-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ചൂണ്ട: “ചൂണ്ട” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെ മാത്രമേ കാണുന്നുള്ളൂ. ഒരു ചരടിന്റെ അറ്റത്ത് പിടിപ്പിച്ചിരിക്കുന്ന ചൂണ്ടക്കൊളുത്തിൽ ഇര കോർത്ത് വെള്ളത്തിലേക്ക് എറിയുന്നതായിരുന്നു പൊതുവേയുള്ള രീതി. ഗ്രീക്കുതിരുവെഴുത്തുകളിൽ മറ്റെല്ലാ സ്ഥലങ്ങളിലും വലകൊണ്ട് മീൻപിടിക്കുന്നതിനെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്.
വെള്ളിനാണയം: ഇത് ഒരു ചതുർദ്രഹ്മയാണെന്നു കരുതുന്നു. (അനു. ബി14 കാണുക.) നാലു ദ്രഹ്മയുടെ മൂല്യമുണ്ടായിരുന്ന ഈ നാണയം ഒരു ശേക്കെലിനു തുല്യമായിരുന്നു. രണ്ടു പേരുടെ ദേവാലയനികുതി കൊടുക്കാൻ ആവശ്യമായ കൃത്യം തുകയായിരുന്നു അത്.—പുറ 30:13.
-