13 നീ നിന്റെ കുറ്റം സമ്മതിച്ചാൽ മാത്രം മതി; കാരണം, നീ നിന്റെ ദൈവമായ യഹോവയെ ധിക്കരിച്ചു. തഴച്ചുവളരുന്ന എല്ലാ മരങ്ങളുടെയും ചുവട്ടിൽ നീ അന്യരുമായി ബന്ധപ്പെട്ടുപോന്നു; എന്റെ സ്വരം കേട്ടനുസരിക്കാൻ തയ്യാറായുമില്ല” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.’”