-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ദുഷ്ടന്മാരായ നിങ്ങൾ: കൈമാറിക്കിട്ടിയ പാപം നിമിത്തം എല്ലാ മനുഷ്യരും അപൂർണരാണ്. അതുകൊണ്ടുതന്നെ അവരെല്ലാം ഒരർഥത്തിൽ ദുഷ്ടരാണ്.
എത്രയധികം: യേശു മിക്കപ്പോഴും ഈ ന്യായവാദരീതി ഉപയോഗിച്ചിരുന്നു. ആദ്യം വളരെ വ്യക്തമായ ഒരു വസ്തുത അഥവാ ആളുകൾക്കു സുപരിചിതമായ ഒരു സത്യം അവതരിപ്പിക്കും. എന്നിട്ട് അതിനെ അടിസ്ഥാനപ്പെടുത്തി, മറ്റൊരു കാര്യത്തെക്കുറിച്ച് ശരിയായ നിഗമനത്തിൽ എത്തിച്ചേരാൻ സഹായിക്കും. അങ്ങനെ, ലളിതമായ ഒരു വസ്തുത ഉപയോഗിച്ച് ഗഹനമായ ഒരു ആശയം പഠിപ്പിക്കുന്ന രീതിയായിരുന്നു ഇത്.—മത്ത 10:25; 12:12; ലൂക്ക 11:13; 12:28.
-