവി അത്ഭുതകരമായിരുന്നേക്കാം. പൗലോസിന്റെ കാര്യത്തിൽ അങ്ങനെയായിരുന്നു. അവൻ തന്റെ ജീവിതനില തന്നെ തടയാൻ അനുവദിച്ചില്ല. (ഫിലിപ്പിയർ 3:4-8) എന്നിരുന്നാലും, ധനികരെ സംബന്ധിച്ചിടത്തോളം അത് കൂടുതൽ ദുഷ്ക്കരമായിരിക്കുമെന്ന് യേശു പറഞ്ഞു.
ധനത്തിന്റെ വഞ്ചനാത്മക ശക്തി
12, 13. (എ) ഒരു ഉപമയിൽ യേശു ഉൽക്കണ്ഠകൾ സംബന്ധിച്ച് ഏത് ആശയം പ്രകടമാക്കി? (ബി) ധനികർ കൂടുതലായ ഒരു പ്രതിബന്ധത്തെ അഭിമുഖീകരിക്കുന്നതെന്തുകൊണ്ട്?
12 വ്യത്യസ്ത മണ്ണിൽ വീഴുന്ന വിത്തുകളെക്കുറിച്ചുള്ള തന്റെ ഉപമയിൽ, ചിലത് “മുള്ളുകളുടെയിടയിൽ വീണതായും മുള്ളുകൾ വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞതായും” യേശു പറഞ്ഞു. അവൻ ഇപ്രകാരം വിശദീകരിച്ചു: “മുള്ളുകളുടെ ഇടയിൽ വിതയ്ക്കപ്പെട്ടതിനെ സംബന്ധിച്ചാണെങ്കിൽ, ഇത് വചനം കേൾക്കുന്നവനെങ്കിലും ഈ വ്യവസ്ഥിതിയേക്കുറിച്ചുള്ള ഉൽക്കണ്ഠയും ധനത്തിന്റെ വഞ്ചനാത്മകശക്തിയും വചനത്തെ ഞെരുക്കുന്നതാകുന്നു, അവൻ നിഷ്ഫലനായിത്തീരുന്നു.” (മത്തായി 13:7, 22) മിക്കവാറും എല്ലാ ആളുകൾക്കും “ഈ വ്യവസ്ഥിതിയേക്കുറിച്ചുള്ള ഉൽക്കണ്ഠ” കുറെ അനുഭവപ്പെടുന്നു. ദരിദ്രനോ തൊഴിൽ രഹിതനോ വികലാംഗനോ ആയ ഒരു വ്യക്തിയുടെ കാര്യത്തിൽ അങ്ങനെയായിരുന്നതെന്തുകൊണ്ടന്ന് മനസ്സിലാക്കുക എളുപ്പമാണ്. സാമ്പത്തിക ഭദ്രതയുള്ള വ്യക്തിക്ക് അതേ ഉൽക്കണ്ഠകൾ ഇല്ലായിരിക്കാം, എങ്കിലും അയാളോ അവളോ നാണ്യപ്പെരുപ്പമോ നികുതിവ്യതിയാനമോ കവർച്ചയുടെ അപകടമോ സംബന്ധിച്ച് ഉൽക്കണ്ഠപ്പെട്ടേക്കാം. അതുകൊണ്ട് ധനികർക്കും ദരിദ്രർക്കും ഒരുപോലെ ഉൽക്കണ്ഠകൾ ഉണ്ടായിരുന്നേക്കാം.—മത്തായി 6:19-21.
