“യഹോവയിൽ ആശ്രയ” ഡിസ്ട്രിക്ററ കൺവെൻഷൻ, 1987-നു ഹാജരാവുക
നമ്മുടെ 1987-ലെ ഡിസ്ട്രിക്ററ് കൺവെൻഷനു നമുക്കു എത്ര നല്ല വിഷയമാണുള്ളത്: “യഹോവയിൽ ആശ്രയം!” നിശ്ചയമായും യഹോവയിലുള്ള നമ്മുടെ ആശ്രയം ലോകത്തിന്റെ ശേഷിച്ച ഭാഗത്തു നിന്നു നമ്മെ മാററി നിർത്തുന്നു. മററുള്ളവരെല്ലാം തങ്ങളുടെ സമ്പത്തുകൾ, തങ്ങളുടെ ജ്ഞാനം, തങ്ങളുടെ ശക്തി, അഥവാ തങ്ങളുടെ രാഷ്ട്രീയവും മതപരവുമായ ഭരണകർത്താക്കൻമാർ, നേതാക്കൻമാർ എന്നിങ്ങനെയുള്ളവയിൽ തങ്ങളുടെ ആശ്രയം വെക്കുന്നു. പെട്ടെന്നു അങ്ങനെയുള്ളവരെല്ലാം കഠിന നിരാശയിൽ വന്നെത്തും.—സങ്കീർത്തനം 146:3, 4.
നമ്മുടെ ആശ്രയം ആരിലെങ്കിലുമോ എന്തിലെങ്കിലുമോ വെക്കുക എന്നതിന്റെ അർത്ഥം എന്താണ്? നിഘണ്ടു സമാഹർത്താക്കൾ വിശദീകരിക്കുന്നതനുസരിച്ച്, “ആശ്രയം എന്നതിനാൽ ആരിലെങ്കിലുമോ എന്തിലെങ്കിലുമോ പൂർണ്ണമായതും സുനിശ്ചിതമായതുമായ വിശ്വാസമർപ്പിക്കൽ എന്നു അർത്ഥമാക്കുന്നു.”a അതെ, നാം അതിനെക്കുറിച്ചു വിചാരിക്കുന്നതു അങ്ങനെയാണ്. നാം പൂർണ്ണമായും സുനിശ്ചിതമായും നമ്മുടെ വിശ്വാസം യഹോവയിൽ വെക്കുന്നു.
യഹോവയിൽ ആശ്രയിക്കുന്നതിലുള്ള പ്രാധാന്യം ദൈവവചനത്തിൽ വളരെ കൂടെക്കൂടെ നമ്മുടെ ശ്രദ്ധയിൽപെടുത്തിയിരിക്കുന്നു. സങ്കീർത്തനക്കാർ യഹോവയിലുള്ള തങ്ങളുടെ ആശ്രയത്വം ആവർത്തിച്ചു പറയുന്നു: “എന്നെ സംബന്ധിച്ച്, ഞാൻ യഹോവയിൽ ആശ്രയിക്കതന്നെ ചെയ്യും.” “യഹോവേ, ഞാൻ നിന്നിൽ എന്റെ ആശ്രയം വെച്ചിരിക്കുന്നു.” നമ്മുടെ രാജ്യഗീതങ്ങളിൽ ഒന്നിലെ വാക്കുകൾ അവരുടെ അഭിപ്രായപ്രകടനങ്ങൾ ഓർമ്മയിലേക്കു വരുത്തുന്നു: യാഹ് നമുക്കഭയം,⁄നാം നമ്പുന്ന (ആശ്രയിക്കുന്ന) ദൈവം . . . യഹോവാ രക്ഷാകേന്ദ്രം,⁄നീതീമാൻമാർക്കഭയം.”—സങ്കീർത്തനം 31:6, 14.
ദൈവത്തിൽ നമ്മുടെ ആശ്രയം വെക്കുന്നതിനു തിരുവെഴുത്തുകൾ നമ്മോടു വീണ്ടും വീണ്ടും കല്പ്പിക്കുന്നു. “യഹോവയിൽ ആശ്രയിച്ചു നൻമ ചെയ്യുക.” “നിന്റെ മുഴു ഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക നിന്റെ സ്വന്തം വിവേകത്തിൽ ഊന്നരുത്.” (സങ്കീർത്തനം 37:3; സദൃശവാക്യങ്ങൾ 3:5) വലിയ കഷ്ടകാലത്ത് യഹോവയിൽ തങ്ങളുടെ ആശ്രയം വെച്ചതിനാൽ പ്രതിഫലം ലഭിച്ച തന്റെ വിശ്വസ്ത ദാസൻമാരെക്കുറിച്ചും ദൈവത്തിന്റെ വചനം നമ്മോടു പറയുന്നു. ഹിസ്കീയാവ് രാജാവ്, ഏബെദ്മേലേക്ക്, മൂന്നു എബ്രായർ, ദാനിയേൽ എന്നിവർ അത്തരത്തിൽ ഉള്ളവരായിരുന്നു.—2 രാജാക്കൻമാർ 18:5; യിരെമ്യാവ് 39:18; ദാനിയേൽ 3:28; 6:23.
