-
മത്തായി 21:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 യേശു യരുശലേമിൽ എത്തിയപ്പോൾ നഗരത്തിലാകെ ബഹളമായി. “ഇത് ആരാണ്” എന്ന് അവരെല്ലാം ചോദിക്കാൻതുടങ്ങി.
-
-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ബഹളമായി: അഥവാ “ഇളകിമറിഞ്ഞു.” അക്ഷരാർഥത്തിൽ ഒരു ഭൂകമ്പമോ കൊടുങ്കാറ്റോ ഉണ്ടാകുമ്പോഴത്തെ അവസ്ഥയെ വർണിക്കുന്ന ഒരു ഗ്രീക്കുക്രിയയാണു നഗരവാസികളുടെ ഇടയിലുണ്ടായ ബഹളത്തെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. (മത്ത 27:51; വെളി 6:13) ഇതിനോടു ബന്ധപ്പെട്ട സെയ്സ്മൊസ് എന്ന ഗ്രീക്കുനാമം “കൊടുങ്കാറ്റ്” എന്നോ “ഭൂകമ്പം” എന്നോ ആണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.—മത്ത 8:24; 24:7; 27:54; 28:2.
-