13 ധനത്തിന്റെ വഞ്ചനാത്മകശക്തിയാൽ ചിലർക്ക് പ്രതിബന്ധം ഉണ്ടാകുമെന്ന് യേശു പ്രകടമാക്കി. സാമ്പത്തികമായി ഒരു വിജയി ആയിത്തീരുന്നത് സർവ്വ-നാശകരം ആയിരുന്നേക്കാം. കോടീശ്വരനായ അരിസ്റേറാട്ടിൽ ഒനാസീസ് ഒരിക്കൽ ഇപ്രകാരം അഭിപ്രായപ്പെട്ടു: “നിങ്ങൾ ഒരു നിശ്ചിത നിലയിൽ എത്തിയാൽ പണം അപ്രധാനമായിത്തീരുന്നു. പ്രശ്നം വിജയമാണ്. ഞാൻ ഇപ്പോൾ വിരാമമിടുന്നതാണ് ബുദ്ധി. പക്ഷെ എനിക്ക് അതിനു കഴിയില്ല. ഞാൻ ഉയർന്നതായ അതിലും ഉയർന്നതായ ലക്ഷ്യം വെക്കേണ്ടിയിരിക്കുന്നു—പുളകം കൊള്ളാൻ വേണ്ടി മാത്രം.” അതുപോലെതന്നെ ഏണിപ്പടിയിലൂടെ കയറുന്നത് പുളകപ്രദമാണെന്ന് ഒരു ക്രിസ്ത്യാനിയും കണ്ടെത്തിയേക്കാം. അഥവാ, മുമ്പ് ജീവിതത്തിൽ താൻ “മതി” എന്ന് വീക്ഷിച്ചിരുന്നിടത്ത് എത്തിയശേഷവും തന്റെ വ്യവസായം വിപുലമാക്കാൻ അയാൾ പ്രലോഭിപ്പിക്കപ്പെട്ടേക്കാം. ഒരു മുഴുസമയ ശുശ്രൂഷകൻ ആയിത്തീരുന്നതിന് തന്റെ ജോലികുറയ്ക്കുന്നതിനു (അഥവാ റിട്ടയർ ചെയ്യുന്നതിന്) പകരം അയാൾ തന്റെ ധാന്യപ്പുരകളോ (ഭവനങ്ങളോ) പൊളിക്കുകയും കുറെക്കൂടെ വലിയവ പണിയുകയും ‘ചെയ്യുന്നു. (ലൂക്കോസ് 12:15-21 കാണുക.) അത് നിങ്ങൾക്ക് സംഭവിക്കാനിടയുണ്ടോ? ആ അവസ്ഥയിലുള്ള ആരെയെങ്കിലും തന്നെ മുഴുദേഹിയോടെ സേവിക്കുന്നവനായി ദൈവം വിധിക്കുമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ?—മത്തായി 22:37.
14. ധനം ഒരു ക്രിസ്ത്യാനിയെ തടസ്സപ്പെടുത്തിയേക്കാമെന്ന് എങ്ങനെ ദൃഷ്ടാന്തീകരിക്കാൻ കഴിയും? (സദൃശവാക്യങ്ങൾ 28:20)
14 ധനമോ (അവ നേടാനുള്ള താല്പര്യമോ) ഒരു ക്രിസ്ത്യാനിയെ ‘നിത്യജീവൻ അവകാശപ്പെടുത്തുന്നതിൽനിന്ന്’ തടഞ്ഞേക്കാവുന്ന മററു വിധങ്ങളും ഉണ്ട്. ധനസ്നേഹം, ലാഭം കുറച്ച് റിപ്പോർട്ടു ചെയ്യുന്നതോ സത്യസന്ധമല്ലാത്തതും എന്നാൽ സാധാരണവുമായ തന്ത്രങ്ങൾ പ്രയോഗിക്കുന്നതോ പോലുള്ള ലൗകിക തന്ത്രങ്ങൾ സ്വീകരിക്കുന്നതിന് അയാളെ പ്രേരിപ്പിച്ചേക്കാമെന്നുള്ളതാണ് അവയിൽ ഒന്ന്. അല്ലെങ്കിൽ കഠിനാദ്ധ്വാനികളും സത്യസന്ധരും ആയ സഹക്രിസ്ത്യാനികളെ അയാൾ ജോലിക്കെടുക്കുന്നെങ്കിൽ അയാൾ തന്റെ സ്വന്തം നേട്ടം അവരുടെ ആത്മീയതയേക്കാൾ മുൻപന്തിയിൽ നിറുത്തിയേക്കാം. ദൃഷ്ടാന്തത്തിന്, അവരെ ജോലിയിൽ കുടുക്കുന്നതിന് ചെലവേറിയ ഒരു ജീവിതരീതി വികസിപ്പിക്കാൻ (അഥവാ ആഡംബരങ്ങൾക്കായി കടം വാങ്ങാൻപോലും) അയാൾ അവരെ പ്രോത്സാഹിപ്പിച്ചേക്കാം. കൂടാതെ അയാൾ അവരുടെ യജമാനനായതുകൊണ്ട്, ഈ ബന്ധം സഭാപരമായ ഇടപാടുകളിലേക്കും കൊണ്ടുവരാൻ ചായ്വു കാണിച്ചേക്കാം.
