രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
പരാഗ്വേയിൽ ഒററപ്പെട്ട പ്രദേശത്തെ പ്രവർത്തനം ഫലം ഉൽപ്പാദിപ്പിക്കുന്നു
വാച്ച്ടവ്വർ സൊസൈററിയുടെ പരാഗ്വേയിലെ ബ്രാഞ്ചാഫീസ് അതിന്റെ കീഴിലുള്ള പ്രദേശത്തു എല്ലായിടത്തും രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കേണ്ടതിന്റെ ആവശ്യം നന്നായി തിരിച്ചറിയുന്നു. (പ്രവൃത്തികൾ 1:8) വരാൻ പോകുന്ന “മഹോപദ്രവ”ത്തിൽ യഹോവ ഈ ദുഷ്ടവ്യവസ്ഥിതിയെ അവസാനിപ്പിക്കുന്നതിനു മുമ്പ് സകലരും രാജ്യത്തെപ്പററി പഠിക്കുന്നതിനും യഹോവയെ സേവിക്കുന്നതിനുമുള്ള സമയമാണിത്. (മത്തായി 24:21, 22) ഇപ്പോഴും നിയമിച്ചുകൊടുക്കപ്പെടാത്ത പ്രദേശങ്ങളിലെ ആളുകളെ സഹായിക്കുന്നതിന് എന്താണ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് പിൻവരുന്ന അനുഭവങ്ങൾ കാണിച്ചു തരുന്നു. ബ്രാഞ്ച് ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു:
താൽക്കാലിക പ്രത്യേക പയനിയർമാരെ ഉപയോഗിച്ചുകൊണ്ട് നിയമിച്ചു കൊടുക്കപ്പെടാത്ത മുഴു പ്രദേശവും പ്രവർത്തിക്കാനുള്ള ക്രമീകരണം ചെയ്യപ്പെട്ടു. 1990 സേവനവർഷത്തിൽ നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ 39 സഹോദരീസഹോദരൻമാർ ചേർന്ന് അന്നോളം രാജ്യപ്രസംഗകർ ഇല്ലാതിരുന്ന 100 നഗരങ്ങളിലും കൊച്ചുപട്ടണങ്ങളിലും പ്രവർത്തിച്ചു. അവർക്ക് 6,119 പുസ്തകങ്ങളും 4,262 ചെറുപുസ്തകങ്ങളും 5,144 മാസികകളും വിതരണം ചെയ്യാൻ കഴിഞ്ഞു. ഈ പ്രവർത്തനത്തിന്റെ ഫലമായി പ്രസംഗകരുടെ പുതിയ കൂട്ടങ്ങൾ ഇപ്പോൾ രൂപവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
◻ നിയമിച്ചുകൊടുക്കപ്പെടാത്ത പ്രദേശത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു പയനിയർ സഹോദരിയിൽ നിന്ന് ഒരു സ്ത്രീ നിങ്ങൾക്ക് ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം വാങ്ങി. പയനിയർ സഹോദരി അവർക്ക് ഒരു ബൈബിൾ അദ്ധ്യയനം വാഗ്ദാനം ചെയ്തു, അവർ സന്തോഷപൂർവ്വം അത് സ്വീകരിച്ചു. പയനിയർ മടങ്ങി ചെന്നപ്പോൾ അവരെ കാത്തിരുന്നത് ആ സ്ത്രീ മാത്രമായിരുന്നില്ല, അവരുടെ ഭർത്താവും പത്തു കുട്ടികളും അവരോടൊപ്പമുണ്ടായിരുന്നു. പിന്നത്തെ സന്ദർശനത്തിനാകട്ടെ, ആ കുടുംബം മാത്രമല്ല അവരുടെ ചില സുഹൃത്തുക്കളും അയൽക്കാരും കൂടെ ബൈബിളദ്ധ്യയനത്തിന് തയ്യാറായി ഇരിപ്പുണ്ടായിരുന്നു! അദ്ധ്യയനം വളരെ രസകരമാണെന്നും യഹോവ നൽകുന്ന പ്രത്യാശയും അനുഗ്രഹങ്ങളും അത്ഭുതകരമാണെന്നും പറഞ്ഞ് ആ സ്ത്രീ അവരെയും കൂടെ ക്ഷണിച്ചതായിരുന്നു. ഇത് അവരോട് ആരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളായിരുന്നു. അതുകൊണ്ട് തന്റെ അയൽക്കാരും സുഹൃത്തുക്കളും കൂടെ ഈ സുവാർത്ത കേൾക്കേണ്ടതുണ്ട് എന്ന് അവൾക്ക് തോന്നി.
