4 അക്കാലത്തും അതിനു ശേഷവും ഭൂമിയിൽ നെഫിലിമുകൾ ഉണ്ടായിരുന്നു. ആ സമയത്തെല്ലാം സത്യദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുമായി ബന്ധപ്പെടുകയും ആ സ്ത്രീകൾ പുത്രന്മാരെ പ്രസവിക്കുകയും ചെയ്തു. ഇവരായിരുന്നു പുരാതനകാലത്തെ ശക്തന്മാർ, കീർത്തികേട്ട പുരുഷന്മാർ.