15. ചില ആദിമ ക്രിസ്ത്യാനികൾക്ക് ധനത്തിന്റെ ദ്രോഹകരമായ ഫലങ്ങൾ എങ്ങനെ അനുഭവപ്പെട്ടിരിക്കാം? (സങ്കീർത്തനം 73:3-8, 12, 27, 28)
15 ഒന്നാം നൂററാണ്ടിലെ ധനികരായ ചില ക്രിസ്ത്യാനികൾ “ധനത്തിന്റെ വഞ്ചനാത്മക ശക്തിക്ക്” ഇരയായി വീണിരിക്കാൻ ഇടയുണ്ട്. ‘ധനികരായ നിങ്ങൾക്ക് വരുന്ന ദുരിതങ്ങളെ’ക്കുറിച്ച് യാക്കോബ് എഴുതി. അവർ തൊഴിലാളികൾക്ക് കൂലി കൊടുക്കാതെ വിലയേറിയ വസ്ത്രങ്ങൾ സമ്പാദിച്ചു, സ്വർണ്ണവും വെള്ളിയും വാരിക്കൂട്ടി, ആഡംബരത്തിൽ മുഴുകി. (യാക്കോബ് 5:1-5) ഇന്നും അതുപോലെതന്നെയാണ്. പലപ്പോഴും സമ്പുഷ്ഠമായ ആഹാരവും പാനീയവും ഉണ്ടായിരിക്കാൻ സമ്പത്ത് ഒരു വ്യക്തിയെ അനുവദിക്കുന്നു, അത് അയാളുടെ ശരീരത്തെ നശിപ്പിച്ചേക്കാം. അത് പ്രാദേശിക സഭയിൽനിന്ന് അയാളെ വേർപെടുത്തുന്ന വിധത്തിൽ നിരന്തരം യാത്രചെയ്യുന്നതിനും അയാളെ അനുവദിച്ചേക്കാം. ഇതു പറഞ്ഞത് നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ആഹാരവും യാത്രയും അതിൽത്തന്നെ ദ്രോഹകരമാണെന്ന അർത്ഥത്തിലല്ല. എന്നുവരികിലും യാക്കോബ് പരാമർശിച്ച “ധനികർ” അവയാൽ സഹായിക്കപ്പെട്ടില്ല; ദൈവമുമ്പാകെയുള്ള അവരുടെ താഴ്ന്ന ആത്മീയതയും നിലയും നിമിത്തം അവർക്ക് വരാൻപോകുന്ന ദുരിതങ്ങൾ ഓർത്ത് കരഞ്ഞ് അലമുറയിടുവാൻ’ കാരണമുണ്ടായിരുന്നു.
16. യേശു ധനത്തെ സംബന്ധിച്ച് സ്പഷ്ടമായ അത്തരം ബുദ്ധ്യുപദേശം നൽകിയതെന്തുകൊണ്ട്; നിങ്ങൾ നിങ്ങളോടുതന്നെ എന്തുചോദിക്കണം?
