-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അവർ കൈ കഴുകുന്നില്ല: ആളുകൾ ഇത്തരത്തിൽ കൈ കഴുകിയിരുന്നതു ശുചിത്വത്തെക്കുറിച്ചുള്ള ചിന്തകൊണ്ടായിരുന്നില്ല, മറിച്ച് പാരമ്പര്യത്തോടു പറ്റിനിൽക്കാനായിരുന്നു. ആചാരപരമായി ശുദ്ധരാകാനാണ് അവർ അങ്ങനെ ചെയ്തിരുന്നത്. കഴുകാത്ത കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് ഒരു വേശ്യയുമായി ബന്ധപ്പെടുന്നതിനു തുല്യമായാണു പിൽക്കാലത്ത് ബാബിലോണിയൻ തൽമൂദിൽ (സോത്താഹ് 4ബി ) പട്ടികപ്പെടുത്തിയത്. കൈ കഴുകുന്നതിനെ നിസ്സാരമായി കാണുന്ന എല്ലാവരെയും “ഈ ലോകത്തുനിന്ന് ഉന്മൂലനം ചെയ്യു”മെന്നും അതിൽ പറഞ്ഞിരുന്നു.
-