33 ഫലവൃക്ഷത്തോപ്പിൽനിന്നും മോവാബ് ദേശത്തുനിന്നും
സന്തോഷവും ഉല്ലാസവും പൊയ്പോയിരിക്കുന്നു.+
മുന്തിരിച്ചക്കിൽനിന്ന് വീഞ്ഞ് ഒഴുകുന്നതു ഞാൻ നിറുത്തിച്ചിരിക്കുന്നു.
ഇനി ആരും ആനന്ദഘോഷത്തോടെ ചക്കു ചവിട്ടില്ല.
അവിടെ മുഴങ്ങുന്നതു മറ്റൊരു തരം ഘോഷമായിരിക്കും.’”+