16 ധനികർ മിക്കപ്പോഴും അനുഭവിക്കുന്ന ആത്മീയതക്കുള്ള പ്രതിബന്ധങ്ങളും വേദനയും യേശു നിശ്ചയമായും അറിഞ്ഞിരുന്നു. വിലയേറിയ വസ്തുക്കൾ അക്ഷരാർത്ഥത്തിൽതന്നെ അഴുകിപ്പോവുകയോ വിലയില്ലാത്തതായിത്തീരുകയോ ചെയ്തേക്കാമെന്നും അവൻ അറിഞ്ഞിരുന്നു, അത് ക്രിസ്തീയ ധനത്തിന് ഒരിക്കലും സംഭവിക്കുന്നില്ല. (സദൃശവാക്യങ്ങൾ 11:28; മർക്കോസ് 10:29, 30) അതുകൊണ്ട് യേശു, “പണമുള്ളവർ ദൈവരാജ്യത്തിലേക്ക് പ്രവേശിക്കുന്നത് എത്ര ദുഷ്ക്കരം ആയിരിക്കും!” എന്ന് മുന്നറിയിപ്പു നൽകുകയിൽ നമുക്കെല്ലാം ആത്മാർത്ഥമായ ഒരു സേവനം ചെയ്തുതരുകയായിരുന്നു. (ലൂക്കോസ് 18:24) നമുക്ക് വളരെ കുറച്ച് വസ്തുവകകളേയുള്ളുവെങ്കിലും അവന്റെ മുന്നറിയിപ്പ് നമുക്ക് പ്രയോജനം ചെയ്തേക്കാം. എങ്ങനെ? ഇപ്പോൾ സമ്പന്നനായിത്തീരുന്നതിനുള്ള ഏതു താല്പര്യത്തെയും നാം അടിച്ചമർത്തുന്നതിനാൽതന്നെ. യേശു സത്യം സംസാരിച്ചുവെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. യേശു തന്റെ പിതാവിനെക്കുറിച്ചും വ്യവസ്ഥിതിയുടെ അവസാനത്തെക്കുറിച്ചും സ്നേഹം നട്ടുവളർത്തുന്നതിനെക്കുറിച്ചും പറഞ്ഞത് നാം വിശ്വസിക്കുകയും അനുസരിച്ചു ജീവിക്കുകയും ചെയ്യുന്നു. സത്യത്തിന്റെ ഈ വക്താവ് ഇതുകൂടെ പറഞ്ഞു: “ധനികനായ ഒരു മനുഷ്യൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനേക്കാൾ എളുപ്പം ഒരു ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.” (മത്തായി 19:24) നിങ്ങൾ അത് സത്യമായും വിശ്വസിക്കുന്നുവോ? നിങ്ങൾ വിശ്വസിക്കുന്നുവെന്ന് നിങ്ങളുടെ പ്രവർത്തനങ്ങളും ജീവിതരീതിയും മനോഭാവങ്ങളും തെളിയിക്കുന്നുവോ?
ദൈവീക വിധത്തിൽ തുടർന്നും ധനികനായിരിക്കുക
17. യഹോവയാൽ ധനികരാക്കപ്പെടുന്നതിനുള്ള നിരയിൽ പല ക്രിസ്ത്യാനികളും തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുന്നതെങ്ങനെ?
