പയനിയർമാരോട് പിന്തുണ പ്രകടമാക്കുക
1 ദൈവത്തിന്റെ ജനങ്ങൾ ശുശ്രൂഷയിലുളള തങ്ങളുടെ തീക്ഷ്ണമായ പങ്കുപററലിന് പ്രസിദ്ധരാണ്. എല്ലാവർക്കും പയനിയറിംഗ് നടത്തുന്നതിന് സാഹചര്യങ്ങൾ ഇല്ലെങ്കിലും നാം ചെയ്യുന്നതെല്ലാം പൂർണ്ണദേഹിയോടെ ആകത്തക്കവണ്ണം പയനിയർ ആത്മാവ് വികസിപ്പിച്ചെടുക്കുന്നതിന് നാം കഠിനശ്രമം ചെയ്യണം. പയനിയർസേവനത്തിൽ പ്രവേശിക്കുന്നതിന് സാധിക്കുന്ന അനേകരോടൊത്ത് നാം സന്തോഷിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
2 ഒരു പയനിയർ ആയിത്തീരുന്നതും അതിൽ നിലനിൽക്കുന്നതും ഒരു വലിയ സംരംഭമാണ്. പയനിയർമാർ പ്രസംഗ പഠിപ്പിക്കൽ വേലയുടെ ഒരു വലിയ ഭാഗം വഹിക്കുന്നു. ഇത് വളരെ പ്രയത്നവും ത്യാഗവും കൂടാതെ നിർവഹിക്കപ്പെടുന്നില്ല. മററുളളവർക്ക് ഈ തീക്ഷ്ണതയുളള മുഴുസമയ സേവകരെ എങ്ങനെ പിന്താങ്ങുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ കഴിയും?
3 എന്തു ചെയ്യാൻ കഴിയും: പയനിയർമാർക്ക് മൂപ്പൻമാരുടെ പിന്തുണ ആവശ്യമുണ്ട്. മൂപ്പൻമാർ പയനിയർമാരോടൊത്ത് പ്രവർത്തിക്കുമ്പോൾ വളരെ പ്രോത്സാഹനം പ്രദാനംചെയ്യപ്പെടുന്നു. അനേകം മൂപ്പൻമാരും വർഷത്തിലൊരിക്കലെങ്കിലും സഭയിലെ ഓരോ പയനിയർമാരോടുമൊത്ത് പ്രവർത്തിക്കാൻ ശ്രമിക്കുന്നു. ഈ വിധത്തിൽ മൂപ്പൻമാർക്ക് പയനിയർമാർ ചെയ്യുന്നതിനെ അഭിനന്ദിക്കുന്നതിനും കൂടുതൽ പുരോഗതി നേടുന്നതിന് സഹായിക്കുന്നതിനും സാധ്യമായിത്തീരുന്നു. മൂപ്പൻമാർ ലഭ്യമായിരിക്കുമ്പോൾ പയനിയർമാർക്ക് ഒരിക്കൽ അവരോടൊത്ത് സേവിക്കുന്നതിന് തങ്ങളുടെ പട്ടിക പുനഃക്രമീകരിക്കുന്നത് ആവശ്യമായിരിക്കാം. കൂടാതെ കൂട്ടങ്ങൾക്ക് ആവശ്യമായ പ്രദേശം ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിന് മൂപ്പൻമാർ ആഗ്രഹിക്കും. പയനിയർമാരുടെ പട്ടികകളോട് യോജിക്കത്തക്കവണ്ണം ഉച്ചതിരിഞ്ഞ സമയങ്ങളിലൊ വൈകുന്നേരങ്ങളിലൊ വയൽസേവനത്തിനുവേണ്ടിയുളള അധികമായ മീററിംഗുകൾ പട്ടികപ്പെടുത്താൻ കഴിയും. ധാരാളം സഹായ പയനിയർമാരുളള മാസങ്ങളിൽ ഇത് വിശേഷാൽ സത്യമായിരിക്കും.—യെശ. 40:11.
4 ശുശ്രൂഷാദാസൻമാർ പയനിയർമാരെ ശുശ്രൂഷയിൽ പിന്തുണച്ചുകൊണ്ടും സഭാക്രമീകരണങ്ങൾ ഉത്സാഹത്തോടെ പരിരക്ഷിച്ചുകൊണ്ടും അവരെ സഹായിക്കുന്നതിനുളള ഒരു നല്ല സ്ഥാനത്താണ്. വയൽസേവനക്കൂട്ടങ്ങളെ സംഘടിപ്പിക്കുന്നതിന് സഹോദരൻമാർ നേതൃത്വം വഹിക്കുന്നത് പയനിയർ സഹോദരിമാർ വിലമതിക്കുന്നു. സാഹിത്യത്തിന്റെയും മാസികയുടെയും ചുമതല വഹിക്കുന്നവർക്ക് ആവശ്യമായ ശേഖരം ഉണ്ടെന്ന് ഉറപ്പുവരുത്താൻ കഴിയും. അത്തരം കാര്യങ്ങൾ പരിരക്ഷിക്കുന്നതിനാൽ പയനിയർമാർക്ക് തങ്ങളുടെ ശുശ്രൂഷയിൽ കേന്ദ്രീകരിക്കുന്നത് സാധ്യമായിത്തീരും.
