-
മത്തായി 24:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 നിയമലംഘനം വർധിച്ചുവരുന്നതു കണ്ട് മിക്കവരുടെയും സ്നേഹം തണുത്തുപോകും.
-
-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
നിയമലംഘനം: “നിയമലംഘനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന് ആളുകൾ നിയമം തെറ്റിക്കുന്നതിനെയും അതിനെ പുച്ഛിച്ചുതള്ളുന്നതിനെയും അർഥമാക്കാനാകും. നിയമങ്ങളേ ഇല്ല എന്ന മട്ടിലായിരിക്കും അവരുടെ പെരുമാറ്റം. ബൈബിളിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നതു ദൈവനിയമങ്ങളോടുള്ള അവഗണനയെ കുറിക്കാനാണ്.—മത്ത 7:23; 2കൊ 6:14; 2തെസ്സ 2:3-7; 1യോഹ 3:4.
മിക്കവരുടെയും: ചില ബൈബിളുകൾ പൊതുവായ ഒരർഥത്തിൽ “പലരും” എന്നാണ് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അത്തരമൊരു ചെറിയ കൂട്ടത്തെയല്ല, മറിച്ച് മത്ത 24:11, 12 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന ‘കള്ളപ്രവാചകന്മാരും’ ‘നിയമലംഘനവും’ കാരണം വഴിതെറ്റിപ്പോകുന്ന ഒരു “ഭൂരിപക്ഷത്തെ” ആണ് ഇവിടെ ഉദ്ദേശിക്കുന്നത്.
-