17 ഇന്നുവരെ ദൈവദാസൻമാരിൽ ഭൂരിപക്ഷവും മത്തായി 19:16-24-ൽ കണ്ടെത്തുന്നതുപോലുള്ള ബുദ്ധ്യുപദേശം ഹൃദയത്തിൽ സ്വീകരിക്കുന്നുവെന്നതിന് ലോകത്തെവിടെനിന്നും തെളിവു ലഭിച്ചുകൊണ്ടിരിക്കുന്നു. ഒരിക്കൽ സാമാന്യ വിദ്യാഭ്യാസം പൂർത്തീകരിച്ചശേഷം തങ്ങൾ മുഴുസമയ ശുശ്രൂഷ കയ്യേൽക്കുമെന്ന് അനേകം യുവ ക്രിസ്ത്യാനികൾ തീരുമാനമെടുക്കുന്നു. കുടുംബവരുമാനം വർദ്ധിപ്പിക്കുന്നതിന് ലൗകിക ജോലിചെയ്യാൻ കഴിവുള്ള ഭാര്യമാർ അതിനുപകരം തങ്ങളെയും മററുള്ളവരെയും ആത്മീയമായി ധനികരാക്കിക്കൊണ്ട് ക്രിസ്തീയ പ്രവർത്തനങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നു. തങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടി ഭൗതികമായി കരുതാൻ തിരുവെഴുത്തുപരമായി ഉത്തരവാദിത്വമുള്ള ചില പുരുഷൻമാർപോലും ശുശ്രൂഷയിൽ ഒരു വലിയ പങ്കുണ്ടായിരിക്കാൻ വഴികൾ കണ്ടെത്തുന്നു.
18, 19. യഹോവയുടെ അനുഗ്രഹം തേടിയിട്ടുള്ള ചിലർ ഏതു പടികൾ സ്വീകരിച്ചിരിക്കുന്നു?
18 “ഒരു മുഴുസമയ ശുശ്രൂഷകനായിരിക്കുകയെന്നത് എപ്പോഴും എന്റെ അധരങ്ങളിൽ നിന്ന് പുറത്തുവന്നിട്ടുള്ള വാക്കുകൾ മാത്രമായിരുന്നു” എന്ന് മുപ്പതുകളുടെ മദ്ധ്യേയുള്ള ഒരു മൂപ്പൻ സമ്മതിക്കുന്നു. അയാൾ ഓരോ വർഷവും 25,000 ഡോളറിലധികം സമ്പാദിച്ചുകൊണ്ടിരുന്നു, അതിനു പുറമേ അയാൾക്ക് ചെലവുകൾക്കായുള്ള ഒരു അക്കൗണ്ടും കമ്പനി അനുവദിച്ച ഒരു കാറും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ “ഉചിതമായ ലക്ഷ്യങ്ങൾ വെക്കുകയും എത്തിച്ചേരുകയും ചെയ്യുക” എന്ന 1983-ലെ കൺവെൻഷൻ പ്രസംഗം നടത്താൻ അയാളോട് ആവശ്യപ്പെട്ടു. അയാൾ ഇപ്രകാരം കുററസമ്മതം നടത്തുന്നു: “ഞാൻ ഉത്സാഹത്തോടെ വിവരങ്ങൾ വായിക്കുമളവിൽ എനിക്ക് വളരെ സംഭ്രാന്തിയും ലജ്ജയും തോന്നി, എന്റെ മനഃസാക്ഷി എന്നെ വധിക്കുകയായിരുന്നു.” കൺവെൻഷൻ വരുന്നതിനു മുമ്പ് അയാളും ഭാര്യയും അവരുടെ അവസ്ഥ വിചിന്തനം ചെയ്തു. ഉടൻതന്നെ അയാൾക്ക് ഒരു അംശകാല ജോലി കിട്ടുകയും അയാൾ ഒരു പയനിയറായി തന്റെ ഭാര്യയോടുചേരുകയും ചെയ്തു. അവർ അനേകം ആത്മീയ അനുഗ്രഹങ്ങൾ ആസ്വദിച്ചുകൊണ്ട് ഇപ്പോഴും പയനിയറിംഗ് നടത്തുന്നു.