നാം യഹോവയിൽ ആശ്രയിക്കുന്നു എന്നു നാം എങ്ങനെ കാണിക്കുന്നു? ഒരുവിധം അവനെ അറിയുകയും അവന്റെ വചനം അനുസരിക്കുകയുമാണ്. യേശുക്രിസ്തു നമുക്കു വളരെ ലളിതമായ ഒരു വ്യവസ്ഥ നൽകി: “ഒന്നാമതു രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടിരിക്കുക, ഈ മറെറല്ലാ കാര്യങ്ങളും നിങ്ങളോടു കൂട്ടപ്പെടുകയും ചെയ്യും.” ഉവ്വ്, നാം നമ്മുടെ പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ നാം നമ്മുടെ ജീവിതത്തിൽ അവന്റെ രാജ്യ താല്പര്യങ്ങൾ ഒന്നാമതു വെക്കുകയും നീതിയുള്ള നടത്തയുടെ ഒരു ഗതി പിന്തുടരുകയും ചെയ്യും.—മത്തായി 6:33.
യഹോവയിലുള്ള നമ്മുടെ ആശ്രയം ബലിഷ്ഠമായിരിക്കേണ്ടതെന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ എല്ലാവശത്തുനിന്നും നമ്മുക്കെതിരെ കൊണ്ടു വരുന്ന സമ്മർദ്ദങ്ങളാലാണ്. ചിലർക്ക് അതു അനീതിയായ പീഡനവും മററുള്ളവർക്ക് ദുഷ്പ്രവൃത്തിക്കുള്ള പ്രേരണകളും ആണ്. ഇനിയും ചിലർക്ക് തങ്ങളുടെ ആശ്രയത്വം സഹിഷ്ണതക്കുള്ള നിബന്ധനയാൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അടുത്ത ഡിസ്ട്രിക്ററ് കൺവെൻഷൻ ഈ അന്ത്യനാളുകളിൽ യഹോവ നമുക്കു പ്രദാനം ചെയ്തിരിക്കുന്ന അനേകം സഹായങ്ങളിൽ പെട്ടതാണ്.
ഈ വർഷം കൺവെൻഷൻ മൂന്നു മുഴുദിവസങ്ങളിലേക്കായിരിക്കും, വെള്ളിയും, ശനിയും, ഞായറും. സെഷനുകളുടെ ദൈർഘ്യ ക്രമീകരണത്താൽ പരിപാടിയുടെ വിഷയങ്ങളുടെ അളവ് കഴിഞ്ഞ വർഷത്തെ അത്രയും തന്നെ ഉണ്ടായിരിക്കും. പരിപാടിയുടെ എല്ലാ സവിശേഷതകളുടെയും ഉദ്ദേശ്യം യഹോവയിലും അവൻ ഈ കാലത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ദൃശ്യ സ്ഥാപനത്തിലും ഉള്ള നമ്മുടെ ആശ്രയത്വം ബലിഷ്ഠമാക്കുക എന്നതായിരിക്കുമെന്നു നമുക്കു ഉറപ്പുണ്ടായിരുന്നേക്കാം.
അതുകൊണ്ട് ഈ കൺവെൻഷനുകളിൽ ഒന്നിലെങ്കിലും ഹാജരാവുന്നതിന് ഓരോ യഹോവയുടെ ക്രിസ്തീയസാക്ഷിക്കും തീരുമാനം ചെയ്യാം. നിങ്ങളുടെ കുട്ടികളെയും കൊണ്ടുവരിക. വെള്ളിയാഴ്ചരാവിലെത്തെ പ്രാരംഭ ഗീതത്തിനും പ്രാർത്ഥനക്കും അവിടെ ഉണ്ടായിരിക്കുകയും ഞായറാഴ്ച വൈകുന്നേരത്തെ സമാപന ഗീതവും പ്രാർത്ഥനയും വരെ നിൽക്കുകയും ചെയ്യുക. ബൈബിൾ, പാട്ടുപുസ്തകം, നോട്ടുബുക്ക്, പെൻസിൽ എന്നിവ സഹിതം തയ്യാറായി വരിക. ഗീതവും പ്രാർത്ഥനയും സഹിതം അവതരിപ്പിക്കപ്പെടുന്ന എല്ലാററിന്റെയും ആത്മാവിലേക്കു പ്രവേശിക്കുക. അവതരിപ്പിക്കപ്പെടുന്നതിൽ അടുത്തു ശ്രദ്ധ നൽകുക. എല്ലാസമയത്തും നമ്മുടെ വസ്ത്രധാരണവും നമ്മുടെ നടത്തയും നിന്ദയ്ക്കു അതീതമായിരിക്കുന്നതിനു നിശ്ചയമുണ്ടായിരിക്കയും ചെയ്യാം.
‘സമൃദ്ധമായി വിതയ്ക്കുക, സമൃദ്ധമായി കൊയ്യും എന്ന തിരുവെഴുത്തു തത്വം നാം “യഹോവയിൽ ആശ്രയ” ഡിസ്ട്രിക്ററ് കൺവെൻഷനിൽ ഹാജരാകുന്നതിലും ബാധകമാണ്. മുഴു പരിപാടിയും നാം എത്രയധികം തീക്ഷ്ണതയോടെ ഉൾക്കൊള്ളുന്നുവോ അത്രയധികം അനുഗ്രഹങ്ങൾ നാം കൺവെൻഷനിൽ നിന്നു കൊണ്ടുപോവുകയും നാം മററുള്ളവർക്ക് വളരെ അനുഗ്രഹമായിരിക്കയും ചെയ്യും.—2 കൊരിന്ത്യർ 9:6.
കൂടുതൽ വിവരങ്ങൾക്കു യഹോവയുടെ സാക്ഷികളുടെ തദ്ദേശ സഭയുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുക.
[അടിക്കുറിപ്പുകൾ]
a വെബ്സ്റററുടെ പുതിയ പര്യായപദ നിഘണ്ടു.