-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
കിരീടം . . . ഈറ്റത്തണ്ട്: കടുഞ്ചുവപ്പു മേലങ്കിയോടൊപ്പം (മത്ത 27:28-ൽ പറഞ്ഞിരിക്കുന്നത്.) അവർ യേശുവിന് ഒരു മുൾക്കിരീടവും ചെങ്കോലായി ഈറ്റത്തണ്ടും കൊടുത്തു. രാജകീയചിഹ്നങ്ങളെന്നോണം ഇവ കൊടുത്തതു യേശുവിനെ കളിയാക്കാനായിരുന്നു.
യേശുവിന്റെ മുന്നിൽ മുട്ടുകുത്തി: മുട്ടുകുത്തുന്നതു സാധാരണയായി ഒരു അധികാരിയോടുള്ള ആദരവിന്റെ സൂചനയായിരുന്നു. എന്നാൽ ഇതും യേശുവിനെ കളിയാക്കാൻവേണ്ടി പടയാളികൾ ചെയ്തതായിരുന്നു.—മത്ത 17:14-ന്റെ പഠനക്കുറിപ്പു കാണുക.
അഭിവാദ്യങ്ങൾ: അഥവാ “ജയജയ.” അക്ഷ. “എപ്പോഴും ആനന്ദിച്ചുല്ലസിക്കുക.” സാധാരണയായി സീസറിനെ ഇങ്ങനെ അഭിവാദ്യം ചെയ്തിരുന്നു. എന്നാൽ യേശുവിനെ ഇങ്ങനെ അഭിവാദ്യം ചെയ്തതു യേശു രാജാവാണെന്ന വാദത്തെ പരിഹസിക്കാനായിരിക്കാം.
-