19 മററുള്ളവർ സാമ്പത്തിക സാദ്ധ്യതകൾ ധാരാളമുള്ള സ്ഥലങ്ങളിൽനിന്ന് തങ്ങളുടെ ആത്മീയ പ്രവർത്തനങ്ങൾ വികസിപ്പിക്കാൻ കഴിയുന്ന സ്ഥലങ്ങളിലേക്ക് മാറി താമസമാക്കിയിട്ടുണ്ട്. ഒരു കനേഡിയൻ ദമ്പതികൾ ലാററിൻ അമേരിക്കയിലെ തങ്ങളുടെ പയനിയറിംഗിനെ സംബന്ധിച്ച് ഇപ്രകാരം എഴുതി: “ഇവിടെ സഹോദരങ്ങളുടെയിടയിൽ വളരെയധികം ദാരിദ്ര്യം ഉണ്ടെങ്കിലും അവർക്ക് സത്യത്തോട് അതിശയകരമായ ഒരു ഉത്സാഹം ഉണ്ട്. ഒരു ലൗകിക വിധത്തിൽ അവർ ദരിദ്രരായിരുന്നേക്കാം എന്നാൽ ആത്മീയമായി അവർ ലക്ഷാധിപതികൾ ആണ്. ഞങ്ങൾക്ക് 38 പ്രസാധകർ ഉണ്ട്; അവരിൽ 10 പേർ നിരന്തര പയനിയർമാർ ആണ്. ഹാജരാകുന്ന അനേകർ ഉള്ളതുകൊണ്ട്—ശരാശരി 110-നും 140-നും ഇടയ്ക്കുള്ളതുകൊണ്ട്—രണ്ട് യോഗങ്ങൾ ആവശ്യമാണ്. രണ്ടു മൂപ്പൻമാരും മൂന്ന് ശുശ്രൂഷാദാസൻമാരും ഈ യോഗങ്ങളുടെയെല്ലാം ചുമതല വഹിക്കേണ്ടിയിരിക്കുന്നു. യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിൽ യഹോവയെ ഒന്നാമത് പ്രതിഷ്ഠിക്കുന്നതിന്റെ അർത്ഥം എന്താണെന്ന് ഇവിടെയുള്ള നമ്മുടെ എളിയ സഹോദരങ്ങളിൽനിന്ന് ഞങ്ങൾ വീണ്ടും പഠിക്കുകയാണ്. നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെയായിരുന്നാലും യഹോവയെ മുഴുദേഹിയോടെ സേവിക്കാൻ കഴിയുമെന്ന് അവ നമുക്ക് കാണിച്ചുതരുന്നു.”
20. ഭൗതീകമായി ധനികരായിരിക്കുന്നതു സംബന്ധിച്ച് നമുക്ക് നമ്മുടെ ഹൃദയത്തിൽ എന്തുതോന്നൽ ഉണ്ടാകണം?
20 അത്തരം ക്രിസ്ത്യാനികൾക്ക് ധനികനായ ഒരു വ്യക്തിയോട് അസുയ തോന്നാൻ തക്കതായ ഒരു ന്യായവും ഇല്ല, സഭയ്ക്ക് അകത്തോ പുറത്തോ ഉള്ളവനായിരുന്നാലും അങ്ങനെതന്നെ. ഭൗതിക പ്രതീക്ഷകൾ മനസ്സിൽ വെച്ചുപുലർത്താനും ന്യായമില്ല. സാധാരണ ജീവിതത്തിന് കുറെ പണം ആവശ്യമാണെന്ന് അവർ തിരിച്ചറിയുന്നു. (സഭാപ്രസംഗി 5:3; 7:12) എന്നാൽ ധനികർ പല ആത്മീയ പ്രതിബന്ധങ്ങളും വെല്ലുവിളികളും അപകടങ്ങളും അഭിമുഖീകരിക്കുന്നുവെന്ന സത്യം യേശു പറഞ്ഞതും അവർ വിലമതിക്കുന്നു. “ഈ വ്യവസ്ഥിതിയിൽ ധനികരായവർ ഉന്നതഭാവം കൂടാതെയിരുന്ന് അനിശ്ചിതമായ ധനത്തിലല്ല പിന്നെയോ ദൈവത്തിൽ പ്രത്യാശയർപ്പിക്കുന്നതാണ്” ഒരു ദുഷ്ക്കരമായ വെല്ലുവിളി.—1 തിമൊഥെയോസ് 6:17.