ഓരോ തവണയും പയനിയർ അദ്ധ്യയനം നടത്തിയപ്പോൾ അനേകർ സന്നിഹിതരായിരുന്നതിനാൽ അതു ഒരു ചെറിയ സഭായോഗം പോലെയായിരുന്നു. ഈ താൽപ്പര്യക്കാർ അനേകം ചോദ്യങ്ങൾ ചോദിക്കുകയും അദ്ധ്യയനത്തിൽ പങ്കുപററുകയും ചെയ്തു. പ്രദേശം പ്രവർത്തിച്ചു തീർന്നുകഴിയുമ്പോൾ താൻ സഹപ്രവർത്തകരോടൊപ്പം മറെറാരു പ്രദേശത്തേക്ക് നീങ്ങേണ്ടതുണ്ട് എന്ന് പയനിയർ വിശദീകരിച്ചപ്പോൾ ഉത്ക്കണ്ഠയോടെ, തങ്ങളുടെ ഗതി എന്താകും എന്ന് ആ സ്ത്രീ ചോദിച്ചു. ആ അദ്ധ്യയനം തുടർന്നു നടത്താൻ ഏററം അടുത്തുള്ള സഭയിലെ സഹോദരങ്ങളുമായി ഏർപ്പാടുകൾ ചെയ്യപ്പെട്ടു. എന്നാൽ ഇപ്പോൾ ആ ചെമ്മരിയാടുതുല്യരായ താൽപ്പര്യക്കാരെ സഹായിക്കാൻ അവിടേക്ക് പ്രത്യേക പയനിയർമാരെ നിയമിച്ചിട്ടുണ്ട്.
◻ നിയമിച്ചു കൊടുക്കപ്പെടാത്ത മറെറാരു പ്രദേശത്ത് വീടുതോറും പ്രവർത്തിക്കുമ്പോൾ ഒരു പയനിയർ സഹോദരി പത്തു വർഷങ്ങൾക്കു മുമ്പ് നിത്യജീവനിലേക്ക് നയിക്കുന്ന സത്യം എന്ന പുസ്തകം സമ്പാദിച്ചിട്ടുണ്ടായിരുന്ന ഒരു മനുഷ്യനെ കണ്ടുമുട്ടി. പുസ്തകം ലഭിച്ചശേഷം അയാൾക്ക് സാക്ഷികളുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും, സൈന്യങ്ങളുടെ യഹോവ എന്ന് അയാൾ വിളിച്ച യഹോവയാണ് ഏകസത്യദൈവമെന്നും അവനെ മാത്രമാണ് ആരാധിക്കേണ്ടത് എന്നും അയാൾക്ക് അറിയാമായിരുന്നു. സ്വന്ത നിലയിൽ തന്റെ പരിചയക്കാരോടെല്ലാം അയാൾ യഹോവയെപ്പററി സംസാരിക്കുന്നുണ്ടായിരുന്നു. വാസ്തവത്തിൽ, വാരംതോറും അയാൾ 2 മൈൽ നടന്നുപോയി താൽപ്പര്യക്കാരായ ഒരു ദമ്പതികളോട് ദൈവത്തെപ്പററി സംസാരിക്കുന്നുണ്ടായിരുന്നു. ‘ഞാൻ അവരെ സന്ദർശിക്കുന്നത് നിർത്തിക്കളഞ്ഞാൽ അവർ യഹോവയെ മറക്കും’ എന്നാണ് അതിന് അയാൾ പറഞ്ഞ കാരണം. ഈ ദമ്പതികളെ കൂടാതെ ബൈബിൾ അദ്ധ്യയനം ആവശ്യപ്പെട്ട വേറെ ഏതാണ്ട് പത്തുപേർ കൂടെ ഉണ്ടായിരുന്നു—അതെല്ലാം ഈ താൽപ്പര്യക്കാരൻ അവരോട് പ്രസംഗിച്ചതിനാലായിരുന്നു.
ശ്രദ്ധേയമായി, ഈ പയനിയർ അയാളെ സന്ദർശിക്കുന്നതിന് ഏതാനും ദിവസം മുമ്പ് കന്യകാ മറിയത്തിന്റെ പ്രതിമയും വഹിച്ചുകൊണ്ട് സ്ഥലവാസിയായ ഒരു പുരോഹിതൻ വന്നപ്പോൾ താൻ പ്രതിമകളിൽ വിശ്വസിക്കുന്നില്ല എന്നു പറഞ്ഞ് ഈ മനുഷ്യൻ തന്റെ ഭവനത്തിൽ പ്രവേശിക്കാൻ പുരോഹിതനെയും ഘോഷയാത്രയെയും അനുവദിച്ചില്ല. പുരോഹിതൻ വല്ലാതെ കോപിച്ചു. അന്നു രാത്രി ഈ മനുഷ്യൻ സഹായത്തിനായി യഹോവയോട് പ്രാർത്ഥിച്ചു. അതുകൊണ്ട് പയനിയർ അയാളെ സന്ദർശിച്ചപ്പോൾ അയാൾക്ക് എന്തു ഉത്സാഹവും സന്തോഷവും തോന്നിയിരിക്കണം! വ്യവസ്ഥാപിത രീതിയിൽ ബൈബിൾ പഠിക്കാനുള്ള ക്രമീകരണം ഉടനടിതന്നെ ചെയ്യപ്പെട്ടു. ദിവ്യാധിപത്യ സ്ഥാപനത്തോടുള്ള ബന്ധത്തിൽ അയാൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
നിയമിക്കപ്പെടാത്ത ഈ പ്രദേശങ്ങളിൽ ഒരു സമ്പൂർണ്ണ സാക്ഷ്യം നൽകാൻ സഹോദരങ്ങൾ ശ്രമിക്കവേ പരാഗ്വേയിൽ വാസ്തവമായും ഈ കൂട്ടിച്ചേർക്കൽ വേലയെ യഹോവ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു.—മത്തായി 24:14.