-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഗത്ത്ശെമന: തെളിവനുസരിച്ച് ഈ തോട്ടം, യരുശലേമിനോടു ചേർന്നുകിടക്കുന്ന കിദ്രോൻ താഴ്വരയ്ക്ക് അപ്പുറത്ത് ഒലിവുമലയിലായിരുന്നു. സാധ്യതയനുസരിച്ച് അവിടെ ഒലിവ് ആട്ടുന്ന ഒരു ചക്കുണ്ടായിരുന്നു. കാരണം ഗത്ത്ശെമന എന്ന പദം വന്നത് “എണ്ണ ആട്ടുന്ന ചക്ക്” എന്ന് അർഥമുള്ള, ഗെത്സേമനൈ എന്ന എബ്രായ അല്ലെങ്കിൽ അരമായ പദപ്രയോഗത്തിൽനിന്നാണ്. അതിന്റെ കൃത്യസ്ഥാനം ഇന്നു നിർണയിക്കാനാകില്ലെങ്കിലും ഒലിവുമലയുടെ പടിഞ്ഞാറേ ചെരുവിൽ, അടിവാരത്തിന് അടുത്ത്, വഴി രണ്ടായി പിരിയുന്നിടത്ത് കാണുന്ന തോട്ടമായിരിക്കാം അതെന്ന് ഒരു പാരമ്പര്യരേഖ പറയുന്നു.—അനു. ബി12 കാണുക.
-