മററുളളവരുമായി ആത്മീയധനം പങ്കുവെക്കുക
1 വിശ്വസ്തനായിരുന്ന മോശയെപ്പോലെ ആധുനികകാലത്തെ യഹോവയുടെ സാക്ഷികൾക്ക് ഈ ലോകത്തിന്റെ ഭൗതികസ്വത്തുക്കളെ ആത്മീയധനത്തിന്റെ മൂല്യത്തോട് ഉപമിക്കാൻ കഴിയുകയില്ലെന്ന് അറിയാം. (എബ്രാ. 11:26) പണത്തിന് വീടുകളും കാറുകളും മററു സമ്പത്തുക്കളും വാങ്ങാൻ കഴിയുമെങ്കിലും അതിന് ജീവനും മനസ്സമാധാനവും അല്ലെങ്കിൽ യഹോവയാം ദൈവത്തിന്റെ അംഗീകാരവും അനുഗ്രഹവും വാങ്ങാൻ കഴിയുകയില്ല.
2 ദൈവത്തിന്റെ വചനവും ഉദ്ദേശ്യവും സംബന്ധിച്ച അറിവും ഗ്രാഹ്യവുമാണ് യഥാർത്ഥ ആത്മീയധനം. (കൊലോ. 2:3) ഈ അദ്വിതീയമായ ധനത്തിന് ഭാവിയെ സംബന്ധിച്ച ഒരു ഉറച്ച പ്രത്യാശയോടൊപ്പം ഇപ്പോൾ യഥാർത്ഥ സന്തുഷ്ടി കൈവരുത്താൻ കഴിയും. അത്തരം ആത്മീയധനം ലഭിക്കത്തക്കവണ്ണം നാം എത്ര ആനുകൂല്യമുളളവരായിത്തീർന്നിരിക്കുന്നു!
നമുക്ക് മററുളളവരെ എങ്ങനെ സമ്പന്നരാക്കാം
3 നമുക്ക് മററുളളവർക്ക് വീക്ഷാഗോപുരം പരിചയപ്പെടുത്തിക്കൊണ്ട് അനേകരെ ആത്മീയമായി സമ്പന്നരാക്കാൻ കഴിയും, എന്തുകൊണ്ടെന്നാൽ അതിന് അവരെ ദൈവഭക്തിയുടെ ‘മറഞ്ഞുകിടക്കുന്ന സമ്പത്തുക്കളി’ലേക്ക് നയിക്കാൻ കഴിയും. (സദൃശ. 2:4) ജൂണിൽ നാം ഉചിതമായ സന്ദർഭങ്ങളിലൊക്കെ വീക്ഷാഗോപുരത്തിന്റെ വരിസംഖ്യ സമർപ്പിക്കും. വീക്ഷാഗോപുരം നമ്മുടെ ജീവതത്തെ എങ്ങനെ സമ്പന്നമാക്കിയിരിക്കുന്നു എന്ന് നാം വിലമതിക്കുന്നുവെങ്കിൽ നാം പിൻമാറിനിൽക്കുകയില്ല, എന്നാൽ നമ്മാൽകഴിയുന്നിടത്തോളം ആളുകൾക്ക് ഇതു സമർപ്പിക്കുന്നതിനുളള വഴികൾ തേടും. (സദൃശ. 3:27) നിങ്ങൾക്ക് സ്വന്തം മാസികാറൂട്ടുകൾ ഉണ്ടായിരിക്കുകയും ക്രമമായി മാസികകൾ എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിൽ ഒററപ്രതി മാസികകളും ലഘുപത്രികകളും സമർപ്പിച്ചിടത്തെ മേൽവിലാസം സൂക്ഷിക്കുക.
