-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
കുടുക്കാൻവേണ്ടി: അക്ഷ. “കെണിയിൽപ്പെടുത്താൻവേണ്ടി.” അതായത് ഒരു പക്ഷിയെ വലയിൽ അകപ്പെടുത്തുന്നതുപോലെ. (സഭ 9:12 താരതമ്യം ചെയ്യുക. അവിടെ, “കെണിവെച്ച് പിടിക്കുക; കെണിയിൽപ്പെടുത്തുക” എന്നെല്ലാം അർഥംവരുന്ന ഒരു എബ്രായപദം പരിഭാഷപ്പെടുത്താൻ വേട്ടയോടു ബന്ധപ്പെട്ട ഇതേ ഗ്രീക്കുപദമാണു സെപ്റ്റുവജിന്റിൽ ഉപയോഗിച്ചിരിക്കുന്നത്.) യേശുവിനെ കുടുക്കാൻ പറ്റുന്ന ഒരു ഉത്തരം യേശുവിന്റെ വായിൽനിന്ന് എങ്ങനെയെങ്കിലും വീണുകിട്ടാൻവേണ്ടിയായിരുന്നു പരീശന്മാർ മുഖസ്തുതി പറഞ്ഞതും ആത്മാർഥതയില്ലാത്ത ചോദ്യങ്ങൾ ചോദിച്ചതും.—മത്ത 22:16, 17.
-