8 യജമാനന് ഇഷ്ടമില്ലാത്തതുകൊണ്ട് അവളെ ഉപപത്നിയായി അംഗീകരിക്കാതിരിക്കുകയും പകരം, മറ്റാരെങ്കിലും അവളെ വാങ്ങാൻ ഇടയാക്കുകയും ചെയ്യുന്നെങ്കിൽ അവളെ വിദേശികൾക്കു വിൽക്കാൻ അയാൾക്ക് അധികാരമുണ്ടായിരിക്കില്ല. കാരണം അയാൾ അവളോടു വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു.