ദൈവവചനത്തിലെ നിധികൾ | യഹസ്കേൽ 32-34
കാവൽക്കാരന്റെ ഗൗരവമേറിയ ഉത്തരവാദിത്വം
അപകടത്തെക്കുറിച്ച് മുന്നറിയിപ്പു കൊടുക്കാൻ കാവൽക്കാരെ നഗരമതിലുകളുടെ മുകളിലും കാവൽഗോപുരങ്ങളിലും ഒക്കെ നിറുത്താറുണ്ടായിരുന്നു. യഹോവ യഹസ്കേലിനെ ആലങ്കാരികമായ അർഥത്തിൽ ‘ഇസ്രായേൽഗൃഹത്തിന്റെ കാവൽക്കാരനായി നിയമിച്ചു.’
തെറ്റായ കാര്യങ്ങൾ ചെയ്യുന്നതു നിറുത്തിയില്ലെങ്കിൽ നാശമായിരിക്കും ഫലമെന്ന് യഹസ്കേൽ ഇസ്രായേലിനു മുന്നറിയിപ്പു കൊടുത്തു
യഹോവയിൽനിന്നുള്ള ഏതു സന്ദേശമാണു നമ്മൾ ഇന്ന് അറിയിക്കുന്നത്?
മുന്നറിയിപ്പു കൊടുത്താൽ യഹസ്കേലിനു തന്റെയും മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കാമായിരുന്നു
യഹോവ ഏൽപ്പിച്ചിരിക്കുന്ന അടിയന്തിരസന്ദേശം മറ്റുള്ളവരെ അറിയിക്കാൻ നമ്മളെ എന്തു പ്രചോദിപ്പിക്കും?