4 നമുക്ക് ആത്മീയമായ ഒരു അർത്ഥത്തിൽ തന്റെ വിലയേറിയ വസ്തുക്കൾ വിപുലമായി വിതരണംചെയ്ത സങ്കീർത്തനം 112-ലെ ദൈവഭയമുളള മനുഷ്യനെപ്പോലെ ആയിരിക്കാൻ എങ്ങനെ കഴിയും? (സങ്കീ. 112:1, 3, 9) നാം ചെമ്മരിയാടുതുല്യരായ ആളുകളെ അന്വേഷിക്കുകയും അവരുടെ ആത്മീയ ആവശ്യങ്ങൾ സാധിക്കാൻ സഹായിക്കയും ചെയ്യേണ്ട ആവശ്യമുണ്ട്. (മത്താ. 5:3) ഇത് നാം സാക്ഷീകരണത്തിനുളള ഔപചാരികവും അനൗപചാരികവുമായ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തേണ്ടതാവശ്യമാക്കുന്നു.
5 ചിലപ്രദേശങ്ങളിൽ സായാഹ്നസാക്ഷീകരണം വളരെ ഫലപ്രദമായിരുന്നിട്ടുണ്ട്, എന്തുകൊണ്ടെന്നാൽ അപ്പോൾ കൂടുതൽ ആളുകൾ വീട്ടിലായിരിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ നിങ്ങളുടെ സഭാപുസ്തകാദ്ധ്യയനത്തിന് ഒരു മണിക്കൂറൊ മറെറാ മുമ്പൊ മറെറാരു സായാഹ്നത്തിലൊ വീടുതോറുമുളള വേലക്ക് ശ്രമിച്ചിട്ടുണ്ടോ? ഇങ്ങനെ ചെയ്യുന്നതിന് എന്തുകൊണ്ട് കൃത്യമായ ക്രമീകരണം ചെയ്തുകൂടാ? ഇത് നിങ്ങൾക്ക് വളരെയധികം പ്രതിഫലദായകമാണെന്ന് തെളിഞ്ഞേക്കാം.
6 നിങ്ങൾക്ക് നിങ്ങളുടെ ജോലിസ്ഥലത്ത് സാക്ഷീകരിക്കുന്നതിന് ഉചിതമായ സമയങ്ങൾ കണ്ടെത്താൻ കഴിയുമോ? ഒരു സഹോദരി, സഹജോലിക്കാർ കടന്നുപോകുമ്പോൾ കാണാൻ കഴിയേണ്ടതിന് തന്റെ ഡസ്കിൽ പല മാസികകൾ ഇട്ടു. രാവിലെ സമയം കഴിയുന്നതിനു മുമ്പ് എല്ലാമാസികകളും സമർപ്പിക്കപ്പെട്ടു. അവരുടെ സഹജോലിക്കാരിൽ ഒരു നല്ലസംഖ്യ യഥാർത്ഥ താൽപ്പര്യം കാണിക്കുകയും അവർക്ക് 18 വരിസംഖ്യകൾ സമർപ്പിക്കാൻ കഴിയുകയും ചെയ്തു.
7 യഹോവയുടെ സ്ഥാപനത്തിലൂടെയും നമ്മുടെ ബൈബിൾ അദ്ധ്യയനത്തിലൂടെയും നമുക്ക് ലഭിച്ച അറിവിന്റെയും ഗ്രാഹ്യത്തിന്റെയും ആത്മീയധനത്തോട് വെളളിയെയോ പൊന്നിനെയോ മററു സകല ഭൗതികസമ്പത്തുക്കളെയോ ഉപമിക്കാൻ സാധ്യമല്ല. ആത്മീയ ധനം തേടുന്നവർക്ക് യഥാർത്ഥ സന്തുഷ്ടിയും ആനന്ദത്തിന്റെ മാർഗ്ഗങ്ങളും സമാധാനവും “ദീർഘ നാളുകളും”—നിത്യജീവൻപോലും—സാധ്യമായിത്തീരും. (സദൃശ. 3:13-18) നമ്മുടെ ആത്മീയ ധനം മററുളളവരുമായി പങ്കുവെക്കുന്നതിനാൽ നാം നമുക്കു ലഭിച്ചതിനോട് വിലമതിപ്പു പ്രകടമാക്കുകയും നമുക്ക് യഹോവയുടെ തുടർച്ചയായ അനുഗ്രഹങ്ങൾ ലഭിക്കുകയും ചെയ്യുന്നു.—സദൃ. 19:17.