21. ആത്മീയ ധനങ്ങൾ പിന്തുടരുന്നവരുടെ ഭാഗധേയം എന്താണ്?
21 സങ്കടകരമെന്നു പറയട്ടെ, യേശുവിനോടു സംസാരിച്ച ആ യുവ ഭരണാധികാരി ആ വെല്ലുവിളിയെ നേരിടുന്നതിൽ പരാജയപ്പെട്ടു. അയാളെപ്പോലെ മററുള്ളവരും ഒരു കാലത്തേക്ക് ദൈവത്തെ സേവിക്കുകയും പിന്നീട് വേദനയും തങ്ങളുടെ ധനത്തോടുള്ള ബന്ധത്തിൽ ആത്മീയ പരാജയവും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. അതിനുവിരുദ്ധമായി “യഹോവയുടെ അനുഗ്രഹം—അതാണ് ധനികനാക്കുന്നത്, അവൻ അതിനോട് വേദന കൂട്ടുന്നില്ല” എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ദശലക്ഷക്കണക്കിന് വിശ്വസ്ത ക്രിസ്ത്യാനികളും ഉണ്ട്. (സദൃശവാക്യങ്ങൾ 10:22) അവരുടെ ജീവിതത്തിന് അർത്ഥമുണ്ട്; അവർക്ക് വിലയേറിയ ലക്ഷ്യങ്ങളും നേട്ടത്തിന്റെ ഒരു ബോധവും ഉണ്ട്. അവർക്ക് ഇപ്പോഴും ഭാവിയിലും വലിയ സന്തോഷം പ്രദാനം ചെയ്തുകൊണ്ട് അവരുടെ സൽപ്രവൃത്തികൾ എന്നേക്കും നിലനിൽക്കും. നമുക്ക് ഓരോരുത്തർക്കും ആ വിധത്തിൽ ധനികനായിരിക്കാൻ കഠിനശ്രമം ചെയ്യാം.—ഫിലിപ്പിയർ 4:1; 1 തെസ്സലോനീക്യർ 2:19, 20. (w86 6/15)
ചിന്തിക്കാനുള്ള ആശയങ്ങൾ
◻ സദൃശവാക്യങ്ങൾ 10:22-ൽ ഏതുതരം ധനത്തെ അർത്ഥമാക്കുന്നു?
◻ ധനവാനെയും ഒട്ടകത്തെയും സംബന്ധിച്ച യേശുവിന്റെ അഭിപ്രായത്തിന്റെ ആശയം എന്തായിരുന്നു?
◻ പലപ്പോഴും ധനികർക്ക് ജീവിതം കൂടുതൽ ദുഷ്ക്കരമായിരിക്കുന്നതെന്തുകൊണ്ട്?
◻ നമുക്ക് ദൈവീക വിധത്തിൽ ധനികനായിരിക്കാൻ കഠിനശ്രമം ചെയ്യാൻ കഴിയുന്നതെങ്ങനെ?