5 ഓരോരുത്തർക്കും സഹായിക്കാൻ കഴിയും: പ്രസാധകർക്ക് പയനിയർമാരുമായി പ്രവർത്തിക്കുന്നതിന് തങ്ങളെത്തന്നെ കൂടെക്കൂടെ ലഭ്യമാക്കുന്നതിനാൽ സഹായിക്കാൻ കഴിയും. പയനിയർമാർ മററു പ്രസാധകരുടെ സഹവാസവും പിന്തുണയും ആസ്വദിക്കുന്നു. ഒരു പക്ഷേ നിങ്ങൾക്ക് വാരത്തിലൊരിക്കലൊ മാസത്തിൽ രണ്ടു പ്രാവശ്യമൊ പയനിയർമാരോടൊത്ത് പ്രവർത്തിക്കുന്നതിന് ക്രമീകരിക്കാൻ കഴിയും. ഭൗതിക വസ്തുക്കൾ പയനിയർമാർക്ക് പങ്കുവെക്കാൻ കഴിയും, ഈ ഔദാര്യം പയനിയർമാരാൽ അധികം വിലമതിക്കപ്പെടും.—ഫിലി. 4:14-19.
6 കുടുംബങ്ങൾക്ക് പയനിയറിംഗ് നടത്തുന്ന അംഗങ്ങളെ സഹായിക്കുന്നതിനുവേണ്ടി ധാരാളം ചെയ്യാൻ കഴിയും. മിക്കപ്പോഴും കുടുംബത്തിലെ ഒന്നോ അധികമോ അംഗങ്ങൾക്ക് പയനിയറിംഗ് ചെയ്യത്തക്കവണ്ണം വീട്ടുജോലികൾ പുനക്രമീകരിക്കാൻ കഴിയും. മൂന്നു കുട്ടികളുളള ഒരു സഹോദരി വാരത്തിൽ രണ്ടു ദിവസം പ്രവർത്തിക്കുന്നു. അവരുടെ പുത്രൻമാർ കടയിൽ പോയിക്കൊണ്ടും വീട്ടിനു പുറത്തുളള ജോലികൾ ചെയ്തും അവരെ സഹായിക്കുന്നു. പുത്രി ശുചീകരണവും പാചകവും ചെയ്യുന്നതിന് സഹായിക്കുന്നു. അവളുടെ വിദ്യാഭ്യാസത്തിനുശേഷം അവളും പയനിയറിംഗ് തുടങ്ങി, അവളും അമ്മയും ഇടവിട്ട് ജോലിദിവസങ്ങളിൽ പ്രവർത്തിച്ചുകൊണ്ടുതന്നെ. കുടുംബത്തിനുളളിലെ അത്തരം സഹകരണം കൂടുതൽ പേർ പയനിയറിംഗ് ചെയ്യുന്നത് സാധ്യമാക്കിത്തീർക്കുന്നു, കുടുംബത്തിന് അനുഗ്രഹങ്ങൾ കൈവരുത്തുകയും ചെയ്യുന്നു.
7 ഉത്സാഹമുളള പയനിയർമാർ സഭക്ക് ഒരു അനുഗ്രഹമാണെന്ന് പലവിധങ്ങളിൽ തെളിയിക്കുന്നു. അവരുടെ തീക്ഷ്ണതയും മാതൃകയും സേവനത്തിൽ കൂടുതൽ ചെയ്യുന്നതിന് അനേകരെ പ്രോത്സാഹിപ്പിക്കുന്നു. നിശ്ചയമായും അവരെ പിന്താങ്ങുന്നതിന് നമുക്ക് കഴിയുന്നടത്തോളം ചെയ്യുന്നതിന് നാം ആഗ്രഹിക്കണം. അത്തരം ഏകീകൃത പ്രയത്നങ്ങൾ എല്ലാവർക്കും സന്തോഷം കൈവരുത്തുകയും യഹോവയുടെ സ്തുതിയിൽ കലാശിക്കുകയും ചെയ്യുന്നു.