[12-ാം പേജിലെ ചതുരം]
ധനവും കുടുംബവും
ധനത്തിന്റെ പ്രബലമായ ഫലങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, നിങ്ങളുടെ കുടുംബത്തെ അവഗണിക്കരുത്. ഈ വിഷയങ്ങൾ പരിഗണിക്കുക:
വലിയ ധനികരുടെ കുട്ടികളെ സംബന്ധിച്ച് പഠിച്ച മനഃശാസ്ത്രജ്ഞൻമാരുടെ ഒരു റിപ്പോർട്ട് കാനഡായിൽ നിന്നു വരുന്നു: “ജീവിതം അവർക്ക് വിരസമാണ്. തങ്ങളെതന്നെപ്രീതിപ്പെടുത്തുന്നതൊഴികെ അവർക്ക് യാതൊരു ലക്ഷ്യവും ഇല്ല. കൂടാതെ ചെറിയ ഒരു ഭംഗംപോലും അവർക്ക് സഹിക്കാൻ സാധിക്കുകയില്ല. ഏതാനും ചില വികാരങ്ങൾ മാത്രമേ അവർക്ക് തോന്നുന്നുള്ളു. അവരുടെ മുഖ്യ അനുധാവനം സാധനങ്ങൾ വാങ്ങുന്നതും, യാത്രയും ഉത്തേജനത്തിന്റെ പുതിയ ഉറവിടങ്ങൾ തേടുന്നതുമാണ്.”
ഒരു മുൻ കോടീശ്വരനെപ്പററി ന്യൂയോർക്ക് റൈറസ് പറഞ്ഞു: “അവൻ കൂടുതൽ ധനം നേടുകയും വ്യാപാരത്തിൽ വിജയം വരിക്കുകയും ചെയ്തതനുസരിച്ച് തന്റെ കുടുംബത്തിൽ മാററങ്ങൾ നിരീക്ഷിച്ചതായി അയാൾ പറയുന്നു. “എന്റെ ഭാര്യയും പുത്രിയും ആളുകളെ അവർക്കുള്ള പണത്താൽ അളക്കും. ഞാൻ ഒരു പുത്രിക്ക് 300000 ലക്ഷം ഡോളറിന്റെ ഒരു വീട് കൊടുത്താൽ മറേറ പുത്രിക്ക് 300000 ലക്ഷം പണമായികൊടുക്കണമായിരുന്നു.” ഒരു ഹൃദ്രോഗത്തിനുശേഷം “ധനം തന്റെ ഭാര്യയോടും കുട്ടികളോടും എന്തു ചെയ്തിരിക്കുന്നുവെന്നു കാണുക കൂടി ചെയ്തപ്പോൾ” അയാൾ തന്റെ ജീവിതരീതി മാററി.
മദ്ധ്യപൂർവ്വദേശത്തെ ഒരു എണ്ണസമൃദ്ധരാജ്യത്തെ സംബന്ധിച്ച് ആർനോൾഡ് ഹോട്ടിങ്ങഗർ ഇങ്ങനെ നിരീക്ഷിച്ചു: “രോഗനിരീക്ഷണം പണമെന്ന നിലയിൽ ഉയർന്ന വരുമാനം സംമ്പാദിക്കാനായി ഇവിടെ വരുന്ന അനേക വിദേശ ഡോക്ടർമാർക്കും പരിചയമുള്ള ഒന്നാണ്. ഇവിടെയുള്ളതുപോലെ സർവ്വസാധാരണമായി വൈകാരികമായി ഉൽപത്തിയുള്ള ശാരിരീകരോഗങ്ങൾ മറെറാരിടത്തുമില്ലെന്ന് അവർ റിപ്പോർട്ട് ചെയ്യുന്നു— ശാരിരീകമായ ഘടനയിൽ ഏതെങ്കിലും പ്രകടമായ വീഴ്ചകൾക്ക് കാരണമാകാത്തതും എന്നാൽ ശരിയായ കഷ്ടങ്ങൾക്ക് കാരണമാകുന്നതുമായ രോഗങ്ങൾ. അവർ പ്രായമുള്ളവരുടെ ഓരോ ലക്ഷണങ്ങളും കാണിക്കുന്ന ചെറുപ്പക്കാർ ആണെന്ന് അവർ പറയുന്നു. അതുപോലെ പ്രായമുള്ളവർ യുവാക്കളെപ്പോലെയും പെരുമാറുന്നു.